മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ രാജിവച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കുടുംബ കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാജി. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരന് റാഫി മേത്തറും ഭാര്യ രേഷ്മയുമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ജൂലൈ പതിനാലിനാണ് പരാതി നല്‍കിയത്. വ്യാഴാഴ്ച വൈകിട്ട് മുഖ്യമന്ത്രി രാജി സ്വീകരിച്ചു.
ഒരു രൂപ ശമ്പളത്തില്‍ ചുമതലയേറ്റ മേത്തര്‍ക്കെതിരെ നിരവധി ആരോപണമുണ്ട്. ഒരു രൂപയാണ് ശമ്പളമെങ്കിലും യാത്രാ ബത്ത ഉള്‍പ്പെടെ 73.5 ലക്ഷം രൂപ കൈപ്പറ്റിയതായി പി സി ജോര്‍ജ് വെളിപ്പെടുത്തി. 108 ആംബുലന്‍സ് കമ്പനിയുടെ പേരില്‍ ഇദ്ദേഹം അനധികൃതമായി പണം സമ്പാദിച്ചതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. അതേസമയം, രാജി വ്യക്തിപരമാണെന്ന് മേത്തര്‍ പറഞ്ഞു. സഹോദരനെക്കുറിച്ചോ അദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ചോ കുടുംബകാര്യങ്ങളെക്കുറിച്ചോ സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥനുമായും സംസാരിച്ചിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞു. സഹോദരന്റെ ബിസിനസ് രീതിയില്‍ അഭിപ്രായവ്യത്യാസമുണ്ട്. സഹോദരന്റെ പരാതി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും ഷാഫി മേത്തര്‍ അറിയിച്ചു. ഇതിനിടെ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാന്‍ അനുമതി തേടിയിട്ടുണ്ട്.
ജാഗ്രത: ഒരു രൂപ ശമ്പളം; ഉലകംചുറ്റും വാലിബന്
No comments:
Post a Comment