Saturday, July 13, 2013

കസ്റ്റഡിയിലിരുന്നും സരിത സ്വാധീനിച്ചെന്ന് വെളിപ്പെടുത്തല്‍

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായര്‍ പൊലീസ് കസ്റ്റഡിയിലിരുന്നും പരാതിക്കാരെ സ്വാധീനിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. പെരുമ്പാവുര്‍ പൊലീസിന്റെ അറസ്റ്റിലായശേഷം സരിത തന്നെ വിളിച്ചതായി തിരുവനന്തപുരത്ത് ഒരു കോടിയിലേറെ രൂപ നഷ്ടപ്പെട്ട ടി സി മാത്യു കൈരളി പീപ്പിള്‍ ടി വിയോട് പറഞ്ഞു.

അതേസമയം സരിത സൂക്ഷിച്ചിരുന്ന തട്ടിപ്പിനിരയായവരുടെ രഹസ്യ പട്ടിക ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ചാനലും പുറത്തുവിട്ടു. ഇവരില്‍ പലരെയും കസ്റ്റഡിയിലായ ശേഷം നേരിടും അഭിഭാഷകര്‍ മുഖേനയും സ്വാധീനിക്കാന്‍ ശ്രമിച്ചതായി വെളിപ്പെട്ടിട്ടുണ്ട്. സരിത തയാറാക്കി വിശ്വസ്തരെ ഏല്‍പ്പിച്ചിരുന്ന പട്ടികയില്‍ നൂറോളം പേരുണ്ട്. പലര്‍ക്കും 110000 മുതല്‍ 490000 രൂപ വരെ നഷ്ടമായി. ഇവരില്‍ ചിലരുമായി പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍വച്ച് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ സരിത ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയതായി ഏഷ്യാനെറ്റ് പറഞ്ഞു.

11 ലക്ഷം മുതല്‍ 49 ലക്ഷം രൂപ വരെ പണം വാങ്ങിയവരുടെ പേരുകളും മറ്റു വിവരങ്ങളുമാണ് പട്ടികയിലുള്ളത്. ഇവര്‍ പരാതിയുമായി പോകാതിരിക്കാനോ പരാതി പിന്‍വലിക്കാനോ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തുകയെന്ന ലക്ഷ്യത്തോടെ ഈ ലിസ്റ്റ് വിശ്വസ്തരെ ഏല്‍പ്പിച്ചുവെന്നാണു വ്യക്തമാകുന്നത്.

deshabhimani

1 comment:

  1. Recently there was a terrorist attack in Bihar,
    so far there is no article?

    ReplyDelete