Saturday, February 27, 2021

പരമ്പരാഗത തൊഴിലാളികൾക്കായി 10 ആഴക്കടൽ മത്സ്യബന്ധന യാനം

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധന രീതികളിൽ‌ പ്രാപ്‌തരാക്കും. ഇതിന്റെ ആദ്യഘട്ടമായി 10 ആഴക്കടൽ മത്സ്യബന്ധനയാനം നൽകും. ഇവ നിർമിക്കാനുള്ള ധാരണപത്രത്തിൽ മാർച്ച്‌ രണ്ടിന്‌ മത്സ്യഫെഡും കൊച്ചിൻ ഷിപ്പിയാർഡും ഒപ്പിടുമെന്ന്‌ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശാസ്ത്രീയമായ രീതിയിൽ മീൻ പിടിക്കാനുള്ള അവസരമാണ്‌‌ പരമ്പരാഗത തൊഴിലാളികൾക്ക്‌ ലഭ്യമാകുക.

ആഴക്കടലിനെ ഇളക്കി മറിക്കാതെ ചൂണ്ട, ഗിൽനെറ്റ് എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് ഇതിലൂടെ സാധ്യമാകുക. സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നവരെ ഘട്ടംഘട്ടമായി സുരക്ഷിതമായ യന്ത്രവൽക്കൃത മത്സ്യബന്ധന രീതിയിലേക്ക് മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫിഷറീസ് വകുപ്പും മത്സ്യഫെഡും സംയുക്തമായാണ് നടപ്പാക്കുന്നത്.

ആധുനിക സൗകര്യങ്ങളെല്ലാമുള്ള ബോട്ട് കൊച്ചിൻ ഷിപ്പിയാർഡ് നിർമിച്ചു നൽകും. നിർമാണച്ചെലവ്, വല, ഇൻഷുറൻസ്, കടൽ സുരക്ഷാ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ ഒരു ബോട്ടിന് 1.64 കോടി രൂപയാണ് ചെലവ്. 48 ലക്ഷം രൂപ കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ സബ്സിഡി. ബാക്കി ബാങ്ക് വായ്പയായി ലഭ്യമാക്കും. മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിൽ അംഗങ്ങളായ പത്ത് വീതം മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന ഗ്രൂപ്പുകളാണ്‌ ഗുണഭോക്താക്കൾ.

തിരുവനന്തപുരം ജില്ലയിൽ മാമ്പള്ളി -നെടുങ്കണ്ട മത്സ്യത്തൊഴിലാളി സഹകരണ സംഘം, മര്യനാട് -പെരുമാതുറ മത്സ്യത്തൊഴിലാളി സഹകരണ സംഘം, ചിറയിൻകീഴ് -മുതലപ്പൊഴി മത്സ്യത്തൊഴിലാളി സഹകരണ സംഘം, വലിയതുറ സെന്റ്‌ ആൻസ്‌ തോപ്പ്‌ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, കൊല്ലം ജില്ലയിൽ വെള്ളനാതുരുത്ത് -പണ്ടാരത്തുരുത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘം, ജോനകപ്പുറം -മൂതാക്കര മത്സ്യത്തൊഴിലാളി സഹകരണ സംഘം, കോഴിക്കോട് ജില്ലയിൽ പുതിയങ്ങാടി- എലത്തൂർ മത്സ്യത്തൊഴിലാളി സഹകരണ സംഘം, കൊല്ലം മൂടാടി- ഇരിങ്ങൽ മത്സ്യത്തൊഴിലാളി സഹകരണ സംഘം  എന്നിവയ്‌ക്കാണ്‌ യാനങ്ങൾ കൈമാറുക.

കൊല്ലം, എറണാകുളം ജില്ലകളിലെ ഓരോ സംഘങ്ങളെകൂടി പദ്ധതിയുടെ ഭാഗമാക്കും. എട്ട് മാസത്തിനുള്ളിൽ യാനങ്ങൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. ഇതിലൂടെ മത്സ്യബന്ധനോപകരണത്തിന്റെ ഉടമകളായി മത്സ്യത്തൊഴിലാളികളെ മാറ്റുക എന്ന സർക്കാരിന്റെ നയം സാധ്യമാക്കൽകൂടി ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി.

ഫിഷറീസ് വകുപ്പിന്റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ പ്രസിദ്ധീകരണം മന്ത്രി പ്രകാശനം ചെയ്തു. മത്സ്യഫെഡ് മാനേജിങ്‌ ഡയറക്ടർ ലോറൻസ് ഹാരോൾഡ് ഏറ്റുവാങ്ങി. ഫിഷറീസ് ജോയിന്റ് ഡയറക്ടർ (പ്രോജക്ട്‌സ്‌) സ്മിത ആർ നായർ, ഫിഷറീസ്‌ ഡയറക്ടർ (മറൈൻ) എം താജുദീൻ എന്നിവരും പങ്കെടുത്തു.

സിപിഒ നിയമനം: യുഡിഎഫ്‌– 41.3; എൽഡിഎഫ്‌– 56.44 ശതമാനം

സിവിൽ പൊലീസ്‌ ഓഫീസർ തസ്തികയിലേക്ക്‌ യുഡിഎഫ്‌ സർക്കാർ‌ നിയമനം നൽകിയത്‌ റാങ്ക്‌ലിസ്‌റ്റിലുൾപ്പെട്ടവരിൽ 41.3ശതമാനത്തിനുമാത്രം‌. എന്നാൽ, എൽഡിഎഫ്‌ അധികാരത്തിലെത്തിയശേഷം രണ്ട്‌ ലിസ്‌റ്റുകളിൽനിന്നുള്ള ശരാശരി 56.44 ശതമാനംപേരെ നിയമിച്ചു. നിയമസാധുതയില്ലാത്ത ആവശ്യങ്ങളുമുന്നയിച്ച്‌ മുൻ സിപിഒ റാങ്ക്‌ലിസ്‌റ്റിലെ അംഗങ്ങൾ നടത്തുന്ന സമരത്തെ പിന്തുണയ്‌ക്കുന്ന കോൺഗ്രസിന്റെ കാപട്യം ഈ കണക്ക്‌ തുറന്നുകാട്ടുന്നു.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 2014ൽ നിലവിൽവന്ന റാങ്ക്‌ലിസ്‌റ്റിൽ 11,611 പേരാണുൾപ്പെട്ടത്‌. നിയമനശുപാർശ ലഭിച്ചത്‌ 4796പേർക്ക്‌ മാത്രം. എന്നാൽ, 2016ലെ റാങ്ക്‌ലിസ്‌റ്റിൽ 9041ൽ 5667പേർക്കും നിയമന ശുപാർശനൽകി (62.7 ശതമാനം).

സമരകാരണമായ റാങ്ക്‌ലിസ്‌റ്റ്‌ 2019ലേതാണ്‌. ഇതിലെ 10,937ൽ 5609 പേർക്കും നിയമനംനൽകി (51.2 ശതമാനം). ഈ റാങ്ക്‌ലിസ്‌റ്റ്‌ 2020 ജൂൺ 20ന്‌ കാലാവധി അവസാനിച്ചു‌. ഇടുക്കി, എറണാകുളം ജില്ലകളിലെ ഒഴിവുകളുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി ഉത്തരവ്‌ പ്രകാരം യഥാക്രമം 600, 523 പേരെയും ഇതിൽനിന്ന്‌ നിയമനശുപാർശചെയ്‌തു. 1200 ട്രെയിനി തസ്തികയും കാലാവധിക്കുള്ളിൽ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിലേക്ക്‌ അഡ്വൈസ്‌ അയച്ച്‌ സർക്കാർ നിയമപ്രാബല്യവും നൽകി.

കാലാവധി കഴിഞ്ഞ റാങ്ക്‌ലിസ്‌റ്റ്‌ നീട്ടൽ നിയമസാധുതയില്ലാത്തതാണ്‌. പിഎസ്‌സിയോ സർക്കാരോ വിചാരിച്ചാൽ ഇക്കാര്യത്തിൽ നടപടിയെടുക്കാനാകില്ല. റാങ്ക്‌ലിസ്‌റ്റ്‌ നിലനിൽക്കുന്ന സാഹചര്യത്തിൽമാത്രമേ പിഎസ്‌സി നടപടി ചട്ടത്തിലെ 13(5) വകുപ്പുപ്രകാരം നീട്ടാനാകൂ.

ചില ഘട്ടങ്ങളിൽ കാലാവധി അവസാനിക്കുന്ന റാങ്ക്‌ലിസ്‌റ്റുകളെല്ലാം ഒരുപോലെയാണ്‌ നിശ്ചിതകാലത്തേക്ക്‌ നീട്ടുന്നത്‌. ഏതെങ്കിലും ഒരു ലിസ്‌റ്റ്‌ മാത്രം തെരഞ്ഞെുപിടിച്ച്‌ നീട്ടാൻ പിഎസ്‌സി ചട്ടം അനുവദിക്കുന്നില്ല. കോടതി ഇടപെടൽ മാത്രമാണ്‌ ഏകമാർഗമെന്ന്‌ വ്യക്തമായിരുന്നിട്ടും ചില കേന്ദ്രങ്ങളുടെ വ്യാജപ്രചാരണത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടാണ്‌ സമരം.

അതേസമയം, കാലാവധി കഴിഞ്ഞ റാങ്ക്‌ലിസ്‌റ്റ്‌ നീട്ടുന്നത്‌ ഹൈക്കോടതിയും സുപ്രീംകോടതിയും പലവട്ടം തടഞ്ഞിട്ടുണ്ട്‌. 2019ലെ സിപിഒ റാങ്ക്‌ലിസ്‌റ്റ്‌ നിലവിൽവന്നപ്പോൾ അറുനൂറോളം ഒഴിവുകൾ പഴയ ലിസ്‌റ്റിൽനിന്ന്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിരുന്നു. അന്ന്‌ അതിനെതിരായ നിലപാടാണ്‌ പുതിയ ലിസ്‌റ്റിലെ ഉദ്യോഗാർഥികളും പിഎസ്‌സിയും സർക്കാരും കോടതിയിൽ സ്വീകരിച്ചത്‌. അതേ ലിസ്‌റ്റിൽപ്പെട്ട ചിലരാണ്‌ ഇപ്പോൾ സമരത്തിനിറങ്ങിയതും.

ലക്ഷദ്വീപിൽ ബീഫ് നിരോധം പാടില്ല; കെ കെ രാഗേഷ് അമിത്‌ ഷായ്‌ക്ക്‌ കത്തയച്ചു

കണ്ണൂർ > ബീഫ് നിരോധം ലക്ഷ്യമാക്കിയുള്ള ലക്ഷദ്വീപ് അനിമൽ പ്രിസർവേഷൻ റെഗുലേഷൻ –-2021  പിൻവലിക്കണമെന്ന് കെ കെ രാഗേഷ് എംപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.  നിയമം ജനാധിപത്യവിരുദ്ധവും ഭരണഘടനയ്‌ക്ക്‌ എതിരുമാണ്. കന്നുകാലി വളർത്തലും പാൽ ഉൽപാദനവും ജീവിതോപാധിയായി സ്വീകരിച്ചവർക്ക് കടുത്ത ആഘാതമാകും.

രാജ്യത്തെ ജീവിതോപാധികളും  ആഹാരരീതികളും ഇല്ലായ്മചെയ്യാനാണ് ശ്രമം. ബീഫ് നിരോധ ആവശ്യം ലക്ഷദ്വീപിൽ ഒരിക്കലും ഉയർന്നിട്ടില്ല. ബീഫ് നിരോധത്തിന്റെപേരിൽ ജാമ്യമില്ലാക്കേസ്‌ ചുമത്താൻ  ദ്വീപ് അഡ്മിനിസ്ട്രേഷനെ ചുമതലപ്പെടുത്തുന്നത് നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്യുന്നതാണ്‌.

കന്നുകാലി കശാപ്പുമാത്രമല്ല, കടത്തും ബീഫ്‌ ഉൽപന്നങ്ങളുടെ കച്ചവടവും വിലക്കുന്നതാണ്‌ നിയമം. സംശയം തോന്നിയാൽ എവിടെയും ഏതുസമയത്തും പരിശോധനയും നടത്താം. ദ്വീപ് നിവാസികളിൽ ഭീതിയുണ്ടാക്കി രാഷ്ട്രീയനേട്ടത്തിനുള്ള സംഘപരിവാർ അജൻഡയാണിത്‌. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ആഭ്യന്തര സഹമന്ത്രിയാ യിരുന്നയാളാണ്‌ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ. നിയമം പിൻവലിച്ച്‌ ദ്വീപ് നിവാസികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന്‌  രാഗേഷ് ആവശ്യപ്പെട്ടു.

ഓൺലൈൻ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം

ഡിജിറ്റൽ മാധ്യമങ്ങളെയും സാമൂഹ്യമാധ്യമങ്ങളെയും ഇന്റര്‍നെറ്റ് അധിഷ്ഠിത സിനിമാ-സീരിയല്‍ പ്രദര്‍ശനത്തെയും(ഒടിടി)നിയന്ത്രിക്കാൻ കർശന മാർഗനിർദേശമിറക്കി കേന്ദ്രസർക്കാർ. സാമൂഹ്യമാധ്യമങ്ങളെ ഐടി, ഇലക്‌ട്രോണിക്‌സ്‌ മന്ത്രാലയവും ഡിജിറ്റല്‍ മാധ്യങ്ങളെയും ഒടിടി പ്ലാറ്റ്‌ഫോമുകളെയും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും നിയന്ത്രിക്കും. സേവനദാതാക്കള്‍ സ്വയം നിയന്ത്രണസംവിധാനങ്ങൾ ഏർപ്പെടുത്തണം. ഉള്ളടക്കത്തെ കുറിച്ചുള്ള പരാതി പരിഹരിക്കാൻ സ്ഥാപനങ്ങളും സേവനദാതാക്കളും ചുമതലക്കാരനെ നിശ്‌ചയിക്കണം. പരാതി കിട്ടിയാല്‍ 24 മണിക്കൂറിനകം രസീത്‌ നൽകണം. 15 ദിവസത്തിനകം പരിഹരിക്കണം.

വ്യക്തികളുടെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതോ ലൈംഗികഅതിക്രമ, അശ്ലീല സ്വഭാവമുള്ള ഉള്ളടക്കത്തെക്കുറിച്ച്‌ പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം നീക്കം ചെയ്യുകയോ മറ്റുള്ളവർ കാണുന്നത്‌ തടയുകയോ വേണം. വൻകിട സാമൂഹ്യമാധ്യമ സ്ഥാപനങ്ങൾ അധിക നിരീക്ഷണ–-പരാതിപരിഹാര സംവിധാനം ഏർപ്പെടുത്തണം. നിയമനടപടികളുടെ ഏകോപനത്തിന്‌ 24 മണിക്കൂർ സംവിധാനം വേണം. ഇതിന്റെ ചുമതലക്കാരൻ ഇന്ത്യയിൽ തങ്ങണം. ആക്ഷേപകരമായ പോസ്റ്റിട്ട ആദ്യത്തെയാളുടെ പേര് സാമൂഹ്യമാധ്യമങ്ങൾ വെളിപ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി രവിശങ്കർ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ഒടിടി പരിപാടികളുടെ ഉള്ളടക്കം പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചാക്കണം. എല്ലാവർക്കും കാണാവുന്നത്‌, ഏഴ്‌ വയസ്സുമുതല്‍ മുകളില്‍, 13 മുതൽ മുകളില്‍, 16 മുതൽ മുകളില്‍, പ്രായപൂർത്തിയായവർ എന്ന വിധം‌ തരംതിരിക്കണം. ഡിജിറ്റൽ മാധ്യമങ്ങളിലെ വാർത്താപരിപാടികളുടെ ഉള്ളടക്കം പ്രസ്‌ കൗൺസിൽ ഓഫ്‌ ഇന്ത്യ, കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്‌ നിയന്ത്രണനിയമം എന്നിവയുടെ പരിധിയിൽ വരും. പരാതികൾ പരിഹരിക്കാൻ പ്രസാധകർ ചുമതലക്കാരനെ നിയോഗിക്കണം. പ്രസാധകരുടെ പൊതുവേദിക്ക്‌ സ്വയംനിയന്ത്രണ സമിതി രൂപീകരിക്കാം. 

വിരമിച്ച സുപ്രീംകോടതി ജഡ്‌ജിയുടെയോ, ഹൈക്കോടതി ജഡ്‌ജിയുടെയോ മറ്റേതെങ്കിലും പ്രഗത്ഭ വ്യക്തിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ ആറ്‌ പേർ വരെയാകാം. വാർത്താവിതരണ മന്ത്രാലയത്തിൽ സമിതി രജിസ്‌റ്റർ ചെയ്യണം. മേൽനോട്ട സംവിധാനം മന്ത്രാലയം ഏർപ്പെടുത്തും. പരാതി പരിഹരിക്കാൻ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള സംവിധാനം വരും.

ഓൺലൈൻ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021



ന്യൂഡൽഹി
ഡിജിറ്റൽ മാധ്യമങ്ങളെയും സാമൂഹ്യമാധ്യമങ്ങളെയും ഇന്റര്‍നെറ്റ് അധിഷ്ഠിത സിനിമാ-സീരിയല്‍ പ്രദര്‍ശനത്തെയും(ഒടിടി)നിയന്ത്രിക്കാൻ കർശന മാർഗനിർദേശമിറക്കി കേന്ദ്രസർക്കാർ. സാമൂഹ്യമാധ്യമങ്ങളെ ഐടി, ഇലക്‌ട്രോണിക്‌സ്‌ മന്ത്രാലയവും ഡിജിറ്റല്‍ മാധ്യങ്ങളെയും ഒടിടി പ്ലാറ്റ്‌ഫോമുകളെയും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും നിയന്ത്രിക്കും. സേവനദാതാക്കള്‍ സ്വയം നിയന്ത്രണസംവിധാനങ്ങൾ ഏർപ്പെടുത്തണം. ഉള്ളടക്കത്തെ കുറിച്ചുള്ള പരാതി പരിഹരിക്കാൻ സ്ഥാപനങ്ങളും സേവനദാതാക്കളും ചുമതലക്കാരനെ നിശ്‌ചയിക്കണം. പരാതി കിട്ടിയാല്‍ 24 മണിക്കൂറിനകം രസീത്‌ നൽകണം. 15 ദിവസത്തിനകം പരിഹരിക്കണം.

വ്യക്തികളുടെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതോ ലൈംഗികഅതിക്രമ, അശ്ലീല സ്വഭാവമുള്ള ഉള്ളടക്കത്തെക്കുറിച്ച്‌ പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം നീക്കം ചെയ്യുകയോ മറ്റുള്ളവർ കാണുന്നത്‌ തടയുകയോ വേണം. വൻകിട സാമൂഹ്യമാധ്യമ സ്ഥാപനങ്ങൾ അധിക നിരീക്ഷണ–-പരാതിപരിഹാര സംവിധാനം ഏർപ്പെടുത്തണം. നിയമനടപടികളുടെ ഏകോപനത്തിന്‌ 24 മണിക്കൂർ സംവിധാനം വേണം. ഇതിന്റെ ചുമതലക്കാരൻ ഇന്ത്യയിൽ തങ്ങണം. ആക്ഷേപകരമായ പോസ്റ്റിട്ട ആദ്യത്തെയാളുടെ പേര് സാമൂഹ്യമാധ്യമങ്ങൾ വെളിപ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി രവിശങ്കർ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ഒടിടി പരിപാടികളുടെ ഉള്ളടക്കം പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചാക്കണം. എല്ലാവർക്കും കാണാവുന്നത്‌, ഏഴ്‌ വയസ്സുമുതല്‍ മുകളില്‍, 13 മുതൽ മുകളില്‍, 16 മുതൽ മുകളില്‍, പ്രായപൂർത്തിയായവർ എന്ന വിധം‌ തരംതിരിക്കണം. ഡിജിറ്റൽ മാധ്യമങ്ങളിലെ വാർത്താപരിപാടികളുടെ ഉള്ളടക്കം പ്രസ്‌ കൗൺസിൽ ഓഫ്‌ ഇന്ത്യ, കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്‌ നിയന്ത്രണനിയമം എന്നിവയുടെ പരിധിയിൽ വരും. പരാതികൾ പരിഹരിക്കാൻ പ്രസാധകർ ചുമതലക്കാരനെ നിയോഗിക്കണം. പ്രസാധകരുടെ പൊതുവേദിക്ക്‌ സ്വയംനിയന്ത്രണ സമിതി രൂപീകരിക്കാം. 

