Tuesday, July 16, 2013

പത്രങ്ങളില്‍ വന്നത് ഞാന്‍ പറയാത്തത്: പി ജെ കുര്യന്‍

"കള്ളസാക്ഷി പറയാന്‍ വി എസിന്റെ ഓഫീസില്‍നിന്ന് എസ്ഐമാരെ നിര്‍ബന്ധിച്ചു" എന്ന തലക്കെട്ടില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍ അറിയിച്ചു. ഞാന്‍ അച്യുതാനന്ദന്റെ പേരോ, അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പേരോ പഞ്ഞിട്ടില്ല. ഒരു മുന്‍മുഖ്യമന്ത്രിയുടെ സ്റ്റാഫ് എന്നാണ് പറഞ്ഞിട്ടുള്ളത്. അത് അച്യുതാനന്ദനെ ഉദ്ദേശിച്ചല്ല. കള്ളസാക്ഷി പറയാന്‍ നിര്‍ബന്ധിച്ച ഉദ്യോഗസ്ഥന്‍ ഇടതുപക്ഷ ഭരണകാലത്തെ മറ്റൊരു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. അദ്ദേഹം കള്ളസാക്ഷി പറയാന്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചതായി എനിക്കറിയാം. ഇത് ആ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചെയ്തതെന്ന് താന്‍ കരുതുന്നില്ലെന്നും പി ജെ കുര്യന്‍ പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ച പത്തനംതിട്ടയില്‍ നടന്ന ജില്ലാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗമാണ് ചില മാധ്യമങ്ങളില്‍ തെറ്റിദ്ധാരണജനകമായി വന്നത്.

deshabhimani

No comments:

Post a Comment