റോഡ് തകര്‍ന്നതുമൂലം സംസ്ഥാനത്ത് 300 കോടി രൂപയുടെ നഷ്ടം ഉണ്ടായി. ഭൂരിഭാഗം റോഡുകള്‍ക്കും ആറുമാസംമുതല്‍ അഞ്ചു വര്‍ഷംവരെ പെര്‍ഫോമന്‍സ് ഗ്യാരന്റിയുണ്ട്. ഈ കാലത്ത് റോഡ് മോശമായാല്‍ കരാറുകാരന്‍തന്നെ അത് നന്നാക്കണം. റോഡ്നിര്‍മാണത്തിനു പിന്നാലെ വാട്ടര്‍ അതോറിറ്റി പൈപ്പിടാന്‍ കുത്തിപ്പൊളിക്കുന്നത് ഖേദകരമാണ്. അനുവാദം കൂടാതെയാണ് പലേടത്തും റോഡ് കുഴിക്കുന്നത്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് കാരണം. മഴവെള്ളവും മലിനജലവും ഒഴുകിപ്പോകാന്‍ വേണ്ടത്ര സംവിധാനമില്ലാത്തതും റോഡുകളുടെ തകര്‍ച്ചയ്ക്കു കാരണമാകുന്നുണ്ട്. ഇതും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നില്ല. കുഴിയടയ്ക്കല്‍ ഫലപ്രദമല്ല. മഴ മാറിയാലേ ഇനി റോഡുകളുടെ അറ്റകുറ്റപ്പണി നടത്താനാവൂ. അതിനാല്‍ വലിയ ജോലികള്‍ ഇനി മഴക്കാലം കഴിഞ്ഞേ ഏറ്റെടുക്കൂ. തകര്‍ന്ന റോഡുകളുടെ കാര്യത്തില്‍ ദേശീയപാത അതോറിറ്റി എടുക്കുന്ന നിലപാടിനോട് പ്രതിഷേധമുണ്ട്. ഇത് ദേശീയപാതാ അതോറിറ്റിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു.
deshabhimani
No comments:
Post a Comment