വിരമിച്ച സുപ്രീംകോടതി ജഡ്‌ജിയുടെയോ, ഹൈക്കോടതി ജഡ്‌ജിയുടെയോ മറ്റേതെങ്കിലും പ്രഗത്ഭ വ്യക്തിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ ആറ്‌ പേർ വരെയാകാം. വാർത്താവിതരണ മന്ത്രാലയത്തിൽ സമിതി രജിസ്‌റ്റർ ചെയ്യണം. മേൽനോട്ട സംവിധാനം മന്ത്രാലയം ഏർപ്പെടുത്തും. പരാതി പരിഹരിക്കാൻ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള സംവിധാനം വരും.


Read more: https://www.deshabhimani.com/news/national/news-national-26-02-2021/926913

കേരളം ഏപ്രില്‍ ആറിന് വിധിയെഴുതും; ഫലപ്രഖ്യാപനം മെയ് 2ന്

ന്യൂഡല്‍ഹി > കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ  തീയതികള്‍  തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍  സുനില്‍ അറോറ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

കേരളത്തില്‍ ഏപ്രില്‍ 6നാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും അന്ന് തന്നെ നടക്കും. മെയ് 2നാണ് വോട്ടെണ്ണല്‍.

കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12ന് പുറത്തിറങ്ങും. മാര്‍ച്ച് 12 മുതല്‍ 19വരെ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 20നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്.

തമിഴ്‌‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പമാണ് വോട്ടെടുപ്പ്. അസമില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ഒന്നാംഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27നും രണ്ടാംഘട്ടം ഏപ്രില്‍ 1നും മൂന്നാംഘട്ടം ഏപ്രില്‍ 6നു നടക്കും. പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27നാണ് ആദ്യഘട്ട വോട്ടെടുപ്പ്.

അഞ്ച് സ്ഥലങ്ങളിലേക്കായി 18.86 കോടി വോട്ടര്‍മാരാണ് ആകെ വിധിയെഴുതുക. 824 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ദീപക് മിശ്ര ഐപിഎസിനെ കേരളത്തില്‍ പൊലീസ് നിരീക്ഷകനായി നിയമിച്ചു. പുഷ്‌പേന്ദ്ര സിങ് പൂനിയയെ പ്രത്യേക നിരീക്ഷകനായും നിയമിച്ചു. കേരളത്തില്‍ 21498ല്‍ നിന്ന് 40771 ആയി പോളിങ് സ്‌റ്റേഷനുകള്‍ വര്‍ധിച്ചു.

പോളിങ് സമയം ഒരുമണിക്കൂര്‍ വര്‍ധിപ്പിക്കും. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറ് വരെയായിരിക്കും വോട്ടെടുപ്പ്. കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കും. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടിനും അവസരം നല്‍കും. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും.

വീടുകയറിയുള്ള പ്രചരണത്തിന് അഞ്ചുപേരെ മാത്രമേ അനുവദിക്കൂ. പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം 2 പേര്‍ മാത്രമേ പാടുള്ളൂ. ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം. പ്രചരണ പരിപാടികളില്‍ ഒരേസമയം അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ അനുവദിക്കില്ല.

കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സംവിധാനം; വാഹന റാലികളില്‍ അഞ്ച് വാഹനം മാത്രം: തെരഞ്ഞടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി> ആരോഗ്യരംഗത്ത് അഭൂതപൂര്‍വമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി  തെരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ. കോവിഡ് ബാധിതര്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേക സംവിധാനമുണ്ടാകും. കോവിഡ് സാഹചര്യം കേരളത്തിലും വെല്ലുവിളിയാണ്. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

  പത്രിക നല്‍കുന്നതിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ട് പേര്‍ മാത്രമെ  ഉണ്ടാകാവു. വീട് കയറിയുള്ള പ്രചരണത്തിന് 5 പേരില്‍ കൂടുതല്‍ പാടില്ല. വാഹന റാലികളില്‍ അഞ്ച് വാഹനം മാത്രം.

ആയിരം വോട്ടര്‍മാര്‍ക്ക് ഒരു ബൂത്ത്. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയില്‍. ഓണ്‍ലൈനായും പത്രിക നല്‍കാന്‍ സജീകരണം ഏര്‍പ്പെടുത്തും. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ വരെ നീട്ടാം. കോവിഡ് സാഹചര്യത്തില്‍ ബൂത്തുകളുടെ എണ്ണം കൂട്ടിയെന്നും  തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

ബംഗാളില്‍ എട്ട് ഘട്ടം, അസമില്‍ മൂന്ന് ഘട്ടം; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി > കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ  തീയതികള്‍  തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍  സുനില്‍ അറോറ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

കേരളത്തില്‍ ഏപ്രില്‍ 6നാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും അന്ന് തന്നെ നടക്കും. മെയ് 2നാണ് വോട്ടെണ്ണല്‍.

കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12ന് പുറത്തിറങ്ങും. മാര്‍ച്ച് 12 മുതല്‍ 19വരെ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 20നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്.

തമിഴ്നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പമാണ് വോട്ടെടുപ്പ്. അസമില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ഒന്നാംഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27നും (47 മണ്ഡലം) രണ്ടാംഘട്ടം ഏപ്രില്‍ 1നും (39 മണ്ഡലം) മൂന്നാംഘട്ടം ഏപ്രില്‍ 6നും (40 മണ്ഡലം) നടക്കും.

പശ്ചിമ ബംഗാളില്‍ 294 സീറ്റുകളിലേക്ക് എട്ട് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 22, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നീ തിയതികളിലാകും തെരഞ്ഞെടുപ്പ്.

കർഷക സ്‌ത്രീകൾക്കായുള്ള 
ദേശീയ നയം അംഗീകരിക്കണം

കർഷക–- കർഷകത്തൊഴിലാളി സ്‌ത്രീകളുടെ അവകാശം നിയമപരമായി ഉറപ്പിക്കുംവിധം 2009 ൽ തയ്യാറാക്കിയ കരട്‌ ദേശീയനയം അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്‌ മഹിളാ അസോസിയേഷനും കിസാൻസഭയും കർഷകത്തൊഴിലാളി യൂണിയനും ആവശ്യപ്പെട്ടു. കൃഷിഭൂമിയിൽ സ്‌ത്രീകൾക്കും തുല്യ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നത്‌ അടക്കമുള്ള നിർദേശമാണ്‌ കരടിലുള്ളത്. ഇത്‌ സര്‍ക്കാര്‍ അംഗീകരിക്കാൻ സമർദ്ദം ചെലുത്തുമെന്ന് കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മരിയം ധാവ്‌ളെ, പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ അംഗം ഡോ. അർച്ചന പ്രസാദ്‌, കർഷകത്തൊഴിലാളി യൂണിയൻ ജോ. സെക്രട്ടറി വിക്രം സിങ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കർഷകപ്രക്ഷോഭത്തിൽ സ്‌ത്രീകളുടെ വലിയ പങ്കാളിത്തം പ്രകടമാണ്‌. അഞ്ചുവർഷത്തിനിടെ കാർഷിക–- അനുബന്ധ മേഖലകളില്‍ 7.2 കോടി സ്‌ത്രീകൾക്ക്‌ തൊഴിൽ നഷ്ടമായി. നാലുലക്ഷത്തിലേറെ കർഷകർ ആത്‌മഹത്യ ചെയ്‌തു. വിധവകൾക്ക്‌ ഏതെങ്കിലും തരത്തിൽ കടാശ്വാസമോ പുനരധിവാസ പാക്കേജോ ലഭ്യമായില്ല.

ദേശീയ വനിതാ കമീഷൻ 2009 ലാണ്‌ കാർഷിക മേഖലയിലെ സ്‌ത്രീകൾക്കായി കരട്‌ ദേശീയനയത്തിന്‌ രൂപം നൽകിയത്‌. നിലവിൽ മഹിളാ അസോസിയേഷൻ പ്രസിഡന്റും 2009 ൽ ദേശീയ വനിതാ കമീഷൻ അംഗവുമായ പ്രൊഫ. മാനിനി ചാറ്റർജിയുടെ നേതൃത്വത്തിലുള്ള സമിതിയാണ്‌ നയം‌ രൂപീകരിച്ചത്‌. കർഷകൻ, കർഷകത്തൊഴിലാളി എന്നീ നിർവചനങ്ങളിൽ സ്‌ത്രീകളെ കൂടി ഉൾപ്പെടുത്തുക, ഭൂമിക്കും മറ്റ്‌ പ്രകൃതിവിഭവങ്ങൾക്കും സ്‌ത്രീകളുടെ അവകാശം ഉറപ്പിക്കുക തുടങ്ങിയ നിര്‍ദേശം നയത്തിലുണ്ട്. കൃഷി മന്ത്രാലയത്തിന്‌ സമർപ്പിച്ചെങ്കിലും തുടർന്നുവന്ന സർക്കാരുകൾ നടപടിയെടുത്തില്ല. കരടുനയം വീണ്ടും പ്രധാനമന്ത്രിക്കും മറ്റ്‌ മന്ത്രിമാർക്കും സമർപ്പിക്കും.

പ്രധാന നിർദേശങ്ങൾ

സംയുക്ത പട്ടയം ഉറപ്പാക്കും വിധം  നിയമങ്ങളില്‍ മാറ്റം, വനാവകാശ നിയമപ്രകാരവും സംയുക്ത പട്ടയം ഉറപ്പാക്കണം, പൊതുഭൂമി പാട്ടത്തിന്‌ നൽകുമ്പോൾ വനിതാ സഹകരണ സ്ഥാപനങ്ങൾക്ക്‌ മുൻഗണന, കർഷക–- കർഷകത്തൊഴിലാളി സ്‌ത്രീകളെ തൊഴിലാളിയായി അംഗീകരിച്ച്‌ രജിസ്ട്രേഷന്‍,‌ കുട്ടികളുടെ സംരക്ഷണം, ആരോഗ്യസംരക്ഷണം, പെൻഷൻ  അനുവദിക്കുക.

അപ്പോൾ നമ്മളങ്ങ്‌ ഇറങ്ങുകയല്ലേ ; ഭരണത്തുടർച്ചയ്‌ക്ക്‌ കളമൊരുക്കി 
എൽഡിഎഫ്‌

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ പ്രതീക്ഷിച്ചതിലും നേരത്തേ എത്തുകയാണെങ്കിലും രാഷ്‌ട്രീയ കേരളം പോർക്കളം തുറന്നിട്ട്‌ ആഴ്‌ചകളായി. വ്യാഖ്യാനങ്ങളും വിശകലനങ്ങളും കൂട്ടലുംകിഴിക്കലും ചേർന്ന്‌ ചൂടുപിടിച്ച ദിനങ്ങളാകും ഇനി. പോരാട്ടത്തിന്‌ എല്ലാ സന്നാഹവുമൊരുങ്ങി. വികസനമുന്നേറ്റ ജാഥകളുടെ സമാപനം തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ തുടക്കമായത്‌ എൽഡിഎഫിന്‌ വലിയ ആവേശമായി. യുഡിഎഫിന്റെ കേരളയാത്ര ഏതാനും ദിവസംമുമ്പ്‌ അവസാനിച്ചെങ്കിൽ ബിജെപിയുടെ ജാഥ പാതിവഴിയിലാണ്‌,

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം 2016 മാർച്ച്‌ നാലിനാണ്‌ പുറത്തുവന്നത്‌. മെയ്‌ 16ന്‌ വോട്ടെടുപ്പും 19ന്‌ വോട്ടെണ്ണലും നടന്നു. ഇക്കുറി 38 ദിവസം നീളുന്ന പോരാട്ടത്തിന്‌ കേരളം സാക്ഷ്യംവഹിക്കും. ഭരണത്തുടർച്ചയ്‌ക്ക്‌ കളമൊരുക്കി എൽഡിഎഫും ജനങ്ങൾ നിരാകരിച്ച വിവാദങ്ങളും ആരോപണങ്ങളുമായി യുഡിഎഫും ബിജെപിയും. തെരഞ്ഞെടുപ്പിലേക്ക്‌ കടക്കുന്ന വേളയിൽ നൽകുന്ന ചിത്രമിതാണ്‌. ഇതുതന്നെയാണ്‌ ഈ തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയ പ്രാധാന്യം കൂട്ടുന്നതും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്‌ പകർന്ന ഊർജവും സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങളുടെ തിളക്കവുമാണ്‌ എൽഡിഎഫിന്റെ കരുത്ത്‌. തിരിച്ചടിയുടെ രാഷ്‌ട്രീയ പടുകുഴിയിൽനിന്ന്‌ കരകയറാൻ യുഡിഎഫ്‌ വഴിതേടുമ്പോൾ കൈവശമുള്ള ഏക സീറ്റ്‌ നിലനിർത്താനാകുമോയെന്ന ആശങ്കയിലാണ്‌ ബിജെപി. 

തദ്ദേശതെരഞ്ഞെടുപ്പിലെ വിജയം എൽഡിഎഫ്‌ ഭരണത്തുടർച്ചയുടെ ദിശാസൂചികയാണ്‌. വികസന, ക്ഷേമ രംഗത്ത്‌ കൈവരിച്ച വലിയ നേട്ടം ഈ മുന്നേറ്റത്തിന്‌ ഇന്ധനംപകരുന്നു. രാഷ്‌ട്രീയമായ കെട്ടുറപ്പും ജനങ്ങളോടുള്ള കരുതലും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്‌തു.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പംനിന്ന രണ്ട്‌ കക്ഷി ഇപ്പോൾ എൽഡിഎഫിലാണ്‌. രണ്ട്‌ പ്രധാന കക്ഷി പടിയിറങ്ങിയതിന്റെ പതർച്ചയിൽനിന്ന്‌ കരകയറാനാണ്‌ വെൽഫെയർ പാർടിയടക്കമുള്ള തീവ്രവാദ കക്ഷികളുമായി യുഡിഎഫ്‌ തദ്ദേശ‌ തെരഞ്ഞെടുപ്പിൽ സഖ്യത്തിലേർപ്പെട്ടത്‌. എന്നിട്ടും യുഡിഎഫിന്‌ രാഷ്‌ട്രീയമായ തിരിച്ചടിയാണ്‌ കേരളം കരുതിവച്ചത്‌. ഇത്‌ യുഡിഎഫിൽ സൃഷ്ടിക്കുന്ന അങ്കലാപ്പ്‌ ചെറുതല്ല.  തദ്ദേശ തെരഞ്ഞെടുപ്പിലെ വിധി നിയമസഭാ തെരഞ്ഞെടുപ്പിൽക്കൂടി  ആവർത്തിച്ചാൽ യുഡിഎഫിന്റെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാകും. അതാണ്‌ കോൺഗ്രസ്‌ ഹൈക്കമാൻഡിന്‌ അന്ധാളിപ്പ്‌ നൽകുന്നത്‌. സ്ഥാനാർഥി നിർണയത്തിലടക്കം കെപിസിസിയെ വിശ്വാസത്തിലെടുക്കാതെ നടത്തുന്ന നീക്കങ്ങൾ ഇതിനു തെളിവാണ്‌.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ തൊട്ടുമുമ്പ്‌ പുറത്തുവന്ന ഏഷ്യാനെറ്റ്‌ ന്യൂസ്‌, 24 എന്നീ ടിവി ചാനലുകളുടെ സർവേകളിലും എൽഡിഎഫിന്‌ തുടർഭരണമാണ്‌ പ്രവചിച്ചിട്ടുള്ളത്‌. 

കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ യാത്ര പ്രചാരണത്തിലാണ്‌. അടുത്തമാസം ഏഴിനു തിരുവനന്തപുരത്ത് ജാഥയുടെ സമാപനത്തിനുശേഷം പ്രഖ്യാപനം വരുമെന്നായിരുന്നു കണക്കുകൂട്ടിയത്‌. പക്ഷേ, അത്‌ അസ്ഥാനത്തായി. എൻഡിഎ എന്ന്‌ ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും ഘടകകക്ഷികൾ പലതും കൈവിട്ടു കഴിഞ്ഞു. ഉള്ളവയുടെ ജനപിന്തുണയും നഷ്ടമായി. ഈ വെല്ലുവിളിക്ക്‌ നടുവിലാണ്‌ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്‌.

കെ ശ്രീകണ‌്ഠൻ

നാം ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു; നാടിന് ഉപകാരപ്രദമാകുന്നതിനെ എതിര്‍ക്കുന്ന പ്രതിപക്ഷം അപമാനിക്കുന്നത് ജനങ്ങളെയാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം> കേരളത്തില്‍ എല്ലാ മേഖലയിലും വലിയ മാറ്റമുണ്ടായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ല്‍ നിന്നും കേരളം ഒരുപാട് മാറി. നാം ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. കേരളത്തിന്റെ യശസ് എല്ലാ തലത്തിലും ഉയര്‍ന്നു. ഒരു ചെറിയ സംസ്ഥാനമാണെങ്കിലും പ്രവൃത്തികള്‍ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന നിലയിലായെന്നും അദ്ദേഹം വ്യക്തമാക്കി. വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തില്‍  തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ഇതൊന്നും നടക്കില്ല എന്നതിന് മാറ്റം വന്നു എന്നത് തന്നെയാണ് ഓരോ മേഖലയും എടുത്താല്‍ കാണാനാകുക. കേരളത്തിലെ ജനങ്ങള്‍ തന്നെയാണ് ഇതിനിടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളാണ്  5 വര്‍ഷക്കാലം കേരളം നേടിയ നേട്ടങ്ങളുടെയെല്ലാം നേരവകാശി. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്തുവെന്ന ഹുങ്കില്ല. കാലാനുസൃതമായി മാറ്റം വേണമെന്ന് മാത്രമാണ് സര്‍ക്കാര്‍ പറഞ്ഞത്. റോഡില്‍ ആളുകള്‍ ധാരാളം സമയം ചെലവഴിക്കുന്ന വിഷയത്തില്‍ പരിഹാരമുണ്ടാകണമായിരുന്നു. അതിനാവശ്യമായി ഭൂമി ഏറ്റെടുത്തേ മതിയാകു. അതിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ന്യായമായ നഷ്ടപരിഹാരവും ആവശ്യമായ പുനരധിവാസവുമൊക്കെ ഉറപ്പുവരുത്തി. ജനത്തിന് സംശയമുണ്ടായില്ല. ദേശീയ വാതാ വികസനത്തിനായി അവര്‍ പൂര്‍ണമായി സഹകരിച്ചു. ഇന്ന് ദേശീയ പാതാ വികസനം യാഥാര്‍ഥ്യമാകാത്ത ഒന്നാണെന്ന് ആര്‍ക്കും പറയാനാകില്ല.

കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ ഒന്നായിരുന്നു ഗെയില്‍ പൈപ്പ് ലൈന്‍. അത് നാട്ടുകാരുടെ ആകെ സഹകരണത്തോടെ പൂര്‍ത്തിയാക്കി. ഇതാണ് നാം കാണേണ്ടത്. നാടിന്റെ മാറ്റം ജനങ്ങള്‍ തന്നെ മുന്‍കയ്യെടുത്തുകൊണ്ടായിരുന്നു; അദ്ദേഹം പറഞ്ഞു

കിഫ്ബി വഴി  50,000 കോടിയുടെ അടിസ്ഥാന സൗകര്യവികസനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന് സര്‍ക്കാര്‍ പറഞ്ഞതിന് വലിയ തോതില്‍ ആക്ഷേപം കേട്ടു. എന്നാലിപ്പോള്‍ 63,000 കോടിയുടെ പദ്ധതിയാണ് പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. സ്‌കൂള്‍,ആരോഗ്യ സ്ഥാപനം, റോഡ് എന്നിവയുടെയെല്ലാം അടിസ്ഥാന വികസനത്തിന്‌ കിഫ്ബി വഴിയാണ് പണം കണ്ടെത്തിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകും. അവരവരുടേതായ നയം പ്രചരിപ്പിക്കും.

 എന്നാല്‍ ഈ കഴിഞ്ഞ 5 വര്‍ഷക്കാലം ഒട്ടേറെ കാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഏതെങ്കിലും ഒന്നിന് പ്രതിപക്ഷം അനുകൂലമായി ശബ്ദിച്ചോ എന്നും മുഖ്യമന്ത്രി ചോദിച്ചു.എന്തിന് എതിര്‍ക്കുന്നു, എന്തിന് ജനത്തിന് ഉപകാരപ്രദമാകുന്നതിനെ എതിര്‍ക്കുന്നു. നാടിന് മുതല്‍ക്കൂട്ടാകുന്ന കാര്യത്തെ പോലും പരിഹസിച്ചു. എല്ലാ പ്രശ്‌നത്തിലും ഇതാണ് കാണാന്‍ കഴിഞ്ഞത്.

