കോഴിക്കോട്: ഓമശേരിയില്‍ സിപിഐ എമ്മില്‍നിന്നും കൂട്ടരാജിയെന്ന തലക്കെട്ടില്‍ ഞായറാഴ്ച മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത കെട്ടിച്ചമച്ചതും വസ്തുതാവിരുദ്ധവുമാണെന്ന് സിപിഐ എം താമരശേരി ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന പേരുകളില്‍ പലരും ഇത്തവണ പാര്‍ടി മെമ്പര്‍ഷിപ്പ് പുതുക്കിയവരാണ്. ഓമശേരി മേഖലയില്‍ പാര്‍ടിയില്‍നിന്നും കൊഴിഞ്ഞുപോക്ക് എന്നത് തെറ്റായ കാര്യമാണ്. ഇത്തവണ ഓമശേരി ലോക്കലിന് കീഴില്‍ 28 മെമ്പര്‍ഷിപ്പാണ് കൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും പ്രദേശത്തെ പാര്‍ടി പ്രവര്‍ത്തകരും അണികളും ചിട്ടയായ പ്രവര്‍ത്തനമാണ് നടത്തിയത്. ഈ സാഹചര്യത്തില്‍ പാര്‍ടിയുടെ അടിത്തറ ശക്തിപ്പെടുന്നതില്‍ വിറളിപൂണ്ടാണ് ജനം മറന്ന വിഷയം വീണ്ടും പൊടിതട്ടിയെടുത്ത് പാര്‍ടിയെ കരിവാരി ത്തേക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്.
വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം താമരശേരി ഏരിയ കമ്മിറ്റി അംഗമായ കെ പി സദാശിവന്‍ പാര്‍ടിയില്‍ സജീവമായ നേതാവാണ്. അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണ് വാര്‍ത്തയില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചത്. നേരത്തെ വ്യക്തിതാത്പര്യത്തിന്റെ പേരില്‍ പാര്‍ടിയില്‍നിന്നും വിട്ടുനില്‍ക്കുന്ന ചിലരാണ് വാര്‍ത്തക്ക് പിന്നില്‍. പാര്‍ടിയെ തകര്‍ക്കുകയെന്ന ലക്ഷ്യമാണ് അവര്‍ക്കുളളത്. ഇത്തരം നീചമായ നടപടികളെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കാന്‍ പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണം. എന്തുവില കൊടുത്തും പാര്‍ടിയെ തകര്‍ക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment