Sunday, July 14, 2013

കമ്പിയില്ലാ കമ്പി നാളെ നാടുനീങ്ങും

ടെലിഗ്രാഫ് സേവനം ഞായറാഴ്ച കൂടി മാത്രം. "കമ്പിയില്ലാ കമ്പി" ആയി ഇന്ത്യന്‍ വാര്‍ത്താവിനിമയരംഗത്ത് 1854 മുതല്‍ സേവനം അനുഷ്ഠിക്കുന്ന ഈ സന്ദേശ കൈമാറ്റസംവിധാനം ഞായറാഴ്ച അര്‍ധരാത്രി പ്രവര്‍ത്തനം അവസാനിപ്പിക്കും. നഷ്ടത്തിന്റെ പേരുപറഞ്ഞ് കേന്ദ്ര സര്‍ക്കാരിന്റേതാണ് തീരുമാനം. തിങ്കളാഴ്ച മുതലാണ് പൂര്‍ണമായും സേവനം അവസാനിപ്പിക്കുന്നതെങ്കിലും ഞായറാഴ്ച അര്‍ധരാത്രിവരെയേ ടെലിഗ്രാം ചെയ്യാന്‍ കഴിയൂ. തപാല്‍ ഓഫീസുകള്‍ ഞായറാഴ്ച ഇല്ലെങ്കിലും ടെലിഗ്രാഫ് ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ കേന്ദ്ര ടെലിഗ്രാഫ് ഓഫീസുകളിലും മറ്റ് ടെലിഗ്രാഫ് ഓഫീസുകളിലും രാത്രി 12 വരെ ടെലിഗ്രാം അയക്കാമെന്ന് ബിഎസ്എന്‍എല്‍ അധികാരികള്‍ അറിയിച്ചു. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയുടെ വരവോടെ വ്യക്തിപരമായ അത്യാവശ്യവിവരം കൈമാറാന്‍ ആരും ടെലിഗ്രാമിനെ ആശ്രയിക്കാറില്ല. എന്നാല്‍, പൊലീസ്, കോടതി എന്നിവിടങ്ങളില്‍ ഇന്നും ടെലിഗ്രാം രേഖയാണ്. അന്യസംസ്ഥാനങ്ങളില്‍ അറസ്റ്റിലാകുന്നവരുടെ വിവരം വീട്ടില്‍ അറിയിച്ചതായുള്ള പൊലീസ് രേഖ ഇന്നും ടെലിഗ്രാമാണ്.

deshabhimani

No comments:

Post a Comment