കോവിഡിനെ എങ്ങനെയാണ് നാം നേരിട്ടത്. ഒരുമയും ഐക്യവും അതിജീവന ശക്തിയുമാണ് നമ്മുടെ ജനത. അങ്ങനെയല്ലെ നാം അതിനെ അതിജീവിച്ചത്. നാടിന്റെ പ്രതികരണ ശേഷി കാണാതിരിക്കരുത്. ഡിജിറ്റല്‍ വിദ്യാഭ്യാസം ഏറ്റവും നന്നായി കൈകാര്യം ചെയ്തത് കേരളമാണെന്ന് ഇന്ത്യ കാണുന്നു. ഇതുമായി സഹകരിച്ച ജനങ്ങളോട് ഒരു നല്ല വാക്കെങ്കിലും പറയാന്‍  പ്രതിപക്ഷത്തെ ആരെങ്കിലും തയ്യാറായോ.നിങ്ങള്‍ അപനമാനിക്കുന്നത് ജനങ്ങളെയാണെന്ന് കണ്ടുകൊള്ളണം.

 ഇത്തരത്തിലുള്ള വികസനമൊന്നും മുമ്പ് സ്വപ്‌നം കാണാന്‍ കഴിയുമായിരുന്നില്ല. നാടിന്റെ ആകെ വികസനം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എല്ലാ വിഭാഗം ആളുകളേയും സ്പര്‍ശിക്കുക എന്നതാണ്. എല്‍ഡിഎഫിന്റെ വികസന നയം സാമൂഹ്യ നീതിയിലധിഷ്ടിതമായ സര്‍വതല സ്പര്‍ശിയായ വികസനമെന്നാണ്. എല്ലാവര്‍ക്കും വികസനത്തിന്റെ സ്വാദനുഭവിക്കാന്‍ കഴിയുക എന്നതാണ്. നാടിന്റെ ക്ഷേമ പ്രവര്‍ത്തനം രാജ്യം ശ്രദ്ധിക്കുന്ന ഒന്നാണ്.

എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോഴുള്ള ക്ഷേമപ്രവര്‍ത്തനത്തിന്റെ സ്ഥിതി ഇതായിരുന്നില്ല. 18 മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയായിരുന്നു. ഇതാണവസ്ഥ. ഇന്നാ നിലയില്ല. എല്ലാവര്‍ക്കും കൃത്യമായി പെന്‍ഷന്‍ ലഭിക്കുകയാണ്. ചെയ്യാന്‍ പറ്റുന്നതെ പറയു. പറയുന്നത് ചെയ്തിരിക്കും. അതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍

നോട്ട് നിരോധന കാലത്ത് സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നല്ലോ. എന്നാല്‍ നാടും സര്‍ക്കാരും അണിനിരന്നപ്പോള്‍ വിജയകരമായി അതിജീവിക്കാന്‍ കഴിഞ്ഞു. നാടിന്റെ അവസ്ഥയും രാജ്യത്തിന്റെ നിലയും പരിശോധിക്കുമ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ വലിയ തോതിലാണ് തകരുന്നത്. പൊതുമേഖല സ്ഥാപനത്തെ വിറ്റഴിച്ച് കാശുണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ കേരളം നല്ല നിലയില്‍ ബദല്‍ സൃഷ്ടിച്ചു. നാം പല ദുരന്തങ്ങള്‍ നേരിട്ടു.  നല്ല രീതിയില്‍ നാം അതിനെ നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ഗുരുതരമായ പ്രശ്‌നമാണ് തൊഴിലില്ലായ്മ. രാജ്യത്തിന്റെയും പ്രശ്‌നമാണത്. തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന നിലയാണ് കേന്ദ്രം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ജാഥ അവസാനിക്കുന്ന ദിവസം കണക്കാക്കി അതിന്റെ അടുത്ത ദിനത്തില്‍, ഒരു വലിയ തെറ്റ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നു എന്ന് ചിത്രീകരിക്കാന്‍ ശ്രമം നടന്നു. ആഴക്കടല്‍ മത്സബന്ധനവുമായി ബന്ധപ്പെട്ടായിരുന്നു അത്.  നമ്മുടെ സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ കാര്യത്തിലും എല്‍ഡിഎഫ് നയമനുസരിച്ചാണ്  പ്രവര്‍ത്തിക്കുന്നത് എന്നാദ്യം മനസിലാക്കണം. നയം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പാര്‍ലമെന്റില്‍ എംപിമാര്‍ നിലപാട് സ്വീകരിച്ചത്.

 വിദേശ ശക്തികള്‍ക്ക് ആഴക്കടല്‍, മത്സബന്ധനം നടത്തുന്നതിനായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ് ഭരണ കാലത്താണ്. അന്നതിന് എല്‍ഡിഎഫ് എതിര്‍പ്പ് രേഖപ്പെടുത്തി. കോണ്‍ഗ്രസ് തിരുത്തിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ജനം എൽഡിഎഫിനൊപ്പം ; ചെയ്യാൻ കഴിയുന്നതേ പറയൂ, പറയുന്നത് ചെയ്യും : മുഖ്യമന്ത്രി

ജനങ്ങൾക്കൊപ്പമാണ്‌ എൽഡിഎഫെന്നും എൽഡിഎഫിനൊപ്പമാണ്‌ ജനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെയ്യാൻ കഴിയുന്നതേ പറയൂവെന്നും പറയുന്നത് ചെയ്യുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ്‌ വികസനമുന്നേറ്റ ജാഥയുടെ സമാപനസമ്മേളനം പുത്തരിക്കണ്ടത്തെ നായനാർ പാർക്കിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ വിഷമത്തിലാകുമ്പോൾ അതിനുമുന്നിൽ നിസ്സഹായതയോടെ തലയിൽ കൈവച്ചിരിക്കുന്ന സർക്കാരല്ല നാടിന്‌ വേണ്ടത്‌. പ്രതിസന്ധി ഘട്ടങ്ങളിൽ ഉചിതമായ ഇടപെടൽ ഈ സർക്കാർ നടത്തിയോ എന്ന്‌ ജനങ്ങൾ വിലയിരുത്തട്ടെ. പലവട്ടം അത്‌ നടത്തിക്കഴിഞ്ഞു. ഇനിയും അങ്ങനെതന്നെയാകുമെന്ന ശുഭപ്രതീക്ഷയാണുള്ളത്‌. യുഡിഎഫിന്റെയും ബിജെപിയുടെയും കുപ്രചാരണത്തിൽ ജനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടുമെന്ന ആശങ്കയില്ല–- മുഖ്യമന്ത്രി പറഞ്ഞു. പ്രകടനപത്രികയിലെ 600 വാഗ്‌ദാനത്തിൽ 570 എണ്ണവും പൂർണമായും നടപ്പാക്കിയാണ്‌ എൽഡിഎഫ്‌ ജനങ്ങളെ അഭിമുഖീകരിക്കുന്നത്‌.

പ്രതിസന്ധിയുടെ ഘട്ടത്തിലും അസാധ്യമായത്‌ നേടാനായത്‌ ജനങ്ങളുടെ ഒരുമയും ഇച്ഛാശക്തിയുംകൊണ്ടാണ്‌. ഒരിക്കലും നടക്കില്ലെന്ന്‌ കരുതിയ പല വികസനപദ്ധതികളും യാഥാർഥ്യമായി. ജനങ്ങളാണ്‌ നേട്ടങ്ങളുടെ നേരവകാശികൾ. ഒന്നിന്റെയും മേന്മ സർക്കാർ അവകാശപ്പെടുന്നില്ല. പക്ഷേ, നമ്മുടെ നാടിനൊരു മേന്മയുണ്ട്‌. അത്‌ കണ്ടില്ലെന്ന്‌ നടിക്കരുത്‌. വെല്ലുവിളികളെ ഐക്യത്താൽ അതിജീവിച്ച ജനതയെ ഏതെങ്കിലും ഘട്ടത്തിൽ ഒരു നല്ലവാക്ക്‌ പറഞ്ഞ്‌ അഭിനന്ദിക്കുകയെങ്കിലും ചെയ്യാൻ തയ്യാറാകാത്ത പ്രതിപക്ഷം ജനങ്ങളെയാണ്‌ അപമാനിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സർക്കാർ ശ്രമിച്ചു. ഒന്നിനുപോലും പ്രതിപക്ഷം അനുകൂലമായി ശബ്ദിച്ചില്ല. രാഷ്‌ട്രീയമായ ഭിന്നതയുണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. എന്നാൽ, ജനോപകാരപ്രദമായ പ്രവർത്തനങ്ങളെ എന്തിനാണ്‌ എതിർക്കുന്നത്‌. അധികാരത്തിലെത്തിയാൽ കേരളബാങ്ക്‌ പിരിച്ചുവിടുമെന്നാണ്‌ യുഡിഎഫ്‌ പറയുന്നത്‌. കോൺഗ്രസ്‌ ഭരിക്കുന്ന മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നടക്കം കേരളബാങ്കിനെക്കുറിച്ച്‌ പഠിക്കാൻ സംഘങ്ങൾ എത്തുമ്പോഴാണ്‌ ഇത്‌.

എന്തിനാണ്‌ ഈ കെറുവെന്ന്‌ മനസ്സിലാകുന്നില്ല. എന്നാൽ, ജനങ്ങൾക്ക്‌ വലിയ സംതൃപ്തിയുണ്ടെന്ന്‌ പ്രതിപക്ഷത്തിനറിയാം. അപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഗവേഷണം നടത്തി ഓരോന്ന്‌ കണ്ടുപിടിക്കുകയാണ്‌. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനാകുമെന്ന ധാരണയിലാണ്‌ ഇപ്പോൾ യുഡിഎഫും ബിജെപിയും ഇറങ്ങിയിരിക്കുന്നത്‌. സ്വന്തം ജീവിതാനുഭവങ്ങൾകൊണ്ട്‌ ഈ സർക്കാരിനെ വിലയിരുത്തിയിട്ടുള്ള മത്സ്യത്തൊഴിലാളികളെ അത്ര പെട്ടെന്നൊന്നും തെറ്റിദ്ധരിപ്പിക്കാൻ പറ്റില്ല  –- മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ കോൺഗ്രസ്‌ തകരാത്തത് 
ഇടതുപക്ഷമുള്ളതിനാൽ

ബിജെപിയെ പ്രതിരോധിക്കാൻ ഇടതുപക്ഷം ഉള്ളതുകൊണ്ടാണ്‌ കേരളത്തിൽ കോൺഗ്രസ്‌ തകരാത്തതെന്ന്‌ എൽഡിഎഫിനെ ആക്രമിക്കാൻ പുറപ്പെടുന്ന ദേശീയ നേതാക്കൾ ഓർക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ  നേതാവിന്റെ പദവിയിലിരുന്ന്‌ പറയേണ്ട കാര്യങ്ങളല്ല രാഹുൽ ഗാന്ധി പറയുന്നത്‌. എൽഡിഎഫിനെ ആക്രമിക്കാൻ വലിയ ഉത്സാഹം കാട്ടുന്നത്‌ ആരെയാണ്‌ സഹായിക്കുകയെന്ന്‌ തിരിച്ചറിയണം. അതുകൊണ്ട്‌ കോൺഗ്രസ്‌ രക്ഷപ്പെടുമോ. പുതുച്ചേരിയിൽ എന്തുചെയ്യാൻ കഴിഞ്ഞു. ബിജെപിയുമായി കോൺഗ്രസ്‌ നേരിട്ട്‌ ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലേക്ക്‌ പോകാൻ എന്താണ്‌ രാഹുൽ ഗാന്ധിക്ക്‌ മടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗോഡ്‌സെയ്‌ക്ക്‌ ക്ഷേത്രം നിർമിച്ചയാൾ കോൺഗ്രസിൽ തിരിച്ചെത്തി

ന്യൂഡൽഹി > ഗാന്ധിജിയുടെ കൊലയാളിയായ ഹിന്ദുത്വ ഭീകരൻ നാഥുറാം ഗോഡ്‌സെയുടെ പേരിൽ ഗ്വാളിയറിൽ അമ്പലവും പഠനകേന്ദ്രവും സ്ഥാപിച്ച ഹിന്ദുമഹാസഭ നേതാവ്‌ ബാബുലാൽ ചൗരസ്യ കോൺഗ്രസിൽ മടങ്ങിയെത്തി. 2014ൽ കോൺഗ്രസ്‌ വിട്ട്‌ ഹിന്ദുമഹാസഭയിൽ ചേർന്ന ചൗരസ്യ 2017ലാണ്‌ ഗോഡ്‌സെയുടെ പേരിൽ ക്ഷേത്രം നിർമിച്ചത്‌. മധ്യപ്രദേശ്‌ തദ്ദേശതെരഞ്ഞെടുപ്പിനു മുന്നോടിയായി മുൻമുഖ്യമന്ത്രി കമൽനാഥാണ്‌ ഇയാളെ കോൺഗ്രസിലേ‌ക്ക്‌ സ്വീകരിച്ചത്‌.

ജനിച്ചതുമുതൽ കോൺഗ്രസുകാരനായിരുന്നെന്നും സ്വന്തം കുടുംബത്തിൽ തിരിച്ചെത്തിയെന്നും ചൗരസ്യ മാധ്യമങ്ങളോട്‌ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും‌ വേണമെങ്കിൽ കോൺഗ്രസിൽ ചേരാമെന്നും തെറ്റായ മാർഗം ഉപേക്ഷിക്കാൻ ആർക്കും അവകാശമുണ്ടെന്നും കമൽനാഥ്‌ പ്രതികരിച്ചു.

ഗോഡ്‌സെ ആശയങ്ങളുടെ പ്രചാരകനെ കോൺഗ്രസ്‌ സ്വീകരിച്ചതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ മധ്യപ്രദേശിൽ പല കോൺഗ്രസുകാരും ബിജെപിയിൽ ചേർന്നിട്ടില്ലേ എന്നായിരുന്നു കമൽനാഥിന്റെ പ്രതികരണം. കഴിഞ്ഞ മാസമാണ്‌ ഗോഡ്‌സെയുടെ ആശയം പ്രചരിപ്പിക്കാൻ ചൗരസ്യ പഠനകേന്ദ്രം സ്ഥാപിച്ചത്‌. അതേസമയം, ഗോഡ്‌സെയുടെ പേരിൽ ക്ഷേത്രം നിർമിച്ചത്‌ കോൺഗ്രസ്‌ ഗൂഢാലോചനയാണെന്ന്‌ തെളിഞ്ഞതായി ബിജെപി നേതാവ്‌ രജനീഷ്‌ അഗർവാൾ പ്രതികരിച്ചു.

Thursday, February 25, 2021

രാഹുൽ ഗാന്ധിക്കും യോഗിക്കും ഇടതുപക്ഷത്തിനെതിരെ ഒരേ വികാരം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാം എന്നാരും കരുതേണ്ട: മുഖ്യമന്ത്രി

 കേരളത്തിനെതിരെ ആസൂത്രിത നുണപ്രചാരണമാണ്‌ കോൺഗ്രസും ബിജെപിയും നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വന്ന്‌ സംസാരിക്കുമ്പോൾ രാഹുൽ ഗാന്ധിക്കും യോഗി ആദിത്യനാഥിനും ഒരേ സ്വരം ആകുന്നത്‌ അതുകൊണ്ടാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ വരികയും അസാധാരണമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുകയാണ്. കര്‍ഷകര്‍ക്കു വേണ്ടി അദ്ദേഹം ട്രാക്ടറോടിക്കുകയും മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി കടലില്‍ നീന്തുകയും വരെ ചെയ്തു. അദ്ദേഹം കേരളത്തോടു കാണിക്കുന്ന ഈ താല്‍പര്യത്തില്‍ നന്ദിയുണ്ട്.

ജനുവരി 16ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതതു പ്രകാരം ഡെല്‍ഹിയിലെ കര്‍ഷക സമരസ്ഥലത്ത് ഏകദേശം എഴുപതോളം കര്‍ഷകര്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ ഒന്നടങ്കം പിടിച്ചുലക്കുന്ന കര്‍ഷക സമരത്തെ പാടെ അവഗണിച്ചു കൊണ്ട്, ശ്രീ രാഹുല്‍ഗാന്ധി  കേരളത്തില്‍ വന്ന് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ തയ്യാറായ അദ്ദേഹത്തിന്റെ വിശാലമനസ്കത പ്രശംസനീയമാണ്.

1990കളോടെ നടപ്പിലാക്കിയ നവഉദാരവല്‍ക്കരണ നയങ്ങളെത്തുടര്‍ന്നാണ്  ലോകത്തെ തന്നെ ഞെട്ടിച്ച രീതിയില്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ ആരംഭിച്ചത്. വിപണിയുടെ നീതിരഹിതമായ മത്സരത്തിനു വിട്ടുകൊടുത്തു കൊണ്ടും, ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണയും സുരക്ഷയും പിന്‍വലിച്ചു കൊണ്ടും കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയാണുണ്ടായത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം ഇക്കാലയളവില്‍ ഏകദേശം മൂന്നുലക്ഷം കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞു. അതിന്നും തുടരുകയാണ്. അതിനു കാരണമായത് കോണ്‍ഗ്രസ് നടപ്പിലാക്കിയ, ഇന്നും അവരുടെ അജണ്ടയായി മുന്നോട്ടുവെയ്ക്കുന്ന നയങ്ങളും ഭരണപരിഷ്കാരങ്ങളുമാണ്.

അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വയനാട് ജില്ലയില്‍ എന്താണ് സംഭവിച്ചത് എന്നെങ്കിലും തിരക്കണം. വയനാടിന്റെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷികള്‍ എങ്ങനെയാണ് തകര്‍ന്നടിഞ്ഞത്? ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധിയുടെ ആഴം ലോകത്തെ അറിയിച്ച സുപ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ പി സായ്നാഥ് പറയുന്നത് പ്രകാരം എകദേശം 6000 കോടി രൂപയുടെ നഷ്ടമാണ് 2000ന്റെ ആദ്യ നാലഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വയനാട് ജില്ലയിലെ കാപ്പി, കുരുമുളക് കൃഷികളില്‍ മാത്രം സംഭവിച്ചത്. അതുകൊണ്ടു മാത്രം ആയിരക്കണക്കിനു കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് ആത്മഹത്യ ചെയ്തത്. അതു മനസ്സിലാക്കാതെ കൊടിയ ശൈത്യത്തില്‍ മരണത്തോട് മല്ലിട്ട് രാജ്യതലസ്ഥാനത്തെ തെരുവുകളില്‍ കര്‍ഷകര്‍ക്ക് ഇപ്പോഴും സമരം ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയില്ല.

കോണ്‍ഗ്രസ് തുടങ്ങിവെച്ച; നിര്‍ദ്ദയം നടപ്പാക്കിയ കര്‍ഷകവിരുദ്ധ നയങ്ങളുടെ ഫലമായാണിതെല്ലാം സംഭവിച്ചത്. കൊല്ലപ്പെട്ട ലക്ഷക്കണക്കിനു കര്‍ഷകരുടെ രക്തം കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിരിക്കുന്നു. അനാഥമാക്കപ്പെട്ട അത്രയും കുടുംബങ്ങളുടെ ദുരിതജീവിതങ്ങള്‍ ഓര്‍ക്കണം. ഈ പാതകങ്ങള്‍ക്ക് കര്‍ഷകരോട്  രാഹുല്‍ഗാന്ധി കോണ്‍ഗ്രസിനു വേണ്ടി നിരുപാധികം മാപ്പു പറയുകയാണ് വേണ്ടത്. ഈ നയങ്ങള്‍ തിരുത്തുകയാണ് വേണ്ടത്. രാജ്യത്ത് പുതിയ ബദലുകളാണ് വേണ്ടത്. അതിനുള്ള ആര്‍ജവം അദ്ദേഹത്തില്‍ നിന്നുണ്ടാകുമോ ഇതാണ് സാധാരണഗതിയില്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

രാഹുല്‍ മാത്രമല്ല, കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും കേരളത്തില്‍ വന്ന് കുറെ കാര്യങ്ങള്‍ പറഞ്ഞു. കേരളം എല്ലാകാര്യത്തിലും പിന്നിലാണെന്നും ഇവിടെ ആകെ കുഴപ്പമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇവിടം അഴിമതിയുടെയും അരാജകത്വത്തിന്റെയും നാടാണെന്നാണ് അദ്ദേഹത്തിന്റെയൊരു കണ്ടെത്തല്‍. രാഹുലും അത് മറ്റൊരു രൂപത്തില്‍ പറഞ്ഞിട്ടുണ്ട്. കേരളം പോലെ സാക്ഷരരും സാംസ്കാരിക സമ്പന്നരുമായ ജനങ്ങളുള്ള നാട് അരാജകത്വത്തിലാണെന്ന് പറയുന്നവര്‍ ഈ നാടിനെപ്പറ്റി മനസിലാക്കിയിട്ടില്ല എന്ന് ഉറപ്പ്.

