രൂപയുടെ വിലയിടിവും അന്താരാഷ്ട്രവിപണിയിലെ ക്രൂഡോയില്‍ വിലവര്‍ധനയുമാണ് പെട്രോള്‍ വില വീണ്ടും കൂട്ടാന്‍ കാരണമെന്നാണ് കമ്പനികളുടെ വിശദീകരണം. ഡീസല്‍, മണ്ണെണ്ണ, എല്‍പിജി വില്‍പ്പന വഴി വന്‍നഷ്ടമുണ്ടെന്നാണ് കമ്പനികളുടെ വാദം. നടപ്പുസാമ്പത്തികവര്‍ഷം നഷ്ടം 1.18 ലക്ഷം കോടിയാകുമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. ജൂണ്‍ ഒന്നിന് ഡീസല്‍ വില 50 പൈസ കൂട്ടിയിരുന്നു. ഉടന്‍ മറ്റൊരു വര്‍ധന കൂടി ഉണ്ടാകുമെന്ന് എണ്ണക്കമ്പനി പ്രതിനിധികള്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ ലിറ്ററിന് ഒരു രൂപയോളം വര്‍ധിച്ചേക്കും. ഇതുവരെ അഞ്ചുവട്ടമാണ് ഡീസല്‍ വില കൂട്ടിയത്. ഡീസലിന്റെ ഇറക്കുമതി വിലയും ആഭ്യന്തര വില്‍പ്പന വിലയുമായുള്ള അന്തരമാണ് എണ്ണക്കമ്പനികള്‍ നഷ്ടമായി അവതരിപ്പിക്കുന്നത്. മണ്ണെണ്ണ വില്‍പ്പനയില്‍ ലിറ്ററിന് 30.53 രൂപയും എല്‍പിജി വില്‍പ്പനയില്‍ സിലിണ്ടറിന് 368.50 രൂപയുടെ നഷ്ടവും എണ്ണകമ്പനികള്‍ അവകാശപ്പെടുന്നു. പെട്രോള്‍ വിലവര്‍ധനയ്ക്ക് പിന്നാലെ ഡീസല്‍ വിലവര്‍ധന കൂടിയാകുമ്പോള്‍ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും. ചരക്ക്- യാത്രാനിരക്കുകളും കൂടും. കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് പെട്രോളിയം വിപണിയിലെ വിലമാറ്റങ്ങള്‍ കടുത്ത ആഘാതമുണ്ടാക്കും.
deshabhimani
No comments:
Post a Comment