നെല്ലിയാമ്പതിയിലെ അഞ്ച് എസ്റ്റേറ്റുകളുടെ കൈമാറ്റം നിയമവിരുദ്ധമാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ നെല്ലിയാമ്പതിയിലെ ഭൂ ഉടമകള്‍ക്കു വേണ്ടി വാദിച്ച മന്ത്രി കെ എം മാണിയോ ചീഫ് വിപ്പ് പി സി ജോര്‍ജോ അഴിമതി നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൈമാറ്റം സംബന്ധിച്ച അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. നെല്ലിയാമ്പതിയിലെ ചെറുനെല്ലി, മീര ഫ്ളോര്‍, മാങ്കോട്, തൂത്തന്‍പാറ, രാജാക്കാട് എന്നീ എസ്റ്റേറ്റുകളുടെ കൈമാറ്റത്തിലാണ് ക്രമക്കേട് കണ്ടത്. 1980ലെ കേന്ദ്ര വനസംരക്ഷണ നിയമം അനുസരിച്ച് പാട്ടഭൂമി കൈമാറാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണം. ഈ വ്യവസ്ഥ കൈമാറ്റത്തില്‍പാലിച്ചിട്ടില്ല. അതിനാല്‍ കൈമാറ്റം നിലനില്‍ക്കില്ല. ഇപ്പോള്‍ ഭൂമി കൈവശംവെച്ചിരിക്കുന്നവര്‍ക്ക് അതില്‍ അവകാശമില്ല. പൊതുപ്രവര്‍ത്തകരായ പി ഡി ജോസഫും ജോര്‍ജ് വട്ടുകുളവും നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാല്‍ കൈiമാറ്റത്തിനായി വാദിച്ച മന്ത്രി കെ എം മാണിയും ചീഫ് വിപ്പ് പി സി ജോര്‍ജും കൈവശക്കാര്‍ക്ക് വേണ്ടി വാദിച്ചത് പണംകൈപ്പറ്റിയാണെന്ന വാദം അന്വേഷണത്തില്‍ തള്ളി. കേസ് അന്വേഷിച്ച പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇരുവരില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഇരുവരും സവന്തം മണ്ഡലത്തിലുള്ളവറക്കായി ഇടപെട്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. നെല്ലിയാമ്പതി കൈമാറ്റം യുഡിഎഫില്‍ വിവാദം ഉണ്ടാക്കിയിരുന്നു. കയ്യേറ്റത്തെ അനുകൂലിച്ച് പി സി ജോര്‍ജും എതിര്‍ത്ത് മന്ത്രി കെ ബി ഗണേഷ് കുമാറും പരസ്പരം ഏറ്റുമുട്ടിയിരുന്നു.
deshabhimani
No comments:
Post a Comment