അഴിമതി തുടച്ചുനീക്കുന്നതില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്. അതിന്റെ ഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നുമുണ്ട്. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. 2019ല്‍ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസും, ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയും, ലോക്കല്‍ സര്‍ക്കിള്‍സും നടത്തിയ കറപ്ഷന്‍ സര്‍വ്വേയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് യുപിയിലാണെന്ന് പറഞ്ഞത് അവിടത്തെ ബിജെപി എംഎല്‍എ തന്നെയാണ്. 2020 ജൂലയിലാണ് ശ്യംപ്രകാശ് എന്ന ബിജെപി എംഎല്‍എ ഇത് പറഞ്ഞത്. യുപിയിലെ വൈദ്യുതി മന്ത്രി ശ്രീകാന്ത് ശര്‍മ്മ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് തന്റെ വകുപ്പിലാണെന്ന് 2021 ജനുവരിയില്‍ പറയുകയുണ്ടായി.

കേരളത്തില്‍ യുവാക്കള്‍ ജോലികിട്ടാതെ നാടുവിടുന്നു എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്‍. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ ലോകത്തെമ്പാടും തൊഴില്‍ തേടി പോകുന്നത് ലോകത്തെവിടെയും തൊഴില്‍ ചെയ്യാന്‍  അവര്‍ക്ക് പ്രാപ്തിയുള്ളതുകൊണ്ടാണ്. കേരളത്തിലെ അതിഥി തൊഴിലാളികളില്‍ 15 ശതമാനം പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്.  അത് ജോലി കിട്ടാതെ നാടുവിടുന്നതു കൊണ്ടാണോ? അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയടക്കം മികച്ച സൗകര്യങ്ങള്‍ കേരളത്തില്‍ ലഭിക്കുന്നുണ്ട്. അവരോട് ചോദിച്ചാല്‍ കേരളത്തെപ്പറ്റി മനസ്സിലാക്കാന്‍ കഴിയും.

ജനങ്ങളെ തമ്മില്‍ തല്ലിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത് എന്നാണ് യുപി മുഖ്യമന്ത്രിയുടെ മറ്റൊരു പരാമര്‍ശം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒരു വര്‍ഗീയ കലാപവും നടക്കാത്ത നാടാണിത്. രാജ്യത്തുതന്നെ മതേതരത്വമൂല്യങ്ങള്‍ക്ക് വിലനല്‍കുന്ന ഒരു ജനതയാണിവിടെയുള്ളത്. എന്നാല്‍, യുപിയിലെ സ്ഥിതി എന്താണ്. എത്ര വര്‍ഗീയ കലാപങ്ങളും വിദ്വേഷ പ്രവര്‍ത്തനങ്ങളുമാണ് അവിടെ നടക്കുന്നതെന്ന് മാധ്യമങ്ങള്‍തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ കൊലപാതങ്ങള്‍ നടക്കുന്നത് യുപിയിലാണ്.

നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2017ലെ റിപ്പോര്‍ട്ട് പ്രകാരം 4324 കൊലപാതങ്ങളാണ് യുപിയില്‍ നടന്നത്. ഈയടുത്താണ് ഒരു ഡിഎസ്പി അടക്കം എട്ട് പോലീസുകാര്‍ അവിടെ ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എത്രയെത്ര ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് അവിടെ നടക്കുന്നത്. സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ക്രൈം രേഖപ്പെടുത്തിയിട്ടുള്ള സംസ്ഥാനം യുപിയാണ്. 2019ലെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ യുപിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ക്രമാതീതമായാണ് വര്‍ധിച്ചത്. 66.7 ശതമാനമാണ് വര്‍ധനവ്.

മൂന്നര കോടി ജനങ്ങളാണ് കേരളത്തിലുള്ളത്. യുപിയിലാകട്ടെ 20.5 കോടിയും. കേരളത്തെക്കാള്‍ ആറിരട്ടി ജനസംഖ്യ കൂടുതല്‍. കേരളത്തില്‍ കോവിഡ് ടെസ്റ്റുകള്‍ ഇതിനോടകം ഒരു കോടി പത്തുലക്ഷം കഴിഞ്ഞു. കേരളത്തെക്കാള്‍ ആറിരട്ടി ജനസംഖ്യ കൂടുതലുള്ള യുപിയിലാകട്ടെ കണക്കുകള്‍ പ്രകാരം ഏകദേശം മൂന്നുകോടി പരിശോധനകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. ടെസ്റ്റ് പെര്‍ മില്യന്‍ നിരക്ക് യുപിയേക്കാള്‍ ഇരട്ടിയാണ് കേരളത്തില്‍. കോവിഡ് മരണങ്ങളെ തടയുന്ന കാര്യത്തിലും യുപി വളരെ പുറകിലാണ്. 8715 പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കണക്കുകള്‍. എന്നാല്‍, കേരളത്തില്‍ 4105 പേരാണ് മരണപ്പെട്ടത്. മരണനിരക്ക് പിടിച്ചു നിര്‍ത്തുന്നതില്‍ കേരളം രാജ്യത്തിനുതന്നെ മാതൃകയാണ്.

കേരളത്തിന് കേന്ദ്രത്തിന്റെ പണം മതി എന്നാണ് മറ്റൊരോപണം. യാഥാര്‍ത്ഥ്യമെന്താണ്. കേരളത്തിന് അര്‍ഹതപ്പെട്ട നികുതിവരുമാനം പോലും നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ജിഎസ്ടി ഏര്‍പ്പെടുത്തിയതിനുശേഷം കേരളത്തില്‍ നിന്നും ഒരു രൂപ നികുതി പിരിച്ചാല്‍,  അതില്‍ 50 പൈസ പോലും സംസ്ഥാനത്തിനു ലഭിക്കുന്നില്ല. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 2.6 ശതമാനം കേരളത്തിലാണ്. എന്നാല്‍, രാജ്യത്ത് മൊത്തം ലഭിക്കുന്ന വരുമാനത്തിന്റെ 1.9 ശതമാനം മാത്രമാണ് കേരളത്തിനു നല്‍കുന്നത്. ഇതാണ് കേരളത്തിനു കേന്ദ്രം നല്‍കുന്ന പണത്തിന്റെ അവസ്ഥ. എന്നിട്ടും കിഫ്ബിയിലൂടെ പുതിയ വികസന മാതൃകതന്നെ കേരളം സൃഷ്ടിച്ചു.

സ്കൂളുകളും റോഡുകളും പാലങ്ങളും ആശുപത്രികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കിഫ്ബി ധനസഹായത്തോടെയാണ് ഇവിടെ യാഥാര്‍ത്ഥ്യമാക്കിയത്.  നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. 2016 മുതല്‍ 2020 വരെ മികച്ച ഭരണം കാഴ്ചവെച്ച ഇന്ത്യന്‍ സംസ്ഥാനമായും കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിനെ ബിജെപി മാതൃകാ സംസ്ഥാനമാക്കി മാറ്റിയെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. എന്തായാലും കേരളം ആ മാതൃകയല്ല പിന്തുടരുന്നത്.

വയനാട് എംപി കൂടിയായ ശ്രീ. രാഹുല്‍ഗാന്ധിക്കും യുപി മുഖ്യമന്ത്രിയായ ശ്രീ. യോഗി ആദ്യത്യനാഥിനും കേരളത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടാണെങ്കിലും ഇടതുപക്ഷത്തിനെതിരെ ഒരേ വികാരമാണ്. അതില്‍ അവര്‍ വല്ലാതെ ഐക്യപ്പെടുന്നു.

ഇവിടെ ഒരു കാര്യം ആവര്‍ത്തിച്ചു പറയാന്‍ ആഗ്രഹിക്കുന്നു. കേരളം മുന്നോട്ടുപോകുന്നത് ആരുടെയും സര്‍ട്ടിഫിക്കറ്റ് ലക്ഷ്യമിട്ടല്ല. ഇന്നാട്ടിലെ ജനങ്ങള്‍ അതിന് താല്‍പര്യപ്പെടുന്നുമില്ല. നാടിന്റെ സമ്പത്ത് തീറെഴുതിക്കൊടുക്കുന്നതിലും ജനങ്ങളെ ദ്രോഹിക്കുന്നതിലും ഒരേ നയം പിന്തുടരുന്നവരാണ് കോണ്‍ഗ്രസും ബിജെപിയും. അതിന്റെ പ്രതിനിധികളായി രാഹുല്‍ഗാന്ധിയും ആദിത്യനാഥും സംസാരിക്കുമ്പോള്‍ സ്വാഭാവികമായി ഒരേ സ്വരം ഉയരും.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആസൂത്രിതമായ നുണപ്രചാരണവും പ്രഹസനങ്ങളുമായി എത്തിയാല്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാം എന്ന് ആരും കരുതരുത്.

ഒരു കാര്യം കൂടി ഇവിടെ പറയേണ്ടതുണ്ട്.

ഗുജറാത്തില്‍ രണ്ടു രാജ്യസഭാ സീറ്റുകളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ അസാധാരണമായ ഒരു രാഷ്ട്രീയ സംഭവമുണ്ടായി. രണ്ടു സീറ്റിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല.  

ബിജെപിയെ നേരിട്ടുനിന്ന് എതിര്‍ക്കാനുള്ള ശക്തിപോലും കോണ്‍ഗ്രസിന് നഷ്ടപ്പട്ടിരിക്കുകയാണ്. ജയാപജയം നോക്കിയാണോ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്? എതിര്‍പ്പ്, വിയോജിപ്പ് രേഖപ്പെടുത്തുക എന്നത് ജനാധിപത്യത്തില്‍ വളരെ പ്രധാനമാണ്. അതിനുപോലും കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന് എന്താണ് പ്രസക്തിയെന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല.  

ഇത്തരമൊരു പാര്‍ട്ടിയുടെ നേതാവ് കേരളത്തില്‍ വന്ന് ഇടതുപക്ഷത്തിനെതിരെ അപവാദം പറയുമ്പോള്‍ സഹതപിക്കാനേ നിവൃത്തിയുള്ളൂ.  കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളില്‍ നമ്മുടെ നാട്ടുകാരുമുണ്ട്. ഗുജറാത്ത് സംഭവത്തെപ്പറ്റി  അവര്‍ എന്തുപറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.

അത് കഴിഞ്ഞ, പുതുച്ചേരിയിലെ കാര്യം പറയാനുള്ള ബാധ്യതയും അവര്‍ക്കുണ്ട്. ഇവിടെ, കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും വലിയ നേതാക്കള്‍ കേരളത്തില്‍ വന്നു, ഇടതുപക്ഷത്തിന്റെയും ഈ സംസ്ഥാനത്തിന്റെയും മെക്കിട്ടു കയറുമ്പോള്‍ അവര്‍ തമ്മിലുള്ള അന്തര്‍ധാര എന്താണെന്ന് സൂചിപ്പിക്കാന്‍ മാത്രമാണ് ഈ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

രാഹുൽ വലന്റൈനെ അറിയുമോ? എം ബി രാജേഷ്‌ 
 എഴുതുന്നു

രാഹുൽ ഗാന്ധിക്കും യുഡിഎഫിനും മത്സ്യത്തൊഴിലാളികളോട് പെട്ടെന്ന്  സ്നേഹം വന്നതായി കാണുന്നു.  ആ സ്നേഹപ്രകടനത്തിനായി കൊല്ലം വാടി കടപ്പുറമാണല്ലോ തെരഞ്ഞെടുത്തത്. അതിന് തൊട്ടടുത്തല്ലേ തങ്കശ്ശേരി കടപ്പുറം? അവിടെയുള്ള ഒരു വിധവയെയും കുടുംബത്തെയും രാഹുൽ ഗാന്ധി ഓർക്കുന്നുണ്ടോ? കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരിക്കുമ്പോൾ ഇറ്റാലിക്കാർ കടലിൽ വെടിവെച്ചുകൊന്ന വലന്റൈൻ എന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളിയുടെ വിധവയും കുടുംബവുമാണത്. എന്തേ രാഹുൽ അവിടെപ്പോയില്ല? കോൺഗ്രസുകാർ എന്തേ അദ്ദേഹത്തെ അവിടെ കൊണ്ടു പോയില്ല? കുറ്റബോധം കാരണമാണോ?

കോൺഗ്രസിന്റെ മത്സ്യത്തൊഴിലാളി 'സ്നേഹ 'ത്തിന്റെ ഉദാഹരണമാണല്ലോ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റലിക്കാരെ കേസിൽനിന്ന് ശിക്ഷയില്ലാതെ രക്ഷിച്ചത്‌. ജനങ്ങളുടെ കടുത്ത പ്രതിഷേധം അവഗണിച്ച് പ്രതികളെ കേരളത്തിലെ ജയിലിൽനിന്ന്  ആദ്യം ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിലേക്ക് മാറ്റിയതും പിന്നീട് ഒരാൾക്ക് ഇറ്റലിയിലേക്ക് കടക്കാൻ അനുമതി നൽകിയതും അന്നത്തെ കേന്ദ്ര കോൺഗ്രസ് സർക്കാർ. അതിനെ നഖശിഖാന്തം എതിർത്തത് ഇടതുപക്ഷം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡിയും എതിർത്തു.  പിന്നീട്  മോഡി പ്രധാനമന്ത്രിയായപ്പോൾ രണ്ടാമത്തെ പ്രതിയേയും ഇറ്റലിക്ക് വിട്ടുകൊടുക്കാമെന്ന് സുപ്രീം കോടതിയിൽ നിലപാട് മാറ്റി.

ആദ്യത്തെ പ്രതിയെ കോൺഗ്രസും രണ്ടാമനെ ബിജെപിയും സുരക്ഷിതരായി ഇറ്റലിക്ക് കൈമാറി. പിന്നീട് മോഡി പ്രധാനമന്ത്രിയായിരിക്കെ തന്നെ അന്താരാഷ്ട്ര കോടതി, കൊലക്കേസ് പ്രതികളായ ഇറ്റലിക്കാരെ വിചാരണപോലും ഇല്ലാതെ ഒഴിവാക്കി.

മോഡി സർക്കാർ പ്രതികളെ സഹായിക്കാൻ  കേസ് തോറ്റുകൊടുത്തു. രണ്ടു പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നവർ ഇറ്റലിയിൽ സുരക്ഷിതരും സ്വതന്ത്രരുമായി കഴിയുന്നു. രാഹുൽ ഗാന്ധിയിൽ നിന്ന് കേന്ദ്ര സർക്കാരിനെതിരെ പ്രസ്താവന പോലുമുണ്ടായില്ല. കേരളത്തിൽനിന്നുള്ള എംപിയായിട്ടും പ്രതികൾ എങ്ങനെ രക്ഷപ്പെട്ടു എന്ന് പാർലിമെന്റിൽ കേന്ദ്രത്തോട് ഒരു ചോദ്യം പോലും അദ്ദേഹം ഉയർത്തിയില്ല.

എന്തുകൊണ്ടാണ് രണ്ടു മത്സ്യത്തൊഴിലാളികളെ കൊല ചെയ്ത പ്രതികൾ രക്ഷപ്പെട്ടതിൽ രാഹുലിന്‌ ഒരു പ്രതിഷേധവുമില്ലാതെ പോയത്? എന്തുകൊണ്ടായിരിക്കും ഇതുവരെ അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ അദ്ദേഹം പോകാതിരുന്നത്? ഇന്ന് തൊട്ടടുത്തുവരെ പോയിട്ടും അവരെ തിരിഞ്ഞു നോക്കാതിരുന്നത്?

ആ കുടുംബത്തിന് നീതി നിഷേധിച്ചതിൽ മാപ്പ്‌ പറയുകയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ആദ്യം ചെയ്യേണ്ടത്.

റാവു പതിച്ചുനൽകി ചെന്നിത്തല കൈയടിച്ചു

 എന്താണ്‌ ആഴക്കടൽ?

തീരത്തുനിന്ന്‌ 22.2 കിലോമീറ്ററിനും 370 കിലോമീറ്ററിനും  ഇടയിലുള്ള സ്‌പെഷ്യൽ സാമ്പത്തികമേഖലയാണ്‌ ആഴക്കടൽ. ഇത്‌ പൂർണമായും കേന്ദ്രസർക്കാരിന്റെ അധീനതയിലാണ്‌‌.

വിദേശ ട്രോളറിന്‌ അനുമതി 
നൽകിയത്‌ ആര്‌?

ആഴക്കടൽ മേഖലയിൽ മീൻപിടിക്കാൻ വിദേശ
ട്രോളറുകൾക്ക്‌ ആദ്യമായി ലൈസൻസ്‌ നൽകിയത്‌ 1991ലെ കോൺഗ്രസ്‌ സർക്കാരാണ്‌. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു  800ൽപ്പരം ട്രോളറുകൾക്കായി 170 ലൈസൻസാണ്‌ നൽകിയത്‌.  ഒമ്പത്‌ സംസ്ഥാനത്തായി 7,500ൽപ്പരം കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ സമുദ്രാതിർത്തിയിലെ  മത്സ്യസമ്പത്ത്‌ വിദേശകമ്പനികൾക്ക്‌ തൂത്തുവാരാൻ അനുമതി നൽകി. 

കൈയടിച്ച്‌ പാസാക്കിയ എംപി ആര്‌?

അക്കാലത്ത്‌ രമേശ്‌ ചെന്നിത്തല കോൺഗ്രസ്‌ എംപിയായിരുന്നു; കേരളത്തിൽ യുഡിഎഫ്‌ സർക്കാരും. ലോക്‌സഭയിൽ ഭൂരിപക്ഷം തികയ്‌ക്കാൻ പാടുപെട്ടിരുന്ന റാവുവിന്‌ ഓരോ എംപിയും വിലപ്പെട്ടതായിരുന്നു. ഈ സാഹചര്യം ഉപയോഗിച്ച്‌ നയം തിരുത്തിക്കാൻ കേരളത്തിൽനിന്നുള്ള കോൺഗ്രസ്‌ എംപിമാർക്ക്‌ കഴിയുമായിരുന്നു. അന്നൊന്നും മിണ്ടാത്ത ചെന്നിത്തലയാണ്‌ ഇപ്പോൾ തീരത്തിനുവേണ്ടി കരയുന്നത്‌.

കടപ്പുറം ഇളകി; പക്ഷേ 
കോൺഗ്രസ്‌ ഇളകിയോ?

മത്സ്യമേഖലയെ ആശ്രയിച്ച്‌ കഴിയുന്ന ദശലക്ഷക്കണക്കിന്‌ തൊഴിലാളികളുടെ ജീവിതമാർഗം നശിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ട്രേഡ്‌ യൂണിയനുകളും മത്സ്യത്തൊഴിലാളികളുടെ പ്രസ്ഥാനങ്ങളും രംഗത്തുവന്നു. ഇടതുപാർടികൾ പാർലമെന്റിന്‌ അകത്തും പുറത്തും ശക്തമായി പ്രതിഷേധിച്ചു.  നാഷണൽ ഫിഷ്‌ വർക്കേഴ്‌സ്‌ ഫോറത്തിന്റെ ആഹ്വാനപ്രകാരം 1994 ഫെബ്രുവരി നാലിന്‌ ബന്ദ്‌ ആചരിച്ചു.

പുതിയ ലൈസൻസ്‌ നൽകില്ലെന്ന്‌ അന്ന്‌ മന്ത്രിയായിരുന്ന തരുൺ ഗോഗോയ് (പിന്നീട്‌ അസം മുഖ്യമന്ത്രി)‌ 1994 ഡിസംബർ 15ന്‌ പാർലമെന്റിൽ പറഞ്ഞു. നയം പുനഃപരിശോധിക്കാൻ മുരാരി കമ്മിറ്റിയെ നിയോഗിച്ചു. എന്നാൽ വാക്ക്‌ പാലിക്കാതെ സർക്കാർ വീണ്ടും ലൈസൻസ്‌  നൽകി.

