നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കോണ്‍ഗ്രസ് എംഎല്‍എ സി പി മുഹമ്മദ്, വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, പാലോട് രവി, എം വി ശ്രേയംസ് കുമാര്‍, ടി എ അഹമ്മദ് കബീര്‍ എന്നീ യുഡിഎഫ് എംഎല്‍എമാരാണു നിവേദനത്തില്‍ ഒപ്പുവെച്ചത്. അതേസമയം തൻ ഒപ്പുവെച്ചില്ലെന്നും എന്നാൽ നിവേദനത്തിന് അനുകൂലമാണെന്നും സി പി മുഹമ്മദ് വ്യക്തമാക്കി. പദ്ധതി നടപ്പാക്കിയ കമ്പനിയില്‍ ഓഹരിയെടുക്കാന്‍ തീരുമാനിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീങ്ങുന്നതിനിടയിലാണ് സ്വന്തം എംഎല്‍എമാര്‍ അടക്കം പദ്ധതിക്ക് എതിരായത്.
deshabhimani
No comments:
Post a Comment