Monday, May 5, 2014

വിമര്‍ശനങ്ങള്‍ മദ്യനയത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ : സുധീരന്‍

കൊച്ചി: മദ്യനയം സംബന്ധിച്ച പ്രധാനവിഷയത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് വിമര്‍ശനം നടത്തുന്നവര്‍ ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.വി ഡി സതീശനടക്കമുള്ളവരുടെ വിമര്‍ശനത്തോവട് പ്രതികരിക്കുകയായിരുന്നു സുധീരന്‍. ബാര്‍ ലൈസന്‍സ് പുതുക്കലും മദ്യനയവും സംബന്ധിച്ച് കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച നടക്കുകയാണ്. അന്തിമ തീരുമാനം യുഡിഎഫ് ആണ് കൈകൊള്ളുക. അത് എന്തായാലും ബാറുടമകളുടെ താല്‍പര്യമല്ല പകരം ജനതാല്‍പര്യമനുസരിച്ചുള്ളതായിരിക്കുമെന്നും സുധീരന്‍ പറഞ്ഞു.

എന്നാല്‍ സമ്പൂര്‍ണ മദ്യ നിരോധനം ഇപ്പോള്‍ സാധ്യമല്ല. സാമൂഹ്യ വിരുദ്ധരും സ്ഥാപിത താല്‍പര്യക്കാരും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. വിഷമദ്യദുരന്തത്തിനുള്ള സാധ്യതയും തള്ളികളയാനാവില്ല. എന്നാല്‍ സര്‍ക്കാരും വിവിധ വകുപ്പുകളും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ ഇത് മറികടക്കാനാകും. നിലപാടുകളുമായി മുന്നോട്ടുപോകുമ്പോള്‍ എതിര്‍പ്പുണ്ടാകുന്നത് സ്വാഭാവികമാണ്. കഴിഞ്ഞമാസം മദ്യ ലഭ്യത കുറഞ്ഞതോടെ അടിപിടികേസുകളില്‍ കുറവു വന്നിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.

ബാര്‍ ലൈസന്‍സ്: തന്റെ ഫോര്‍മുല പ്രസക്തം: ചെന്നിത്തല

പത്തനംതിട്ട: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ താന്‍ മുന്നോട്ടുവച്ച ഫോര്‍മുല പ്രസക്തമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആ ഫോര്‍മുലയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസം ചര്‍ച്ചയിലൂടെ പരിഹരിക്കും. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ ടൂ സ്റ്റാര്‍ സൗകര്യമുള്ളവയ്ക്ക് മാത്രം ലൈസന്‍സ് നല്‍കാമെന്നും, പ്രവര്‍ത്തിക്കുന്ന ബാറുകള്‍ പരിശോധിച്ച് നിലവാരമില്ലാത്തവ പൂട്ടാമെന്നുമുള്ള നിര്‍ദേശമാണ് രമേശ് മുന്നോട്ട് വച്ചിട്ടുള്ളത്.

deshabhimani

No comments:

Post a Comment