മീൻകൊള്ള തുടരുന്നു; 
മിണ്ടിയോ?

അനുമതി പത്രത്തിന്റെ അടിസ്ഥാനത്തിൽ ആഴക്കടലിൽ മീൻപിടിക്കാൻ സൗകര്യം നൽകിയത്‌ 2002ൽ വാജ്‌പേയ്‌ സർക്കാർ.  കേന്ദ്ര മത്സ്യവകുപ്പിൽനിന്നാണ്‌ അനുമതി നൽകുന്നത്‌. ഇതുമറയാക്കി  വിദേശട്രോളറുകൾ വൻതോതിൽ കടന്നുവന്ന്‌ മത്സ്യസമ്പത്ത്‌ അരിച്ചുപെറുക്കി. വ്യവസ്ഥകൾ ലംഘിച്ച്‌ മീൻ കടലിൽനിന്നു തന്നെ വിദേശകപ്പലുകളിലേ‌ക്ക്‌ മാറ്റി. പിടിച്ചതിന്റെ നൂറിലൊന്നുപോലും ഇന്ത്യൻ തുറമുഖങ്ങളിലെത്തിയില്ല. ഇക്കാര്യം 2017 ആഗസ്‌ത്‌ ഒന്നിന്‌ രാജ്യസഭയിൽ കെ കെ രാഗേഷ്‌ തുറന്നുകാട്ടി.

വൻകിട ട്രോളറുകൾക്ക്‌ 
അനുമതി

150ൽ കൂടുതൽ നോട്ടിക്കൽ മൈലുകൾക്കപ്പുറത്ത് ആഴക്കടലിൽ നങ്കൂരമടിക്കുന്ന വലിയ കപ്പലുകൾ മത്സ്യം പിടിച്ച്‌ കപ്പലിൽനിന്നു തന്നെ സംസ്‌കരിച്ച്‌ പായ്ക്കറ്റുകളാക്കി ചെറിയ ബോട്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നു.

177 ഇനം മത്സ്യങ്ങൾ 
യഥേഷ്ടം ഇറക്കുമതി ചെയ്യാം

തായ്‌ലൻഡ്‌, ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌ പോലുള്ള രാജ്യങ്ങളിൽനിന്ന്‌ വിലക്കുറവിൽ മത്സ്യം ഇറക്കുമതി ചെയ്യുന്നു. ഇന്ത്യൻ മത്സ്യവിപണി തകർച്ചയെ നേരിടും. ഇറക്കുമതി വർധിച്ചു, കയറ്റുമതി പഴയപടിയെന്നാണ്‌ പുതിയ റിപ്പോർട്ട്‌. വിദേശ മീൻപിടിത്ത കപ്പലുകൾ യഥേഷ്ടം കടന്നുവരുന്നതിനാൽ, 12 നോട്ടിക്കൽ മൈലിനപ്പുറം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്‌ പ്രവേശനമില്ല.

പ്രത്യേക ടൂറിസം സോണുകളിൽ മത്സ്യത്തൊഴിലാളികൾക്ക്‌ പ്രവേശനമില്ല. പവിഴപ്പാര്‌ (ക്വാറൽ റീഫ്‌) സംരക്ഷിക്കാനായി 32 കടൽ പ്രദേശം മറൈൻ പ്രൊട്ടക്ടഡ്‌ എരിയ. ഇവിടെ ട്രോളിങ്‌ ആകാം, നമ്മുടെ ബോട്ടുകൾക്ക്‌ വിലക്ക്‌.മത്സ്യഇറക്കുമതി ഏറ്റവും ദോഷം‌ കേരളത്തിന്‌. നെത്തോലി, മത്തി, അയല, വറ്റ, ചെമ്മീൻ തുടങ്ങി ആവശ്യക്കാരുള്ളവ ധാരാളം ഉൽപ്പാദിപ്പിക്കുന്നു.ആസിയനിൽ ബാക്കിയുള്ള നിബന്ധനകളുൾപ്പെട്ട കരാർ അടുത്തിടെ കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ ഒപ്പിട്ടു.

താരിഖ്‌ അൻവറിന്‌ 
ഓർമയുണ്ടോ; 
മീനാകുമാരി 
സമിതിയെ

മത്സ്യമേഖലയെ കുത്തകകൾക്ക്‌ പൂർണമായും തീറെഴുതുകയെന്ന ലക്ഷ്യത്തോടെ രണ്ടാം യുപിഎ സർക്കാർ 2013 ആഗസ്‌തിൽ ഡോ. ബി മീനാകുമാരി അധ്യക്ഷയായി സമിതിയെ നിയോഗിച്ചു.  ഇപ്പോൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ ആയിരുന്നു ഫിഷറീസിന്റെ ചുമതലയുള്ള സഹമന്ത്രി. ഈ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചത്‌ 2014ൽ ഒന്നാം നരേന്ദ്രമോഡിസർക്കാരിന്റെ കാലത്ത്‌. വിദേശ ട്രോളറുകൾക്കടക്കം സ്വകാര്യ കുത്തകകൾക്ക് ഇന്ത്യയുടെ തീരമേഖലയിൽ മീൻപിടിക്കാൻ അനുമതി നൽകാൻ കമീഷൻ ശുപാർശ ചെയ്തു.

ചെറുകിട ബോട്ടുകൾ മീൻപിടിക്കുന്ന മേഖല 200  മുതൽ 500 മീറ്റർവരെ ആഴത്തിലാണ്‌. എന്നാൽ ഇവിടെ മത്സ്യബന്ധനം നിരോധിക്കാൻ നിർദേശിച്ചു.  ഇത്‌  ചെറുകിട മത്സ്യത്തൊഴിലാളികളുടെ അതിജീവനപ്രശ്നമായി മാറി. വൻപ്രക്ഷോഭം ഉയർന്നു.

മീനാകുമാരി കമീഷന്റെ പരിഗണനാവിഷയങ്ങൾ നിശ്ചയിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണ്. കമീഷൻ റിപ്പോർട്ട് വന്നപ്പോൾ കോൺഗ്രസിന്റെ നയം ബിജെപി സർക്കാർ കൂടുതൽ ആവേശത്തോടെ നടപ്പാക്കി.

ഉമ്മൻചാണ്ടി മറന്ന ആസിയാൻ

കോൺഗ്രസ്‌ പ്രധാനമന്ത്രി മൻമോഹൻസിങ്ങും വാണിജ്യമന്ത്രി ആനന്ദ്‌ ശർമയും നാട്ടുകാരെ പറ്റിച്ചേ എന്നുപറഞ്ഞ്‌ ഒപ്പിട്ട കരാറാണ്‌ ‘ആസിയൻ’‌. 2009 ആഗസ്‌ത്‌ 13ന്‌ ഒപ്പിട്ട കരാർ 2010 ജനുവരി മുതൽ നിലവിൽവന്നു. ഏഷ്യൻ രാജ്യവുമായി ഒപ്പിട്ട ഈ വ്യാപാര കരാറിനെതിരെ ശക്തമായി രംഗത്തുവന്നത്‌ ഇടതുപക്ഷം മാത്രം. അന്ന്‌  ഉമ്മൻചാണ്ടി പ്രധാനമന്ത്രിയെ കണ്ടശേഷം പറഞ്ഞു:‌ ‘‘എല്ലാം പറഞ്ഞുശരിയാക്കി, കേരളവുമായി ചർച്ച ചെയ്തേ കരാർ ഒപ്പിടൂ.’’ എന്നാൽ,  കരാർ ഒപ്പിട്ട വിവരം മാധ്യമങ്ങൾ പോലും അറിഞ്ഞില്ല.  കരാർ വ്യവസ്ഥകൾ നടപ്പാക്കാൻ പല നിയമങ്ങളും  കേന്ദ്രസർക്കാർ ഭേദഗതി ചെയ്‌തു. 

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു കോര്‍പറേറ്റുകളെയും അനുവദിക്കില്ല എന്നത് സര്‍ക്കാര്‍ നയം: മുഖ്യമന്ത്രി

തിരുവനന്തപുരം > ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിമാറി ഉന്നയിച്ച ഓരോ ആരോപണങ്ങളും അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്യും. ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേരള സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ തകര്‍ക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. അതില്‍നിന്ന് ചില തിരുത്തലുകള്‍ അദ്ദേഹം പിന്നീട് വരുത്തി. അദ്ദേഹം ഉന്നയിച്ച ഓരോ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് സംഭവങ്ങളുടെ നാള്‍വഴി പരിശോധിച്ചാല്‍ അത് തെളിയും.

അസെന്റ് കേരള 2020ല്‍ 117 താല്‍പര്യപത്രങ്ങളും 34 ധാരണാപത്രങ്ങളും സംരംഭകരുമായി സര്‍ക്കാര്‍ ഒപ്പുവെച്ചിട്ടുണ്ട്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യപ്പെട്ടുവരുന്ന സംരംഭകരുമായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റിലുള്ള ധാരണാപത്രമാണ് ഒപ്പുവെച്ചിട്ടുള്ളത്. അതില്‍ കേരള സര്‍ക്കാര്‍, സര്‍ക്കാര്‍ നയങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായുള്ള പ്രോത്സാഹനവും പിന്തുണയും നല്‍കുമെന്നാണ് പറഞ്ഞിട്ടുള്ളത്.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെയുള്ള ഒരുവിധ കോര്‍പ്പറേറ്റുകളെയും അനുവദിക്കില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഫിഷറീസ് നയം.

ആ നിലയ്‌ക്ക് കെഎസ്‌ഐഡിസി എംഡി ഒപ്പിട്ട ധാരണാപത്രം ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നല്‍കുന്ന ഒന്നല്ല. എംഡി സര്‍ക്കാരിനെ അറിയിക്കാതെയാണ് ധാരണാപത്രം ഒപ്പുവെച്ചത്. സര്‍ക്കാര്‍ നയങ്ങള്‍ക്കു വിരുദ്ധമായ ഒരു കാര്യത്തിന് പിന്തുണ ലഭ്യമാകില്ല. അതിനാല്‍ തന്നെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേരള സര്‍ക്കാര്‍ പിന്തുണയും സഹകരണവും നല്‍കുന്നു എന്ന ആരോപണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തീര്‍ത്തും തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന പ്രതിപക്ഷ നേതാവ് പൊതുമണ്ഡലത്തില്‍ ഉന്നയിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികളും പൊതുസമൂഹവും തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയുണ്ട്. ആ കാരണത്താല്‍ അതീവ ജാഗ്രതയുടെ ഭാഗമായി സര്‍ക്കാര്‍ ഈ ധാരണാപത്രം റദ്ദാക്കാന്‍ കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ക്ക് വ്യവസായമന്ത്രി നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്ത എന്തെങ്കിലും തെറ്റായ കാര്യമല്ല റദ്ദാക്കുന്നത്. പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുടെ ഒരു കണികപോലും അവശേഷിക്കരുത് എന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് ധാരണാപത്രം റദ്ദാക്കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൈമാറാത്ത ഭൂമി എങ്ങനെ റദ്ദാക്കാനാകും; ചെന്നിത്തലയ്‌ക്ക് ഇപിയുടെ മറുപടി

കണ്ണൂര്‍ > ചേര്‍ത്തല ഫുഡ് പാര്‍ക്കില്‍ ഇഎംസിസിയ്ക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. ഭൂമി കൊടുത്താലല്ലേ റദ്ദാക്കേണ്ട പ്രശ്‌നം വരികയുള്ളൂ. ചേര്‍ത്തല ഫുഡ് പാര്‍ക്കില്‍ നിബന്ധനകള്‍ പാലിച്ച് ആര് വന്ന് ഭൂമി ചോദിച്ചാലും കൊടുക്കും. ഇവിടെ നിബന്ധനകള്‍ ഇഎംസിസിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇഎംസിസി പണം അടയ്ക്കുകയോ അവര്‍ക്ക് ഭൂമി വിട്ടുകൊടുക്കുകയോ ചെയ്തിട്ടില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഇ പി പറഞ്ഞു.

നിക്ഷേപകര്‍ മുന്നോട്ടുവരുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഇഎംസിസിയുടെ ആളുകള്‍ തന്റെയടുത്ത് വന്ന് പ്രോജക്ടിനെക്കുറിച്ച് സംസാരിച്ചു. പ്രതിപക്ഷ നേതാവിന്റെ അടുത്തുനിന്നാണ് തങ്ങള്‍ വരുന്നതെന്നാണ് അവര്‍ പറഞ്ഞത്. മാധ്യമങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വിവാദമുണ്ടാക്കുകയാണ് ചിലരുടെ ലക്ഷ്യം. ആ ഗുഢോലോചനയ്ക്ക് സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കില്ലെന്നും ഇ പി പറഞ്ഞു.

ചർച്ച നടത്തിയത്‌ ഓർമയില്ലെന്ന്‌ 
വി മുരളീധരൻ

ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച്‌ ഇഎംസിസി ഉടമ ഷിജു വർഗീസുമായി ചർച്ച നടത്തിയോയെന്ന് ഓർമയില്ലെന്ന്‌ കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ചർച്ച നടത്തിയിട്ടില്ലെന്ന്‌ കഴിഞ്ഞ ദിവസം ഉറപ്പിച്ചുപറഞ്ഞ മുരളീധരനാണ്‌ ഇപ്പോൾ ഓർമക്കുറവ്‌ വന്നത്‌.

അമേരിക്കയിൽ പോയപ്പോൾ പലരെയും കണ്ടിട്ടുണ്ട്. ആരുമായും ഒദ്യോഗികമായി ചർച്ച നടത്തിയിട്ടില്ല. കൂടുതൽ കാര്യങ്ങൾ എംബസി രേഖകൾ പരിശോധിച്ചാൽ മനസ്സിലാവും –-മുരളീധരൻ വാർത്താലേഖകരോട്‌ പറഞ്ഞു

ധാരണാപത്രം അനുമതിയല്ല; ചെന്നിത്തലയുടെ വാദം തെറ്റ്‌

തിരുവനന്തപുരം > നിക്ഷേപത്തിന്‌ താൽപ്പര്യം അറിയിച്ച്‌ സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടാൽ, പദ്ധതി യാഥാർഥ്യമാകില്ല. തുടർന്ന്‌ നിയമവകുപ്പിന്റെയും മറ്റ്‌ ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതി വേണ്ടിവരും. നയപരമായ കാര്യങ്ങൾ ഉണ്ടെങ്കിൽ മന്ത്രിസഭയുടെ പരിഗണനയ്‌ക്ക്‌ വിടും. അവിടെയും അംഗീകരിച്ച്‌ നിബന്ധനകൾ പൂർത്തിയാക്കിയാൽ മാത്രമാണ്‌‌ അന്തിമാനുമതി ലഭിക്കുക. ഇവിടെ മത്സ്യബന്ധനയാനം നിർമിക്കാൻ ഇഎംസിസിയും കെഎസ്‌ഐഎൻസിയുമായി ഒപ്പിട്ട ധാരണാപത്രം വകുപ്പ്‌ സെക്രട്ടറിപോലും അറിഞ്ഞിട്ടില്ല. ഇതിനെയാണ്‌ പ്രതിപക്ഷ നേതാവ്‌ കരാർ എന്ന്‌ പറഞ്ഞ്‌ ആക്ഷേപിക്കുന്നത്‌. 

അസെൻഡ്‌ സംഗമത്തിൽ ഇഎംസിസിയുമായി ഇതടക്കം രണ്ട്‌ ധാരണാപത്രമാണ്‌ സംഗമത്തിൽ ഒപ്പിട്ടത്‌. രണ്ടാമത്തേത്‌ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ്‌ നിർമിക്കാനുള്ളതാണ്‌. യൂണിറ്റ്‌ ആരംഭിക്കാൻ സ്ഥലം അനുവദിക്കണമെന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ച്‌ ഈ മാസം ആദ്യം‌ പള്ളിപ്പുറം ഫുട്‌പാർക്കിൽ നാല്‌ ഏക്കർ അനുവദിക്കാമെന്ന്‌ അറിയിച്ച്‌ കെഎസ്‌ഐഡിസി കത്തും നൽകി‌. ഏക്കറിന് 1.37 കോടി പാട്ടത്തുകയായി നിശ്‌ചയിച്ചു ഇതിന്റെ 20 ശതമാനം ആദ്യം അടയ്ക്കണം. എന്നാൽ  കമ്പനി ഇതുവരെ സ്ഥലത്തിന് പണം അടയ്ക്കുക  പോലും ചെയ്തിട്ടില്ല.

സമുദ്രോൽപ്പന്ന സംഭരണവും സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിട്ടാണ്‌ പള്ളിപ്പുറത്ത് മെഗാ മറൈൻ ഫുഡ്പാർക്കിന്‌ സംസ്ഥാന സർക്കാർ രൂപം നൽകിയത്‌. 130 കോടി രൂപ ചെലവിൽ 68 ഏക്കറിലുള്ള പാർക്കിൽ 30 പേർക്കാണ്‌ ഇതുവരെ ഭൂമി അനുവദിച്ചത്‌. ഏഴു സംരംഭം പ്രവർത്തനം ആരംഭിച്ചു.

5000 കോടിയുടെ അഴിമതിയെന്ന്‌ പറഞ്ഞിട്ടില്ല: ചെന്നിത്തല

തിരുവനന്തപുരം > ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്‌ 5000 കോടിരൂപയുടെ അഴിമതിക്കഥ വിഴുങ്ങി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. അഴിമതി നടന്നെന്നല്ല, 5000 കോടി രൂപയുടെ കരാർ എന്ന്‌ മാത്രമാണ്‌ താൻ പറഞ്ഞതെന്നാണ്‌ ചെന്നിത്തല ഇപ്പോൾ പറയുന്നത്‌.

അമേരിക്കൻ കമ്പനിയും സംസ്ഥാന പൊതുമേഖലാ സ്ഥാപനവും നടത്തിയ ധാരണപത്രം കരാറായി  വളച്ചൊടിച്ച്‌   5000 കോടിരൂപയുടെ അഴിമതി നടന്നുവെന്നാണ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം കൊല്ലത്ത്‌ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്‌. ഇതിന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമായ മറുപടി പറഞ്ഞതോടെ ചെന്നിത്തല വെട്ടിലായി. ധാരണപത്രം ഒപ്പിട്ട കെഎസ്‌ഐഎൻസി എംഡി, ചെന്നിത്തലയുടെ പഴയ  പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന വാർത്തയും പുറത്തുവന്നു.  ഇതോടെയാണ്‌ 5000 കോടിരൂപയുടെ അഴിമതി ആരോപണം അദ്ദേഹം വിഴുങ്ങിയത്‌. ഇക്കാര്യം  മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും അദ്ദേഹം പറയുന്നു. 

അഴിമതി ആരോപണം  ഉന്നയിക്കുകയും അതിൽനിന്ന്‌ തടിയൂരുകയും ചെയ്യുന്നത്‌ ചെന്നിത്തലയുടെ സ്ഥിരം പരിപാടിയാണ്‌. പള്ളിപ്പുറത്തെ ടെക്നോസിറ്റിക്ക്‌  ഏറ്റെടുത്ത ഭൂമിയിൽ കളിമൺ ഖനനത്തിന്‌ അനുമതി നൽകിയെന്ന്‌ പറഞ്ഞ്‌ പിന്നാലെ തിരുത്തിയിരുന്നു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ്‌ ആരോപണം  ഉന്നയിച്ചതെന്നാണ്‌ അദ്ദേഹം പിന്നീട്‌ പറഞ്ഞത്‌.  സ്‌പ്രിംഗ്‌ളർ ആരോപണം ഉന്നയിച്ച കൂട്ടത്തിൽ  87 ലക്ഷം റേഷൻകാർഡ്‌ വിവരങ്ങൾ ചോർത്തിയെന്നതും മാധ്യമങ്ങളുടെ തലയിലിട്ട്‌ തടിയൂരിയിരുന്നു.

16 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനതോത് വര്‍ധിച്ചു; കേരളത്തില്‍ കുറയുന്നു; കൃത്യമായ റിപ്പോര്‍ട്ടിംഗും സംസ്ഥാനത്ത് മാത്രം

തിരുവനന്തപുരം > കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവാണ് കണ്ടു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ചു. അതില്‍ 5 സംസ്ഥാനങ്ങളില്‍ 10 ശതമാനത്തില്‍ കൂടുതലാണ് വര്‍ദ്ധന. പല സംസ്ഥാനങ്ങളും കോവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗത്തിന്റെ വക്കിലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ആഴ്ചയിലെ കണക്ക് പ്രകാരം 31 ശതമാനം വര്‍ദ്ധനവാണ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഉണ്ടായത്.

