Tuesday, May 13, 2014

സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ പുറത്താക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: സാമ്പത്തികനയം തീരുമാനിക്കുന്നത് താനാണെന്നും സര്‍ക്കാരിന് അതില്‍ പങ്കില്ലെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാംരാജന്‍ ആവര്‍ത്തിച്ചു. "സാമ്പത്തികനയം തീരുമാനിക്കുന്നത് ഞാനാണ്. അതെന്താണെന്ന് തീരുമാനിക്കുന്നതും ഞാനാണ്. സര്‍ക്കാരിന് അതില്‍ യാതൊരു പങ്കുമില്ല. സര്‍ക്കാരിന് വേണമെങ്കില്‍ എന്നെ പുറത്താക്കാം. എന്നാല്‍, അതുകൊണ്ട് അവര്‍ക്ക് സാമ്പത്തികനയം തീരുമാനിക്കാനാവില്ല. ആ രീതിയില്‍ ഞാന്‍ സ്വതന്ത്രനാണ്"- രഘുറാം രാജന്‍ തിങ്കളാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ മാധ്യമങ്ങളോടു പറഞ്ഞു.

സര്‍ക്കാരിനെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. സര്‍ക്കാര്‍ പറയുന്നതിന് ചെവികൊടുക്കാനും താല്‍പ്പര്യമാണ്. എന്നാല്‍,അന്തിമതീരുമാനം എന്റേത് മാത്രമായിരിക്കും- ബ്ലൂം ബെര്‍ഗ് ടി വി സംപ്രേഷണം ചെയ്യുന്ന പരിപാടിയില്‍ രഘുറാം രാജന്‍ പറഞ്ഞു. സാമ്പത്തികനയം തീരുമാനിക്കുന്നത് റിസര്‍വ് ബാങ്കാണ്. പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തെങ്കിലും നടപ്പാക്കാനുണ്ടെങ്കില്‍ ആര്‍ബിഐ പ്രതിനിധികള്‍ സര്‍ക്കാരിനെ അതറിയിക്കും. മിക്കവാറും സര്‍ക്കാര്‍ അത് അംഗീകരിക്കും. ഇന്ത്യയില്‍ ഈ രീതിയിലാണ് സാമ്പത്തികവിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളുന്നതെന്നും രഘുറാംരാജന്‍ വ്യക്തമാക്കി. നാണയപ്പെരുപ്പം നിയന്ത്രിക്കാനായാല്‍ മറ്റു വിഷയങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment