ഭൂമിക്കടിയിലെ ധാതുലവണങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് വ്യക്തമാക്കുന്ന ഒരു നിയമവും നിലവിലില്ലെന്ന് കോടതി നിരീക്ഷിച്ചു. നേരെമറിച്ച് മണ്ണിനടിയിലെ വസ്തുവകകളുടെ ഉടമസ്ഥാവകാശം സ്വഭാവികമായും ഭൂവുടമകള്‍ക്ക് ലഭിക്കും. അതല്ലെങ്കില്‍ നിയമപരമായ പ്രക്രിയയിലൂടെ വ്യക്തിയുടെ ഉടമസ്ഥാവകാശം നീക്കംചെയ്യപ്പെടണം. ഭൂഗര്‍ഭവിഭവങ്ങളുടെ ചൂഷണം നിയന്ത്രിച്ച് ഒട്ടനവധി നിയമങ്ങളുണ്ട്. എന്നാല്‍, എവിടെയും സര്‍ക്കാരിന് പൂര്‍ണാവകാശം പറയപ്പെടുന്നില്ല. 1957ലെ ഖനന- ധാതു വികസന-നിയന്ത്രണ നിയമത്തിന്റെ 425-ാം വകുപ്പുപ്രകാരം വ്യക്തിഗത ഉടമകള്‍ക്ക് മണ്ണിനടിയിലെ വിഭവങ്ങളുടെ ഉടമസ്ഥത അവകാശപ്പെടാനാകില്ലെന്ന വാദത്തില്‍ കഴമ്പില്ല. ലൈസന്‍സോ പെര്‍മിറ്റോ കൂടാതെ ഖനനം പാടില്ലെന്ന് വ്യവസ്ഥചെയ്യുന്ന വകുപ്പാണിത്. ഭൂവുടമയില്‍നിന്ന് നികുതി ശേഖരിക്കാനുള്ള സര്‍ക്കാരിന്റെ അവകാശം പരമാധികാരകേന്ദ്രമെന്ന നിലയിലാണ്. അതല്ലാതെ ഭൂമിയുടെ അവകാശി എന്ന നിലയിലല്ല- കോടതി വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാരിന് റോയല്‍റ്റി നല്‍കാന്‍ ഭൂവുടമകള്‍ക്ക് ബാധ്യതയുണ്ടോയെന്ന വിഷയത്തിലേക്ക് കോടതി കടന്നില്ല. അത് വിപുലമായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
deshabhimani
No comments:
Post a Comment