ഒരു സമയത്ത് ഏകദേശം 150 മരണങ്ങളും, പതിനായിരത്തിലധികം കേസുകളും ഉണ്ടായിരുന്ന സാഹചര്യം കര്‍ണാടകത്തിലുണ്ടായിരുന്നു. കര്‍ണാടകയില്‍ 2020 നവംബറില്‍ തന്നെ ഏകദേശം 46 ശതമാനം ആളുകള്‍ക്ക് കോവിഡ് വന്നതായാണ് അവരുടെയും ഐസിഎംആറിന്റേയും സെറൊ പ്രിവലസ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. അതായത് ഏകദേശം 3 കോടി ആളുകള്‍ക്ക് അവിടെ കോവിഡ് വന്നു പോയിട്ടുണ്ടാകാം എന്നാണ് ആ പഠനങ്ങള്‍ കാണിക്കുന്നത്. അതിന്റെ പത്തിലൊന്ന് ആളുകള്‍ക്ക് പോലും കേരളത്തില്‍ ഇതുവരെ കോവിഡ് ബാധയുണ്ടായിട്ടില്ല.

കേരളത്തിലെ റിപ്പോര്‍ട്ടിങ് സംവിധാനത്തിന്റെ മികവു കൂടി പരിഗണിക്കേണ്ടതുണ്ട്. അവിടെ 30 പേര്‍ക്ക് രോഗം വരുമ്പോള്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍, കേരളത്തില്‍ 3 പേര്‍ക്ക് രോഗം വരുമ്പോള്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. കേരളത്തില്‍ കേസുകള്‍ മറ്റുള്ളവിടങ്ങളിലപേക്ഷിച്ചു കൂടുതല്‍ ആണെന്ന പ്രതീതി ഉണ്ടാകുന്നതിന്റെ കാരണം, ഇവിടെ നമ്മള്‍ രോഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി കണ്ടെത്തുന്നു എന്നതുകൊണ്ട് കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മൂലം രാജ്യത്ത് ഏറ്റവും കുറച്ചു മരണ നിരക്കുള്ള, ഏറ്റവും കാര്യക്ഷമമായി രോഗം കണ്ടെത്തുന്ന, രോഗികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കുന്ന കേരളത്തെ വസ്തുതകള്‍ മൂടിവച്ച് താറടിക്കാനാണ് പലരും ശ്രമിക്കുന്നത്. പക്ഷേ, ജനങ്ങളുടെ അനുഭവങ്ങളെ മായ്ച്ചുകളയാന്‍ ഈ വ്യാജപ്രചാരകര്‍ക്ക് സാധിക്കില്ല.

ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ മുന്‍ഗണനാക്രമമനുസരിച്ച് കേരളത്തില്‍ ചിട്ടയായി നല്‍കി വരികയാണ്. കേന്ദ്ര സോഫ്‌റ്റ്വെയറിന്റെയും മറ്റും തകരാറുകൊണ്ട് ചിലര്‍ക്ക് വാക്‌സിന്‍ കിട്ടാതെ പോയത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ബന്ധപ്പെടുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ രോഗ പ്രതിരോധം ശക്തിപ്പെടുത്തുന്നതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിവരുന്ന വാക്‌സിന്‍ വിതരണത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാന്‍ മാസങ്ങളെടുക്കും. അതുവരെ കാത്തുനില്‍ക്കുന്നത് വിഷമകരമാണ്. കരുതല്‍ നടപടികള്‍ വിജയകരമായിരുന്നതുകൊണ്ട് കേരളം നേരിടുന്ന പ്രത്യേക പ്രതിസന്ധി പരിഗണിച്ച് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതോടൊപ്പം പൊതുവിപണിയില്‍ ടെസ്റ്റിങ്ങിന്റെ കാര്യത്തിലെന്നപോലെ സ്വകാര്യ സംരംഭകര്‍ക്കും വാക്‌സിന്‍ മിതമായ വിലക്ക് വിതരണം ചെയ്യാന്‍ അനുമതി നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Sunday, February 21, 2021

അധികാരക്കൊതിമൂത്ത് അക്രമസമരം

പിഎസ്‌സി റാങ്ക്‌ ഹോൾഡർമാരുടെ പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം എന്ന മറവിൽ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ ഇരച്ചെത്തിയ കെഎസ്‌യുക്കാർ ഭരണസിരാകേന്ദ്രം ഉൾപ്പെടെ തലസ്ഥാന നഗരത്തെ അക്ഷരാർഥത്തിൽ കലാപകലുഷിതമാക്കി. തോൽവി മണത്തുകഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കി നടത്തിയ അഴിഞ്ഞാട്ടത്തിൽ വനിതകളുൾപ്പെടെ നിരവധി പൊലീസുകാർക്കാണ്‌ പരിക്കേറ്റത്‌. സാരമായി പരിക്കേറ്റ എട്ടുപേർ ആശുപത്രിയിലാണ്‌. മുൻകൂട്ടി ശേഖരിച്ചുവച്ച കൂറ്റൻ മുളവടികളും കല്ലുകളുമായി എത്തിയ കെഎസ്‌യുക്കാർ സേനാംഗങ്ങളെ കടന്നാക്രമിക്കുകയായിരുന്നു. സമരപ്പന്തലിലെ കസേരകളും പൊലീസിനുനേരെ വലിച്ചെറിഞ്ഞു. കലാപത്തിന്‌ കോപ്പുകൂട്ടുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന്‌ വൻപൊലീസ്‌ സന്നാഹത്തെ വിന്യസിച്ചതിനാൽ കുഴപ്പം പടർത്തി മുതലെടുക്കാനുള്ള പദ്ധതി പൊളിഞ്ഞു.

ബോധപൂർവം പ്രകോപനമുണ്ടാക്കാൻ പൊലീസുകാരെ തള്ളിയിട്ടും കല്ലെറിഞ്ഞു വീഴ്‌ത്തിയും സംഘടിതമായി മർദിച്ചു. പിടിവിട്ടുപോയേക്കാവുന്ന സമ്മർദ സാഹചര്യമുണ്ടായിട്ടും സേന അസാധാരണമായ സംയമനം പുലർത്തി. യുഡിഎഫ്‌ അനുകൂല മാധ്യമങ്ങൾക്കുപോലും അത്‌ സമ്മതിക്കേണ്ടിവന്നു. നിരവധി പൊലീസുകാർക്കാണ്‌ കല്ലേറിൽ പരിക്കേറ്റത്‌. മുറിവേറ്റവരെ ആശുപത്രിയിലേക്ക്‌ നീക്കുന്നതിനിടയിലും ഏറ് തുടർന്നു. ഉന്നത എൻഎസ്‌യു, കെഎസ്‌യു നേതാക്കളുടെ നേതൃത്വത്തിലായിരുന്നു അക്രമങ്ങളെന്നതും എടുത്തുപറയേണ്ടതാണ്‌. സാധാരണനിലയിൽ സെക്രട്ടറിയറ്റിലേക്ക്‌ പല മാർച്ചുകളും സമരങ്ങളും ഉണ്ടാകാറുണ്ട്‌. പക്ഷേ, ചിലതെല്ലാം നടക്കാൻപോകുന്നുവെന്ന്‌ ‌ നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചത്‌ ഗൂഢാലോചനയുടെ തെളിവാണ്‌. സാമൂഹ്യവിരുദ്ധ രീതിയിലേക്ക്‌ ഒരു വിദ്യാർഥി സംഘടന അധഃപതിക്കുന്ന കാഴ്‌ചയാണ്‌ ഇന്നലെ കണ്ടത്‌. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനംചെയ്‌ത്‌ പോയയുടനെയായിരുന്നു ആസൂത്രിത കലാപം.

വനിതകളുൾപ്പെടെ റാങ്കുഹോൾഡർമാരുടെ സമരപ്പന്തലിലുണ്ടായവരുടെ സുരക്ഷ മുൻനിർത്തി പൊലീസ്‌ തിരിച്ചടിക്കാഞ്ഞത്‌ കുഴപ്പക്കാർ മുതലെടുത്തു. കല്ലേറിൽ‌ വീണുപോയ എ ആർ ക്യാമ്പിലെ ഷെഫീക്കിനെ എഴുന്നേൽക്കാൻ അനുവദിക്കാതെ മുളകൊണ്ട്‌ അതിക്രൂരമായി മർദിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്‌തു. സഹപ്രവർത്തകർ എത്തുമ്പോഴേയ്‌ക്കും അദ്ദേഹം ബോധരഹിതനായി. വനിതാ പൊലീസ്‌ ധന്യാവിജയനെ കുഴിയിലേക്ക്‌ തള്ളിയിടുകയും ചെരിപ്പിട്ട കാൽകൊണ്ട്‌ മുഖത്ത്‌ ചവിട്ടുകയുമായിരുന്നു. അസിസ്‌റ്റന്റ്‌‌ കമീഷണർ കെ സദന്റെ കൈ തല്ലിയൊടിച്ചു. ഈ പശ്‌ചാത്തലത്തിലാണ്‌ കെഎസ്‌യു മാർച്ചിനിടെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന ഗൗരവതരമാകുന്നത്‌. സർക്കാരിന്റെ വികസന ‐ ക്ഷേമ പദ്ധതികൾ ജനങ്ങളിൽനിന്ന്‌ മറച്ചുവയ്‌ക്കാനുള്ള ഗൂഢാലോചനയാണിതിന്‌ പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന മുന്നേറ്റത്തിന്‌ ഏറെ സംഭാവനചെയ്‌ത സർവതല സ്‌പർശിയായ വികസന നേട്ടങ്ങളും ക്ഷേമനടപടികളും അനുഭവിച്ചറിയുന്ന കൂടുതൽ ജനവിഭാഗങ്ങൾ എൽഡിഎഫിനെ പിന്തുണയ്‌ക്കുന്നുവെന്ന വിഭ്രാന്തിയിലാണ്‌ യുഡിഎഫ് കള്ളപ്രചാരണങ്ങളും കലാപ ശ്രമങ്ങളും. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ തിരിച്ചടിമുതൽ അത്‌ കൂടുതൽ പ്രകടമായി. എൽഡിഎഫിന്റെ തുടർഭരണം ഉറപ്പെന്ന വസ്‌തുത ഉൾക്കൊള്ളാനാകാതെ പലമട്ടിലുള്ള വിദ്വേഷ രാഷ്ട്രീയമാണ്‌ പയറ്റുന്നതും. ഒടുവിൽ റാങ്ക് ഹോൾഡർമാരുടെ സമരത്തിൽ നുഴഞ്ഞുകയറി കലാപം ഇളക്കിവിടാനാണ്‌ നീക്കം. മുഖ്യമന്ത്രി സൂചിപ്പിച്ചതുപോലെ സർക്കാരിന്റെ വികസന നേട്ടങ്ങൾ ചർച്ചയാകാതിരിക്കാനാണിത്‌. കാലാവധി കഴിഞ്ഞ പട്ടിക പുനഃസ്ഥാപിച്ച് നിയമനം നടത്തണമെന്നാണ് സമരരംഗത്തുള്ള ഒരുവിഭാഗം ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ നിയമപരമായി നിലനിൽക്കാത്ത കാര്യം മുൻനിർത്തിയാണ് പ്രതിഷേധം.

ഔദ്യോഗിക വിശദീകരണം വന്നതോടെ വസ്‌തുത മനസ്സിലാക്കിയ ഭൂരിഭാഗം ഉദ്യോഗാർഥികളും പിൻവാങ്ങി. ഇപ്പോഴും തുടരുന്നവർ യുഡിഎഫ്‌ രാഷ്ട്രീയക്കളിക്ക് വിധേയരാകേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്‌. എൽഡിഎഫ്‌ സർക്കാർ സമീപ ദിവസങ്ങളിലും പുതിയ തസ്തികകൾ സൃഷ്ടിക്കുകയുണ്ടായി. അതുവഴി പിഎസ്‌സി പട്ടികയിൽനിന്ന് കൂടുതൽ പേർക്ക് ജോലി ലഭിക്കും. ഏറെ തൊഴിലവസരമുണ്ടാക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊണ്ടതും. അഞ്ചു കൊല്ലം തികയുംമുമ്പ്‌ 1,57,909 പിഎസ്‌‌സി നിയമനം നടത്തി. 100 ദിന കർമപരിപാടിയിലൂടെ വിവിധ മേഖലയിൽ അരലക്ഷം തൊഴിൽ ലഭ്യമാക്കി. 20 ലക്ഷം പേർക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട്‌. ഇങ്ങനെ അഭ്യസ്തവിദ്യരായ യുവാക്കളോടുള്ള എൽഡിഎഫ്‌ സമീപനം മാതൃകാപരമാണ്‌. അതേസമയം, എ കെ ആന്റണിയും ഉമ്മൻചാണ്ടിയും തസ്‌തിക ഇല്ലാതാക്കുന്നതിനാണ്‌ കമ്മിറ്റിയെ നിയോഗിച്ചതെന്നോർക്കണം. ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും കേരളംപോലെ പുതിയ തസ്‌തികകൾ സൃഷ്‌ടിക്കലും നിയമനവും നടക്കുന്നില്ല.

റാങ്ക്‌ ഹോൾഡർമാരുടെ പ്രക്ഷോഭത്തെ രക്തത്തിൽ കുതിർത്ത്‌ വ്യാപക അക്രമത്തിനുമുള്ള ഗൂഢാലോചനയാണ്‌ യൂത്ത്‌ കോൺഗ്രസിനെയും കെഎസ്‌യുവിനെയും അഴിച്ചുവിട്ട്‌ യുഡിഎഫ്‌ നടത്തുന്നത്‌. നിയമം കൈയിലെടുക്കാനും നാടിന്റെ ശാന്തിയും ക്രമസമാധാനനിലയും തകർക്കാനും ചില നേതാക്കൾപോലും ആഹ്വാനം നൽകുന്നുമുണ്ട്‌. അതിനാൽ അക്രമത്തിന്റെ വഴിയിലേക്ക്‌ തിരിയാതിരിക്കാൻ ഉദ്യോഗാർഥികൾ അതീവ ജാഗ്രത പാലിക്കണം; ജനാധിപത്യപരമായി സമരം തീരരുതെന്ന ചില ശക്തികളുടെ കുതന്ത്രത്തിൽ വഴുതിവീഴുകയുമരുത്‌. പ്രക്ഷോഭത്തിലുള്ള ചിലർക്ക്‌ കൃത്യമായ രാഷ്‌ട്രീയമുണ്ട്‌. അത്‌ മുതലെടുത്ത്‌ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനാണ്‌ യുഡിഎഫ്‌ ശ്രമം. അധികാരക്കൊതിമൂത്ത ഈ അതിക്രമസമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.

ദേശാഭിമാനി മുഖപ്രസംഗം

ആഴക്കടൽ മത്സ്യബന്ധനത്തിനു വിദേശ കുത്തകകളെ അനുവദിക്കാൻ ലോക്‌സഭയിൽ കയ്യടിച്ച കേരള എം.പി ആര്‌?; പത്ത്‌ ചോദ്യങ്ങളുമായി സമൂഹമാധ്യമങ്ങൾ

കേരള തീരത്ത്‌ ആഴക്കടൽ മത്സ്യബന്ധത്തിന്‌ വിദേശ കുത്തകകളെ അനുവദിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിൽ പത്ത്‌ ചോദ്യങ്ങളുമായി സമൂഹമാധ്യമങ്ങൾ. ഇന്ത്യൻ അതിർത്തിയിൽ ആഴക്കടൽ മത്സ്യബന്ധനത്തിന്‌ അനുമതി നൽകിയതും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഫിഷറീസ്‌ നയവും അടക്കമുള്ളവയെ സംബന്ധിച്ച്‌ ചോദ്യങ്ങളുണ്ട്‌. 1991 ൽ കോൺഗ്രസ്‌ കേന്ദ്രം ഭരിച്ചപ്പോൾ വിദേശട്രോളറുകൾക്ക്‌ ആദ്യമായി ലൈസൻസ്‌ നൽകിതിൽ കയ്യടിച്ച കേരള എം.പി, മത്സ്യബന്ധനമേഖലയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കിയ നടപടികൾ ഏതൊക്കെ? തുടങ്ങിയ കൃത്യമായ ചോദ്യങ്ങളിലൂടെയാണ്‌ "പത്ത്‌ പിഎസ്‌സി ചോദ്യങ്ങൾ'.

പത്ത് PSC ചോദ്യങ്ങൾ. ഏജ് ഓവറായവർക്കും ഒന്നു ശ്രമിക്കാം:

1. 1991ൽ നരസിംഹറാവു സർക്കാർ ആഴക്കടൽ മത്സ്യബന്ധനത്തിനു വിദേശകുത്തകകളെ അനുവദിച്ചുകൊണ്ടു നിയമമിറക്കിയപ്പോൾ ലോകസഭയിലെ തടിബെഞ്ചിൽ കയ്യടിച്ചു നിയമം പാസ്സാക്കിയ കേരള എംപി ആര്?

(A) രമേഷ് പിഷാരടി

(B) രമേശ് ചെന്നിത്തല

(C) എം.റ്റി. രമേശ്

(D) ഇവരാരുമല്ല

2. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തീരാദാരിദ്ര്യത്തിലേക്കു തള്ളിയിട്ട നരസിംഹറാവുവിന്റെ ആഴക്കടൽ മത്സ്യബന്ധനനയത്തിലൂടെ 170 ആഴക്കടൽ ലൈസൻസുകളാൺ നൽകപ്പെട്ടത്. 1994ൽ ഇതിനെതിരെ ദേശീയതലത്തിൽ നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം രൂപീകരിച്ചു സമരം ചെയ്ത ദേശീയ പാർടി ഏതാണ്?

(A) ഇടതുപക്ഷ പാർടികൾ

(B) തൃണമൂൽ കോൺഗ്രസ്

(C) 20-20

(D) ആം ആദ്മി പാർടി

3. നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ഉയർത്തിയ ശക്തമായ സമരത്തെത്തുടർന്നു 1997ൽ മുരാരി കമ്മിറ്റിയെ നിയോഗിച്ചു. എന്തായിരുന്നു മുരാരി കമ്മിറ്റിയുടെ നിർദേശം?

(A) മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടുക.

(B) കയ്യും കെട്ടി വെറുതെയിരിക്കുക.

(C) ആഴക്കടല്‍ മത്സ്യബന്ധനത്തിനനുവദിച്ച എല്ലാ വിദേശകമ്പനികളുടെയും ലൈസന്‍സുകള്‍  ആറുമാസത്തിനുള്ളില്‍ റദ്ദാക്കുവാനും പുതിയ നയം കൊണ്ടുവരാനും.

(D) ഇതൊന്നുമല്ല.

4. മത്സ്യബന്ധനമേഖലയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കിയ നടപടികൾ ഏതൊക്കെ?

(A) 1991ൽ നരസിംഹറാവു സർക്കാർ ആഴക്കടൽ മത്സ്യബന്ധനം വിദേശക്കുത്തകൾക്ക് തീറെഴുതിയത്

(B) 1994ലെ ഗാട്ട് സ്വതന്ത്രവ്യാപാരക്കരാർ

(C) 2009ലെ ആസിയാൻ സ്വതന്ത്രവ്യാപരക്കരാർ

(D) ഇവയെല്ലാം മത്സ്യബന്ധമേഖലയെ പ്രതിസന്ധിയിലാക്കി

5. മത്സ്യബന്ധനമേഖലയെ പ്രതിസന്ധിയിലാഴ്ത്തിയ നടപടികൾ സ്വീകരിച്ചപ്പോൾ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന പാർടിയേത്?

(A)  ഭാരതീയ ജനതാ പാർടി

(B) ഇന്ത്യൻ നാഷണൽ കോൺഗ്രസ്

(C) ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്

(D) ജമാത്തെ ഇസ്ലാമി

6. "വിദേശ ട്രോളറുകള്‍ക്കോ,  കോര്‍പ്പറേറ്റുകളുടെ യാനങ്ങള്‍ക്കോ, ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നല്‍കാതിരിക്കാനും ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ അവയെ പ്രവേശിപ്പിക്കാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും" ഏതു മുന്നണിയുടെ ഫിഷറീസ് നയത്തിലെയാണ് ഈ വരികൾ?

(A) ഐക്യ ജമായത്ത മുന്നണി

(B) ഇടതുപക്ഷ ജനാധിപത്യ മുന്നണി

(C) പാക്കിസ്ഥാനി പീപ്പ്‌ൾസ് പാർടി

(D) അവാമി ലീഗ്

7. ചരിത്രത്തിലാദ്യമായി 2018ൽ മത്സ്യബന്ധനത്തൊഴിലാളികളെ ഈ നാടിന്റെ സൈന്യമായി വിശേഷിപ്പിച്ച്, അവരെ ആദരിച്ച കേരള മുഖ്യമന്ത്രി ആരാണ്?

(A) പിണറായി വിജയൻ

(B) പട്ടം താണുപ്പിള്ള

(C) സി. കേശവൻ

(D) ആർ. ശങ്കർ

8. എന്തിനാണ് KSINC എന്ന സ്ഥാപനം EMCC ഇന്റെർനാഷണൽ എന്ന അമേരിക്കൻ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത്?

(A) കൈ നനയാതെ മീൻപിടിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാൻ

(B) 2004ൽ അപ്രത്യക്ഷമായ സുനാമി ഫണ്ട് കണ്ടുപിടിക്കാൻ

(C) കടലിലെ തിരയെണ്ണാൻ

(D) ആഴക്കടൽ മത്സ്യബന്ധനയാനങ്ങൾ കുറഞ്ഞവിലയ്ക്ക് നിർമിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു കൈമാറുവാൻ.

9. എന്തിനാണ് EMCC ഇന്റെർനാഷണലിന് KINFRA വ്യവസായപ്പാർക്കിൽ നാലേക്കർ അനുവദിച്ചത്?

(A) കരയിലിരുന്നുകൊണ്ട് ആഴക്കടൽ മത്സ്യബന്ധനം നടത്താൻ

(B) ഭക്ഷ്യസംസ്കരണശാല സ്ഥാപിച്ച് മൂല്യവർദ്ധിത മത്സ്യോത്പന്നങ്ങൾ വിപണനം ചെയ്യാൻ

(C) പ്രതിപക്ഷനേതാവിന് സ്ഥിരം പത്രസമ്മേളനം നടത്താനുള്ള വേദിയൊരുക്കാൻ

(D) ഇതൊന്നുമല്ല

10. പ്രതിപക്ഷനേതാവ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന ആരോപണത്തിന് എന്താണാധാരം?

(A) കൈരേഖ

(B) സിനിമാനടി രേഖ

(C) ഇതുവരെ ഉന്നയിച്ചു പൊളിഞ്ഞു പോയ ആരോപണങ്ങൾക്ക് എന്തെങ്കിലും രേഖയുണ്ടായിരുന്നോ?

(D) ഒരു രേഖയുമില്ല

[കോൺഗ്രസ്സിന്റെ ഉഡായിപ്പ് PSC പേപ്പർ പോലെയല്ല. ചോദ്യങ്ങളും ഉത്തരങ്ങളും വസ്‌തുതാപരമാണ്.]

കടല്‍ വിദേശകുത്തകകള്‍ക്ക് തീറെഴുതി കൊടുത്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ കുപ്രചരണവുമായി എത്തിയിരിക്കുന്നത്: പിപി ചിത്തരഞ്ജന്‍

ആലപ്പുഴ> ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വികസന - ക്ഷേമ - ആശ്വാസ നടപടികളുമായി മുന്നേറുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെയും, വിശിഷ്യാ ഫിഷറീസ് വകുപ്പിനെയും ഇകഴ്ത്തി കാട്ടാനുള്ള ഗൂഢശ്രമമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ചിത്തരഞ്ജന്‍ . ആഴക്കടല്‍ മത്സ്യബന്ധനത്തെ സംബന്ധിച്ച നിലപാട് 2019-ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നയത്തിന്റെ രണ്ടാം അധ്യായത്തില്‍ 2.2-ല്‍ 'വിദേശ ട്രോളറുകള്‍ക്കോ,  കോര്‍പ്പറേറ്റുകളുടെ യാനങ്ങള്‍ക്കോ, ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നല്‍കാതിരിക്കാനും ഇന്ത്യയുടെ സമുദ്ര അതിര്‍ത്തിയില്‍ അവയെ പ്രവേശിപ്പിക്കാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും എന്നാണ്.

സംസ്ഥാനത്ത് നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പര്യാപ്തരാക്കുക എന്നതും സംസ്ഥാന സര്‍ക്കാരിന്റെ ഫിഷറീസ് നയത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. വസ്തുത ഇതായിരിക്കെ സര്‍ക്കാരും ഏതോ അമേരിക്കന്‍ കമ്പനിയും തമ്മില്‍ ഈ വിഷയത്തില്‍ കരാറില്‍ ഒപ്പിട്ടു എന്ന വ്യാജവാര്‍ത്തയാണ് യുഡിഎഫ് പ്രചരിപ്പിക്കുന്നത്.

 1991-ല്‍ രാജ്യത്ത് ഉദാരവല്‍ക്കരണ നയം നടപ്പിലാക്കി കടല്‍ വിദേശകുത്തകകള്‍ക്ക് തീറെഴുതി കൊടുത്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ ഇത്തരത്തിലൊരു കുപ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മേഖലയില്‍ ആസിയാന്‍ കരാറും ഗാട്ട് കരാറും മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങള്‍ ഏറെ സങ്കീര്‍ണമാക്കുകയും വിദേശ ട്രോളറുകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കകുകയുമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തത്.

കേരളത്തില്‍ തുടര്‍ഭരണം ഉറപ്പായതോടെ ജനങ്ങള്‍ക്കിടയില്‍ പിണറായി സര്‍ക്കാരിനുള്ള ജനസമ്മതിയിലും പിന്തുണയിലും അസൂയപൂണ്ട പ്രതിപക്ഷ നേതാവും യുഡിഎഫ് നേതൃത്വവും രാഷ്ട്രീയ ലക്ഷ്യങ്ങള്‍വെച്ചാണ് ഇപ്പോഴുള്ള വിവാദങ്ങള്‍ പടച്ചുണ്ടാക്കിയിരിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ  സംബന്ധിച്ച് എന്നും അവരുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി ഇടപെട്ടിട്ടുള്ളത്  ഇടതുപക്ഷ ജനാധിപത്യമുന്നണിയാണെന്ന തിരിച്ചറിവോടെ, 27ന് ആഹ്വാനം ചെയ്ത ഹര്‍ത്താലും കുപ്രചരണങ്ങളും കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം പുച്ഛിച്ച് തള്ളുമെന്നും ഇത്തരത്തിലുള്ള നുണപ്രചാരങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും ചിത്തരഞ്ജന്‍ പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) നേതാക്കളായ എച്ച്.ബേസില്‍ലാല്‍, ആന്റണി ഷീലന്‍ എന്നിവരും പത്രസമ്മേളനത്തില്‍  പങ്കെടുത്തു.

ലൈബ്രറികൾ 
ഇനി വിരൽതുമ്പിൽ ; ഡിജിറ്റൽ സർവകലാശാല 
നാടിന്‌ സമർപ്പിച്ചു

വിജ്ഞാനാധിഷ്ഠിത സമൂഹമാകാനുള്ള കേരളത്തിന്റെ ചുവടുവയ്‌‌പിന് ഊർജമേകി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ സർവകലാശാല) യാഥാർഥ്യമായി. ചാൻസലർകൂടിയായ ഗവർണർ  ആരിഫ് മൊഹമ്മദ് ഖാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. സംസ്ഥാനത്തെ ഉന്നതപഠനത്തിന്റെയും  ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമാക്കാനും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലൂടെ നാടിനെ അഭിവൃദ്ധിപ്പെടുത്താനുമാണ്‌ ‌കഴക്കൂട്ടം  ടെക്നോസിറ്റി ആസ്ഥാനമാക്കി രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല  സ്ഥാപിച്ചത്.

പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കേരളത്തിന്റെ ദൃഢനിശ്ചയമാണ് ഡിജിറ്റൽ സർവകലാശാലയുടെ രൂപീകരണത്തിലൂടെ വെളിവാകുന്നതെന്ന്‌ ഗവർണർ പറഞ്ഞു. ചെറുപ്പക്കാരുടെ ഭാവി ഉദ്ദേശിച്ചുള്ള പ്രധാന ചുവടുവയ്പാണിതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ സർവകലാശാലയുടെ ഫലകം അനാച്ഛാദനം ചെയ്തു. ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ ഹ്രസ്വ വീഡിയോയും പ്രദർശിപ്പിച്ചു.

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ,  ഡെപ്യൂട്ടി സ്പീക്കർ വി ശശി, അടൂർ പ്രകാശ് എംപി തുടങ്ങിയവർ സംസാരിച്ചു. ഡിജിറ്റൽ സർവകലാശാല വിസി  ഡോ. സജി ഗോപിനാഥ് സ്വാഗതവും ഡോ. എലിസബത്ത് ഷേർലി നന്ദിയും പറഞ്ഞു.

ലൈബ്രറികൾ 
ഇനി വിരൽതുമ്പിൽ

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും ഗവേഷണസ്ഥാപനങ്ങളുടെയും ലൈബ്രറികളെ വെബ് നെറ്റ്‌വർക്കിലൂടെ ബന്ധിപ്പിക്കുന്ന കാൾനെറ്റ് (കേരള അക്കാദമിക് ലൈബ്രറി നെറ്റ്‌വർക്ക്)  യാഥാർഥ്യമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകത്തെവിടെ നിന്നും ഓൺലൈനായി ഗവേഷകർക്ക് സംസ്ഥാനത്തെ എല്ലാ സർവകലാശാലാ ലൈബ്രറികളിലെയും പുസ്തകശേഖരങ്ങളെപ്പറ്റിയും ജേർണലുകളെപ്പറ്റിയും ഗവേഷണ പ്രബന്ധങ്ങളെപ്പറ്റിയും അറിയാനും പ്രസക്തമായ ഉള്ളടക്കം ഇ-മെയിൽ വഴി സമ്പാദിക്കാനും കഴിയും. ഉള്ളടക്കം വെബ്സൈറ്റിൽ നിന്നു തന്നെ വായിക്കാനുള്ള സൗകര്യം ക്രമേണ ഒരുക്കും. എല്ലാ കോളേജ് ലൈബ്രറികളും താമസിയാതെ  കാൾനെറ്റിന്റെ ഭാഗമാകും.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന ചുവടുവയ്‌പാണ്‌ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈബ്രറികൾ 
ഇനി വിരൽതുമ്പിൽ ; ഡിജിറ്റൽ സർവകലാശാല 
നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021


തിരുവനന്തപുരം
വിജ്ഞാനാധിഷ്ഠിത സമൂഹമാകാനുള്ള കേരളത്തിന്റെ ചുവടുവയ്‌‌പിന് ഊർജമേകി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ സർവകലാശാല) യാഥാർഥ്യമായി. ചാൻസലർകൂടിയായ ഗവർണർ  ആരിഫ് മൊഹമ്മദ് ഖാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. സംസ്ഥാനത്തെ ഉന്നതപഠനത്തിന്റെയും  ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമാക്കാനും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലൂടെ നാടിനെ അഭിവൃദ്ധിപ്പെടുത്താനുമാണ്‌ ‌കഴക്കൂട്ടം  ടെക്നോസിറ്റി ആസ്ഥാനമാക്കി രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല  സ്ഥാപിച്ചത്.

പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കേരളത്തിന്റെ ദൃഢനിശ്ചയമാണ് ഡിജിറ്റൽ സർവകലാശാലയുടെ രൂപീകരണത്തിലൂടെ വെളിവാകുന്നതെന്ന്‌ ഗവർണർ പറഞ്ഞു. ചെറുപ്പക്കാരുടെ ഭാവി ഉദ്ദേശിച്ചുള്ള പ്രധാന ചുവടുവയ്പാണിതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ സർവകലാശാലയുടെ ഫലകം അനാച്ഛാദനം ചെയ്തു. ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ ഹ്രസ്വ വീഡിയോയും പ്രദർശിപ്പിച്ചു.

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ,  ഡെപ്യൂട്ടി സ്പീക്കർ വി ശശി, അടൂർ പ്രകാശ് എംപി തുടങ്ങിയവർ സംസാരിച്ചു. ഡിജിറ്റൽ സർവകലാശാല വിസി  ഡോ. സജി ഗോപിനാഥ് സ്വാഗതവും ഡോ. എലിസബത്ത് ഷേർലി നന്ദിയും പറഞ്ഞു.

ലൈബ്രറികൾ 
ഇനി വിരൽതുമ്പിൽ
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും ഗവേഷണസ്ഥാപനങ്ങളുടെയും ലൈബ്രറികളെ വെബ് നെറ്റ്‌വർക്കിലൂടെ ബന്ധിപ്പിക്കുന്ന കാൾനെറ്റ് (കേരള അക്കാദമിക് ലൈബ്രറി നെറ്റ്‌വർക്ക്)  യാഥാർഥ്യമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകത്തെവിടെ നിന്നും ഓൺലൈനായി ഗവേഷകർക്ക് സംസ്ഥാനത്തെ എല്ലാ സർവകലാശാലാ ലൈബ്രറികളിലെയും പുസ്തകശേഖരങ്ങളെപ്പറ്റിയും ജേർണലുകളെപ്പറ്റിയും ഗവേഷണ പ്രബന്ധങ്ങളെപ്പറ്റിയും അറിയാനും പ്രസക്തമായ ഉള്ളടക്കം ഇ-മെയിൽ വഴി സമ്പാദിക്കാനും കഴിയും. ഉള്ളടക്കം വെബ്സൈറ്റിൽ നിന്നു തന്നെ വായിക്കാനുള്ള സൗകര്യം ക്രമേണ ഒരുക്കും. എല്ലാ കോളേജ് ലൈബ്രറികളും താമസിയാതെ  കാൾനെറ്റിന്റെ ഭാഗമാകും.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന ചുവടുവയ്‌പാണ്‌ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Read more: https://www.deshabhimani.com/news/kerala/kerala-university-of-digital-sciences-innovation-and-technology/925841

കെഎസ്‌ആർടിസിക്ക് റീസ്ട്രക്ചർ 2.0 ; കുതിപ്പിന്‌ കളമൊരുക്കി സർക്കാർ

വരവും ചെലവും തമ്മിലുള്ള അന്തരം കുറച്ച്‌ കെഎസ്‌ആർടിസിയെ സ്വന്തം കാലിൽ നിർത്താൻ സർക്കാരിന്റെ പദ്ധതി. മൂന്ന്‌ വർഷത്തിനകം  സർക്കാരിലുള്ള ആശ്രയം പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ട്‌ റീസ്ട്രക്ചർ 2.0 എന്ന ബൃഹദ്‌ പദ്ധതി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജീവനക്കാരുടെ  സഹകരണവും സംതൃപ്തമായ വ്യവസായ അന്തരീക്ഷവും നിലനിർത്താൻ കൂടുതൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

കെഎസ്ആർടിസിയിൽ  2016ജൂലൈ ഒന്ന്‌ മുതലുള്ള ഒമ്പത് ഗഡു ഡിഎ കുടിശ്ശികയാണ്. ഇതിൽ മൂന്നു ഗഡു മാർച്ചിൽ നൽകും. 2016 മുതൽ അർഹമായ ശമ്പളപരിഷ്കരണം ജൂൺ മുതൽ പ്രാബല്യത്തിലാകും.

ജീവനക്കാരെ 
സംരക്ഷിക്കും

ഇപ്പോഴത്തെ  സാമ്പത്തികസ്ഥിതിയിൽ  ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികയിലും സ്ഥാനക്കയറ്റം നൽകാൻ കഴിയില്ല. എന്നാൽ, എല്ലാ തലങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന തസ്തികയുടെ പത്തുശതമാനമെങ്കിലും സ്ഥാനക്കയറ്റം നൽകുന്നത് പരിഗണിക്കും. ആശ്രിത നിയമനത്തിന് അർഹതയുളളവരെ ഡ്രൈവർ, കണ്ടക്ടർ വിഭാഗത്തിൽ ഒഴിവുള്ള തസ്‌തികയിലേക്ക്‌ പരിഗണിക്കും. പിരിച്ചുവിട്ട താൽക്കാലിക വിഭാഗം ഡ്രൈവർ, കണ്ടക്ടർമാരിൽ പത്ത് വർഷത്തിൻമേൽ സർവീസുള്ള അർഹരെ ആദ്യഘട്ടമായി കെയുആർടിസിയിൽ സ്ഥിരപ്പെടുത്തും.  പത്ത് വർഷത്തിൽ താഴെ സർവീസുള്ളവരെ ഘട്ടംഘട്ടമായി കെഎസ്ആർടിസി സ്വിഫ്റ്റിൽ താൽക്കാലിക അടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കും. ഭരണവിഭാഗം ജീവനക്കാരെ അഡ്മിനിസ്ട്രേറ്റീവ്, അക്കൗണ്ടിങ് വിഭാഗങ്ങളായി പുനഃക്രമീകരിക്കും. ജീവനക്കാർക്ക് കൂടുതൽ പ്രമോഷൻ സാധ്യതകൾ സൃഷ്ടിക്കും. 

കെഎസ്‌ആർടിസി: 
ശമ്പള റിക്കവറി തുക അനുവദിക്കും

2016 മുതൽ കുടിശ്ശികയുള്ള ധനകാര്യസ്ഥാപനങ്ങളിൽ അടയ്‌ക്കാനുള്ള ശമ്പള റിക്കവറി തുകയായ 225 കോടി രൂപ ഈ വർഷം നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഇതുവരെ വായ്പയായി നൽകിയ 3197.13 കോടി രൂപ സർക്കാർ ഇക്വിറ്റിയായി മാറ്റണമെന്നതും അതിൻമേലുളള പലിശയും പിഴപ്പലിശയും ചേർന്ന 961.79 കോടി രൂപ എഴുതിത്തള്ളണമെന്നതും തത്വത്തിൽ അംഗീകരിച്ചു‌. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും 65  കോടി രൂപ ശമ്പളത്തിന് പുറമെ എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും പ്രതിമാസം 1,500 രൂപ വീതം ഇടക്കാലാശ്വാസം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടിക്കറ്റിതര വരുമാനം 
വർധിപ്പിക്കും

കെഎസ്‌ആർടിസിയിൽ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഷോപ്സ് ഓൺ വീൽസ്, കെഎസ്ആർടിസി ലോജിസ്റ്റിക്സ്, ഡിജിറ്റൽ പരസ്യം തുടങ്ങിയ വിവിധ പദ്ധതികൾ ആരംഭിക്കും. നിലവിൽ പ്രതിവർഷം സർക്കാർ നൽകുന്ന 1500 മുതൽ 1700 കോടിരൂപ വരെ ധനസഹായത്തോടെയാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നത്. ഇതിന്‌ മാറ്റം വരുത്തുകയാണ്‌ ലക്ഷ്യം. 

എൽഎൻജി, സിഎൻജി, ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ കീഴിൽ രൂപീകരിച്ച കെഎസ്ആർടിസി സ്വിഫ്റ്റിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. കിഫ്ബി വായ്പയാണ് ഇതിന് ലഭ്യമാക്കുക. 76 ഡിപ്പോകളിൽ പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേർന്ന്  പെട്രോൾ, ഡീസൽ ഔട്‌ലെറ്റുകൾ ആരംഭിക്കും. ഇതിലേക്ക് ഏകദേശം 600 മെക്കാനിക്കൽ ജീവനക്കാരെ നിയോഗിക്കും. ഒരു റവന്യൂ ജില്ലയിൽ ഒരു പ്രധാന ഡിപ്പോയിൽ മാത്രമായി ഭരണനിർവഹണ ഓഫീസിന്റെ എണ്ണം നിജപ്പെടുത്തും. മേജർ വർക്‌ഷോപ്പുകളുടെ എണ്ണം 14 ആയും സബ്ഡിവിഷൻ വർക്‌ഷോപ്പുകളുടെ എണ്ണം ആറായും പുനർനിർണയിക്കും. നിലനിർത്തുന്ന 20 വർക്ക്ഷോപ്പുകളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കും. കെടിഡിസിയുമായി സഹകരിച്ച് മൂന്നാറിൽ ഹോട്ടൽ സമുച്ചയവും ആരംഭിക്കും.  ഹാൾട്ടിങ് സ്റ്റേഷനുകളിൽ ജീവനക്കാർക്ക്‌ വൃത്തിയുളള വിശ്രമ മുറികൾ ഒരുക്കും–  മുഖ്യമന്ത്രി പറഞ്ഞു.

'ടീച്ചര്‍ക്കുള്ള സംരക്ഷണവും പരിഗണനയും തന്നില്ലെങ്കിലും ലക്ഷ്യമിട്ട് ആക്രമിക്കുന്നത് ശരിയാണോ'; സുലേഖ ടീച്ചര്‍ക്ക് സ്‌നേഹപൂര്‍വ്വം നിനിത കണിച്ചേരി

 എനിക്ക് നേരത്തേ തന്നെ പി.എസ് .സി മുഖേന സ്ഥിരം ജോലി ലഭിച്ചതിനാലാണ് ഗസ്റ്റ് അധ്യാപികയായി ജോലി നോക്കേണ്ടി വരാതിരുന്നത് .അതെങ്ങിനെ അയോഗ്യതയാവും.പിന്നെ എന്തിനാണ് എനിക്കെതിരെ കളളപ്രചരണം നടത്തിയിട്ടുണ്ടാവുക എന്ന് ടീച്ചര്‍ക്ക് ഊഹിക്കാമല്ലോ. 


  ' ഫെബ്രുവരി 6 ലെ മലയാള മനോരമ പത്രം 'സര്‍ക്കാര്‍ പ്രതിനിധി 'എനിക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കി എന്ന് വരെ എഴുതിയിരിക്കുന്നു ! സര്‍വ്വകലാശാല അധ്യാപക നിയമന സെലക്ഷന്‍ കമ്മറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയില്ല എന്ന് എന്തായാലും ടീച്ചര്‍ക്കറിയാമല്ലോ.ഗവര്‍ണറുടെ പ്രതിനിധി എന്നതിനെ സര്‍ക്കാര്‍ പ്രതിനിധി എന്ന് മാറ്റി വാര്‍ത്തയില്‍  കൊടുക്കുന്നത് അറിവില്ലായ്മ മാത്രമാകുമോ ?ഇതുവരെ എട്ടു ദിവസമാണ് പൊലിപ്പിച്ച വാര്‍ത്തകളും തലക്കെട്ടുകളും കൊണ്ട് ആ പത്രം എന്നെ വേട്ടയാടിയത്'; നിനിത കണിച്ചേരി എഴുതുന്നു

ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ സുലേഖടീച്ചര്‍,

 സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത ഞാന്‍ ടീച്ചറുടെ ഒരു എഫ് ബി    പോസ്റ്റ് അല്‍പം വൈകിയാണ് കണ്ടത് . അതാണ് ഇപ്പോള്‍ ഇങ്ങനെയൊരു പ്രതികരണത്തിന് എന്നെ പ്രേരിപ്പിച്ചത്.

കാര്യത്തിലേക്ക് വരും മുമ്പ് നാം തമ്മിലുള്ള സവിശേഷമായ ഒരുബന്ധം കൂടി ഓര്‍മ്മിപ്പിക്കട്ടെ, ടീച്ചറുടെ ഭര്‍ത്താവ് ആദരണീയനായ ശ്രീ.ജി.കാര്‍ത്തികേയന്‍ സാര്‍ എന്റെ അമ്മയുടെ സഹപാഠിയും അച്ഛന്റേയും ,എം.ബി രാജേഷിന്റേയും അടുത്ത സുഹൃത്തുമായിരുന്നു. വര്‍ക്കല എസ് എന്‍  കോളേജില്‍ 1967-68ല്‍ കെഎസ് യു  വിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീ.കാര്‍ത്തികേയന്‍ സാറിനെതിരെ കെഎസ്എഫി ന്റെ സ്ഥാനാര്‍ത്ഥി എന്റെ അമ്മ നബീസാ ബീവിയായിരുന്നു.

വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാനാവാതെ ആ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നുവത്രേ. എന്റെ വിവാഹത്തിനു വന്നപ്പോള്‍ ശ്രീ.കാര്‍ത്തികേയന്‍സാര്‍ ഇക്കാര്യം സംസാരിച്ചത് ഇന്നും ഞാനോര്‍ക്കുന്നു. അങ്ങനെ ഞങ്ങള്‍ക്കെല്ലാം അടുത്ത ബന്ധമുണ്ടായിരുന്ന ശ്രീ.കാര്‍ത്തികേയന്‍ സാറിന്റെ ഭാര്യ എന്ന സ്‌നേഹം നേരില്‍ പരിചയമില്ലെങ്കിലും ടീച്ചറിനോട് എനിക്കുണ്ട് .

ഇനി കാര്യത്തിലേക്ക് വരാം ,കേരളത്തിന്റെ അക്കാദമിക് രംഗത്ത് പല ഉയര്‍ന്ന പദവികളും വഹിച്ചിട്ടുള്ള ടീച്ചറുടെ യോഗ്യതകളെ  സമൂഹമാധ്യമങ്ങളില്‍ ആരെല്ലാമോ ചോദ്യം ചെയ്തതാണല്ലോ ടീച്ചറെ വേദനിപ്പിച്ചതും എഫ്ബി  പോസ്റ്റിന് നിദാനമായതും .എന്നാല്‍ എഡിറ്ററില്ലാത്ത സമൂഹമാധ്യമങ്ങളില്‍ നിന്നു മാത്രമല്ല എഡിറ്ററുള്ള മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നു പോലും സമാനമായ ആക്രമണം ഞാന്‍ നേരിടുന്നത് ടീച്ചര്‍ അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. സ്വന്തം യോഗ്യതകള്‍ വിളിച്ചു പറയേണ്ടി വരുന്ന നിവൃത്തികേടിനെ കുറിച്ച് ടീച്ചര്‍ പറഞ്ഞല്ലോ,അതേ അവസ്ഥയാണിപ്പോള്‍ എനിക്കും.

ടീച്ചറുടെ മകനും എം.എല്‍.എയുമായ ശ്രീ ശബരീനാഥ് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന അവാസ്തവ പ്രചരണമാണിതിനു കാരണം.സംസ്‌കൃത സര്‍വ്വകലാശാലയില്‍ അധ്യാപികയായി നിയമിക്കപ്പെടാനുള്ള എന്റെ യോഗ്യതയെ അദ്ദേഹമുള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്യുന്നതിനാല്‍   സ്വന്തം യോഗ്യതകള്‍ വിശദീകരിക്കാന്‍ ടീച്ചറെപ്പോലെ ഞാനും നിര്‍ബന്ധിതയായിരിക്കുകയാണ്.

ടീച്ചര്‍ പഠിച്ചിറങ്ങിയ കാലത്ത് കോളേജ് അധ്യാപികയാവാനുള്ള അടിസ്ഥാന യോഗ്യത പി.ജി മാത്രമായിരുന്നെങ്കില്‍ ഇന്ന് പി.ജിക്ക് പുറമെ യുജിസി  യുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് കൂടി പാസ്സാവണമെന്ന് ടീച്ചര്‍ക്ക് അറിയാമല്ലോ.എനിക്ക് എം.എക്ക് ഫസ്റ്റ്ക്ലാസും നെറ്റും  അധിക യോഗ്യതയായി പിഎച്ഡിയും ഉണ്ടായിട്ടും  അടിസ്ഥാനയോഗ്യത പോലുമില്ലെന്നാണ് ചിലര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.

അടിസ്ഥാന യോഗ്യതയും അധികയോഗ്യതകളും എനിക്കുണ്ടെന്ന് മറ്റാര്‍ക്ക് മനസ്സിലായില്ലെങ്കിലും കേരള സര്‍വ്വകലാശാലയിലെ പരീക്ഷാ കണ്‍ട്രോളറായി വിരമിച്ച ടീച്ചര്‍ക്ക് മനസ്സിലാവാതെ വരില്ലല്ലോ.   രണ്ട് കട്ടികളുടെ അമ്മ , അധ്യാപിക എന്നീ നിലകളിലുള്ള ജോലിഭാരത്തിനൊപ്പം ഒരു പൊതുപ്രവര്‍ത്തകന്റെ ഭാര്യ എന്ന അധിക സമ്മര്‍ദ്ദം കൂടി അനുഭവിച്ച് കൊണ്ട് ഒരു സ്ത്രീ ഗവേഷണം പൂര്‍ത്തിയാക്കി  പിഎച്ച്ഡി  കരസ്ഥമാക്കുന്നത് എത്രമേല്‍ ദുഷ്‌ക്കരമാണെന്ന് മറ്റാരേക്കാള്‍ നന്നായി ടീച്ചര്‍ക്ക് തിരിച്ചറിയാനാകും എന്നാണ് എന്റെ പ്രതീക്ഷ .

ടീച്ചറും സമാനമായ സാഹചര്യങ്ങളില്‍ നിന്നു കൊണ്ടായിരിക്കുമല്ലോ പിഎച്ച്ഡി നേടിയത്. ഉന്നത പരീക്ഷാവിജയങ്ങളും

പിഎച്ച്ഡിയുമൊക്കെ നേതാക്കളുടെ ഭാര്യമാര്‍ എന്ന നിലയില്‍ നമുക്കാരും തന്ന ഔദാര്യമല്ലെന്നും കഠിനാധ്വാനം കൊണ്ടു മാത്രം നേടുന്നതാണെന്നും ടീച്ചര്‍ അംഗീകരിക്കുമെന്ന് എനിക്കുറപ്പാണ്.ഭര്‍ത്താവിന്റെ മേല്‍ വിലാസത്തിലല്ലാതെ സ്വന്തമായി ആര്‍ജ്ജിച്ച കഴിവും യോഗ്യതകളും കൊണ്ട് ഒരു സ്ത്രീക്ക് ഉയര്‍ന്നു വരാനാകും എന്ന് ടീച്ചര്‍ വിശ്വസിക്കുന്നില്ലേ.

സംസ്‌കൃത സര്‍വ്വകലാശാല, മലയാളം അസിസ്റ്റന്‍ഡ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാന്‍ യുജിസി മാനദണ്ഡപ്രകാരം നിശ്ചയിച്ച കട്ട് ഓഫ് ആയ 60 മാര്‍ക്ക് നേടാന്‍ എനിക്ക് എം.എ ഫസ്റ്റ് ക്ലാസും (25 മാര്‍ക്ക്) പിഎച്ച്ഡിയും (30 മാര്‍ക്ക്) നെറ്റും ( 5 മാര്‍ക്ക് ) മാത്രം മതിയെന്ന കാര്യം യുജിസി മാനദണ്ഡങ്ങള്‍ നന്നായറിയുന്ന ടീച്ചര്‍ നിഷേധിക്കില്ലല്ലോ .ഡിഗ്രിക്കും പ്രസിദ്ധീകരണത്തിന്നും നല്‍കുന്ന മാര്‍ക്കുകള്‍ കൂടി ഇതിനു പുറമെ എനിക്ക് ലഭിക്കുകയും ചെയ്യും

എനിക്ക് കോളേജ് അധ്യാപന പരിചയമില്ല എന്നും അതുള്ളവരെ മറികടന്ന് എന്നെ നിയമിച്ചു എന്നുമാണ് മറ്റൊരു ആരോപണം. എന്നാല്‍ എനിക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തവരിലധികവും യുജിസി നിഷ്‌കര്‍ഷിച്ചപ്രകാരമുള്ള അധ്യാപന പരിചയം ഇല്ലാത്തവരായിരുന്നു എന്നതാണ് വസ്തുത.( കോളേജ് അധ്യാപന പരിചയം ഉള്ളവരെ മാത്രമേ നിയമിക്കാവൂ എന്ന് യുജിസി വ്യവസ്ഥ ചെയ്യുന്നുമില്ല).ഗസ്റ്റ് അധ്യാപന പരിചയമാണ് അവര്‍ക്കെല്ലാം ഉണ്ടായിരുന്നത്.നെറ്റും പിഎച്ച്ഡിയും ഉണ്ടെങ്കിലും സ്ഥിരം സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ ആരാണ് ഗസ്റ്റ് അധ്യാപന ജോലിക്ക് താല്‍പര്യപ്പെടുക.

എനിക്ക് നേരത്തേ തന്നെ പി.എസ് .സി മുഖേന സ്ഥിരം ജോലി ലഭിച്ചതിനാലാണ് ഗസ്റ്റ് അധ്യാപികയായി ജോലി നോക്കേണ്ടി വരാതിരുന്നത് .അതെങ്ങിനെ അയോഗ്യതയാവും.പിന്നെ എന്തിനാണ് എനിക്കെതിരെ കളളപ്രചരണം നടത്തിയിട്ടുണ്ടാവുക എന്ന് ടീച്ചര്‍ക്ക് ഊഹിക്കാമല്ലോ.

ഫെബ്രുവരി 6 ലെ മലയാള മനോരമ പത്രം 'സര്‍ക്കാര്‍ പ്രതിനിധി 'എനിക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കി എന്ന് വരെ എഴുതിയിരിക്കുന്നു ! സര്‍വ്വകലാശാല അധ്യാപക നിയമന സെലക്ഷന്‍ കമ്മറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയില്ല എന്ന് എന്തായാലും ടീച്ചര്‍ക്കറിയാമല്ലോ.ഗവര്‍ണറുടെ പ്രതിനിധി എന്നതിനെ സര്‍ക്കാര്‍ പ്രതിനിധി എന്ന് മാറ്റി വാര്‍ത്തയില്‍  കൊടുക്കുന്നത് അറിവില്ലായ്മ മാത്രമാകുമോ ?ഇതുവരെ എട്ടു ദിവസമാണ് പൊലിപ്പിച്ച വാര്‍ത്തകളും തലക്കെട്ടുകളും കൊണ്ട് ആ പത്രം എന്നെ വേട്ടയാടിയത് .വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോടല്ല ആശയങ്ങളോടാണ് ഏറ്റുമുട്ടേണ്ടത് എന്ന ടീച്ചറുടെ എഫ്ബി  പോസ്റ്റ് വാര്‍ത്തയാക്കിയ ദിവസവും മനോരമയില്‍ എന്നെ ആക്ഷേപിക്കുക എന്ന ദുരുദ്ദേശത്തോടെയുള്ള വാര്‍ത്തയുണ്ടായിരുന്നു.

കേരളത്തില്‍ മറ്റെല്ലായിടത്തും അതേ വര്‍ത്ത 2 കോളത്തില്‍ ചെറുതായിരുന്നപ്പോള്‍ പാലക്കാട്ട് മാത്രം അഞ്ചു കോളത്തില്‍ വലിയ തലക്കെട്ടില്‍ വാര്‍ത്ത ആഘോഷിച്ചത് നിഷ്‌കളങ്കമായിട്ടല്ലെന്ന് ടീച്ചര്‍ക്ക് തോന്നുന്നില്ലേ? പ്രിവിലേജ്ഡ് ആയ ടീച്ചര്‍ക്കുള്ള സംരക്ഷണവും പരിഗണനയും തന്നില്ലെങ്കിലും ഇങ്ങനെ ലക്ഷ്യമിട്ട് ആക്രമിക്കുന്നത് ശരിയാണോ? ടീച്ചറുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, മനോരമയുമായി ആശയപരമായി ഏറ്റുമുട്ടുന്നയാളാണ് രാജേഷ് .കഴിഞ്ഞ കുറച്ചു കാലമായി അതിന്റെ തീവ്രത കൂടിയിട്ടുമുണ്ടാവാം. പക്ഷേ അതിന്റെ പേരില്‍ എന്നെ അധിക്ഷേപിക്കുന്നത് മാധ്യമ മര്യാദയാണോ?

ചില മാധ്യമങ്ങള്‍ ഇപ്പോഴത്തെ സര്‍വ്വകലാശാലാ നിയമന പട്ടികയിലെ എന്റെ റാങ്കിനെ ,അതുമായി യാതൊരു ബന്ധവുമില്ലാത്തതും 2014ല്‍ എഴുതിയതുമായ പിഎസ് സി   അസിസ്റ്റന്‍സ് പ്രൊഫസര്‍ പരീക്ഷയിലെ എന്റെ റാങ്കുമായി താരതമ്യപ്പെടുത്തി ചര്‍ച്ച ചെയ്യുകയുണ്ടായി. അതേ സമയം സര്‍വ്വകലാശാലാ റാങ്ക് ലിസ്റ്റില്‍ എനിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഇതേ പരീക്ഷ എഴുതിയിരുന്നു എന്നതും അവരാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുപോലുമില്ല എന്നതും മാധ്യമങ്ങള്‍ മിണ്ടിയതേയില്ല.

ചാനലുകളിലെ ചര്‍ച്ചകള്‍ക്കിടയില്‍ അങ്ങോട്ട് വിളിച്ച് ഞാനീ കള്ളം തുറന്നു കാണിച്ചപ്പോഴാണ് അവതാരകന്‍ തെറ്റു സമ്മതിക്കുകയും ക്ഷമ പറയുകയും ചെയ്തത് .ഈ വിവാദം തുടങ്ങിവച്ചവരുടെ നിക്ഷിപ്ത താല്‍പര്യവും ആളിക്കത്തിച്ചതിന് പിന്നിലെ മറ്റ് ലക്ഷ്യങ്ങളും കൂടി ടീച്ചറെ പോലുള്ളവര്‍ മനസ്സിലാക്കുമെന്ന് കരുതുന്നു.

നമ്മുടെ സ്വകാര്യ മാനേജ്‌മെന്റ് കോളേജുകളിലെ നിയമനരീതികളെ കുറിച്ചെല്ലാം ടീച്ചര്‍ക്കറിയാമല്ലോ. ഞാന്‍ 2010 ല്‍ നെറ്റ്  പാസായ ആളാണ്. 2018ല്‍ പിഎച്ച്ഡിയും നേടി. ഈ കാലയളവില്‍ 9 വര്‍ഷവും എം.ബി രാജേഷ് എം.പിയായിരുന്നു .മാത്രമല്ല പല സ്വകാര്യ മാനേജ്‌മെന്റുകളുമായും സ്വാഭാവികമായും നല്ലബന്ധമുള്ളയാളുമാണ്.ഒരു അധ്യാപക ജോലി തരപ്പെടുത്തണമായിരുന്നെങ്കില്‍ ഈ കാലയളവിനുള്ളില്‍, ഈ യോഗ്യതകള്‍ വച്ച്, വലിയ കോലാഹലങ്ങളൊന്നുമില്ലാതെ അതിനു കഴിയുമായിരുന്നല്ലോ .ഈ കാലയളവില്‍ സ്വകാര്യ മാനേജ്‌മെന്റ് കോളേജുകള്‍ നടത്തിയ 7 ഇന്റര്‍വ്യൂകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പിഎച്ച്ഡി ഇല്ലാത്ത പലര്‍ക്കും അവിടങ്ങളില്‍ ജോലി കിട്ടിയിട്ടുമുണ്ട്.സ്വകാര്യ എയിഡഡ് കോളേജുകളില്‍ ബിരുദാനന്തര ബിരുദം മാത്രം അടിസ്ഥാനമാക്കി ജോലി നേടിയ ശേഷം വിരമിച്ച ചിലരും ,യുജിസി യോഗ്യതകളെല്ലാമുള്ള എന്നെ വിചാരണ ചെയ്യാന്‍ ഒരു മനസാക്ഷിക്കുത്തുമില്ലാതെ ടി.വി സ്റ്റുഡിയോകളില്‍ സന്നിഹിതരായതും ടീച്ചര്‍ കണ്ടിരിക്കുമല്ലോ.

 എതിരാളിയോടുള്ള വിരോധം തീര്‍ക്കാന്‍ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് ശരിയല്ല എന്ന ടീച്ചറുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു .(സ്ത്രീകളെല്ലാം വീട്ടിലിരിക്കുന്നവരോ വീട്ടിലിരിക്കേണ്ടവരോ ആണെന്ന് ഞാന്‍ കരുതുന്നില്ല എന്നു കൂടി പറയട്ടെ ) ടീച്ചറുടെ കുറിപ്പ് ,അന്തസ്സോടെ ജീവിക്കാനുള്ള എല്ലാ സ്ത്രീകളുടെയും അവകാശത്തേയും സ്വാതന്ത്ര്യത്തേയും മുന്‍നിര്‍ത്തിയുള്ളതാണെന്നാണ് ഞാന്‍ കരുതുന്നത് .അങ്ങനെയാണെങ്കില്‍ എനിക്കു നേരെയുള്ള അധിക്ഷേപങ്ങളെയും ടീച്ചര്‍ തള്ളിപ്പറയും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.  

സ്‌നേഹാദരങ്ങളോടെ

നിനിത ആര്‍