Saturday, February 13, 2021

സിഎഎ ഭീഷണിയുമായി അമിത്‌ഷാ വീണ്ടും

കർഷകർക്കും തൊഴിലാളികൾക്കും ന്യൂനപക്ഷ‐അധഃസ്ഥിത ജനവിഭാഗങ്ങൾക്കും ആക്ടിവിസ്‌റ്റുകൾക്കും സംഘപരിവാര വിമർശകർക്കും നേരെയുള്ള ബിജെപിയുടെ അതിഭയാനകവും ജനാധിപത്യ വിരുദ്ധവുമായ ഫാസിസ്‌റ്റ്‌ ചുവടുവയ്‌പ്പുകളും നീക്കങ്ങളും അസഹിഷ്‌ണുതയും കൂടുതൽ അപായ സാധ്യത ഉണർത്തുകയാണ്‌. രാജ്യതലസ്ഥാനത്ത്‌ തുടർച്ചയായ കനത്ത അടിച്ചമർത്തലുകളിലും പിന്തിരിയാതെ ജീവൽ സമരത്തിനിറങ്ങിയ കർഷകരെ പ്രധാനമന്ത്രിയും സഹപ്രവർത്തകരും പ്രകോപനപരമായ ഭാഷയിൽ ശകാരിക്കുന്നു. അടിയന്തരാവസ്ഥയിൽ കേട്ട തൊഴിലാളികൾ നാവടക്കി പണിയെടുക്കണമെന്ന മുദ്രാവാക്യം കൂടുതൽ ഒച്ചകൂട്ടി ഉയർത്തുന്നുമുണ്ട്‌.

കാവിപ്പടയുടെ എക്കാലത്തെയും മുഖമുദ്രയായ ന്യൂനപക്ഷ വിരുദ്ധതയും പുതിയ പരീക്ഷണമായ ആൾക്കൂട്ട കൊലപാതകങ്ങളും മഹാമാരിക്കാലത്ത്‌ കുറച്ച്‌ പതുങ്ങിനിൽക്കുകയുണ്ടായി. അതിപ്പോൾ മറ്റൊരു തലത്തിലേക്ക്‌ മാറിയിരിക്കുന്നു. വിവാദ പൗരത്വ ഭേദഗതി നിയമം (സിഎഎ) കോവിഡ്‌‐19 കുത്തിവയ്‌പ്പ്‌ യജ്ഞം പൂർത്തിയായശേഷം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ വ്യാഴാഴ്‌ചത്തെ ഭീഷണി ന്യൂനപക്ഷങ്ങൾക്കിടയിൽ തികഞ്ഞ അരക്ഷിതാവസ്ഥ വിതയ്‌ക്കുകയാണ്‌. കിഴക്കൻ പാകിസ്ഥാനിൽനിന്ന്‌ വിഭജനവേളയിലും ബംഗ്ലാദേശ്‌ രൂപീകരണശേഷവും ബംഗാളിലെത്തിയ ഹിന്ദുക്കളായ മാതുവ വിഭാഗങ്ങളുൾപ്പെടെയുള്ള അഭയാർഥികളുടെ പൗരത്വം ആദ്യം പരിഗണിക്കുമെന്നും സൂചിപ്പിച്ചു. മാതുവകളുടെ പ്രബലകേന്ദ്രമായ നോർത്ത്‌ 24 പർഗാന ജില്ലയിലെ താക്കൂർനഗറിൽ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായുള്ള ബിജെപിയുടെ പരിവർത്തൻ യാത്രയിലെ പ്രസംഗത്തിനിടെയായിരുന്നു ആ പ്രീണന പരാമർശമെന്നത്‌ വിഭജന തന്ത്രത്തിന്റെ തെളിവാണ്‌. മൂന്നുകോടിക്കടുത്ത്‌ ജനങ്ങളുള്ള അവരുടെ വോട്ടിൽ കണ്ണുവച്ചാണ്‌ പ്രഖ്യാപനമെന്നതും ശ്രദ്ധേയം. കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ പൗരത്വം ഉറപ്പുനൽകാമെന്ന വാഗ്‌ദാന പ്രചാരണത്തിൽ വീണ്‌ മാതുവ വിഭാഗം എൻഡിഎയെയാണ്‌ പിന്തുണച്ചത്‌. സിഎഎയെ ജനഹിതം വിലയ്‌ക്കുവാങ്ങാനുള്ള കെണിയും അടിച്ചമർത്തൽ ഉപകരണവുമായി മാറ്റാനിടയുണ്ടെന്ന സംശയം ശരിയാണെന്ന്‌ തെളിയിക്കുകയുമാണ്‌ ഇത്തരം സംഭവ പരമ്പരകൾ.

സിഎഎ ഏതുവിധേനയും നടപ്പാക്കുമെന്ന്‌ മോഡി 2014ൽ പ്രഖ്യാപിച്ചിരുന്നു. 2019ൽ കൊണ്ടുവന്ന നിയമമനുസരിച്ച്‌ ബംഗ്ലാദേശ്‌, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന്‌ 2015ന്‌ മുമ്പ്‌ ഇന്ത്യയിലെത്തിയ അമുസ്ലിങ്ങളായ അഭയാർഥികൾക്കാണ്‌‌ പൗരത്വം നൽകുക. അഭയാർഥികൾക്ക്‌ മതം അടിസ്ഥാനമാക്കി പൗരത്വം അനുവദിക്കുന്നത്‌ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾ അനാഥമാക്കുന്നതാണെന്ന്‌ ഓർമപ്പെടുത്തി ‌ ജനലക്ഷങ്ങൾ പങ്കെടുത്ത അഭൂതപൂർവങ്ങളായ ചെറുത്തുനിൽപ്പുകളാണ്‌ മാസങ്ങളോളം രാജ്യമാകെ പടർന്നത്‌. അവയും കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ അനിശ്‌ചിതത്വവുമാണ്‌ തുടർ നടപടികൾ ഇത്രയും വൈകിച്ചത്‌.

മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട മലയാളി റോണാ വിൽസന്റെ ലാപ്‌ടോപ്പിൽ പത്തിലധികം കത്തുകൾ തിരുകിക്കയറ്റിയതായുള്ള അമേരിക്കയിലെ ആഴ്സണൽ കൺസൾട്ടിങ്‌ ഫോറൻസിക് ലബോറട്ടറിയുടെ നിരീക്ഷണം ഞെട്ടിപ്പിക്കുന്നതാണ്‌. ഇപ്പോൾതന്നെ നാണംകെട്ട്‌ തലകുനിച്ചുനിൽക്കുന്ന കേന്ദ്ര അന്വേഷണ സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്നതും അവയുടെ യജമാനദാസ്യം വെളിപ്പെടുത്തുന്നതുമാണ്‌ നിർമിത തെളിവുകൾ സംബന്ധിച്ച ആ അന്താരാഷ്ട്ര സൈബർ സ്ഥാപനത്തിന്റെ കണ്ടെത്തൽ. 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവിലുണ്ടായ സംഘർഷത്തെ തുടർന്നാണ്‌ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിൽസൺ അടക്കമുള്ളവരെ പിടികൂടിയത്. കേസിലെ ആദ്യ അറസ്‌റ്റായിരുന്നു അദ്ദേഹത്തിന്റേത്‌. രാജീവ് ഗാന്ധി വധംപോലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന സംബന്ധിച്ച കത്ത് വിൽസന്റെ ലാപ്പിൽനിന്ന് പിടികൂടിയതായും കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാനുള്ള വൻ ഗൂഢാലോചനയുടെ തെളിവ് അതിലുണ്ടായതായും അന്വേഷണോദ്യോഗസ്ഥർ വാദിച്ചു. യഥാർഥത്തിൽ അറസ്‌റ്റിനുമുമ്പ് കത്തുകൾ ലാപ്പിൽ നിക്ഷേപിക്കുകയായിരുന്നു. നിരപരാധിത്വം ഉറപ്പാക്കുന്ന തെളിവുകളാണ് ഫോറൻസിക് റിപ്പോർട്ടിലൂടെ വെളിച്ചംകണ്ടിരിക്കുന്നതെന്ന ഹർജിയുമായി വിൽസന്റെ അഭിഭാഷകൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്‌.

അർബൻ നക്‌സലൈറ്റുകളെന്ന്‌ ചാപ്പകുത്തി മനുഷ്യാവകാശ പ്രവർത്തകരും ഗവേഷകരും പ്രൊഫസർമാരും അഭിഭാഷകരും ഉൾപ്പെടെ 16 ആക്ടിവിസ്‌റ്റുകളെയാണ്‌ അറസ്‌റ്റു ചെയ്‌തത്. റോണാ വിൽസൺ, സുധാ ഭരദ്വാജ്‌, ഗൗതം നവ്‌ലഖ, ഫാദർ സ്‌റ്റാൻ സ്വാമി, വെർണൻ ഗൊൺസാലസ്‌, ആനന്ദ്‌ തെൽതുംഡെ, വരവര റാവു, അരുൺ ഫെരേര, സുരേന്ദ്ര ഗാഡ്‌ലിങ്‌, സുധീർ ധാവ്‌ലെ തുടങ്ങിയവരിൽ ചിലർ നരകതുല്യമായ ജയിലിൽ രോഗബാധിതരും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനാകാത്തവിധം ക്ഷീണിതരുമാണ്. മനുഷ്യത്വരഹിതമായ പീഡനങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ്‌ അലയടിക്കുന്നത്‌. അന്യായമായി തടങ്കലിലിട്ടവരെ ഉടൻ മോചിപ്പിക്കണമെന്ന് യുഎൻ മനുഷ്യാവകാശ വക്താവ് ഇന്ത്യയോട്‌ ആവശ്യപ്പെടുകയുണ്ടായി. പാർശ്വവൽകൃതരുടെ നാവറുക്കുന്നതിന്‌ തുല്യമാണ്‌ അകാരണമായ അറസ്‌റ്റ്‌ എന്ന്‌ വിമർശിക്കുകയും ചെയ്‌തു. ഭീമ കൊറേഗാവ്‌ കേസിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടവരുത്തുന്ന വിവരങ്ങളാണ്‌ പുറത്തുവന്നത്‌. രാഷ്ട്രീയ വിമർശകർക്കു മുന്നിൽ എപ്പോഴും പതിയിരുന്ന്‌ ചാടിവീഴാവുന്ന ഭീഷണിയാണത്‌. ഈ പശ്‌ചാത്തലത്തിലാണ്‌ കേസ്‌‌ പിൻവലിച്ച്‌ പുനരന്വേഷണം നടത്തണമെന്ന്‌ സിപിഐ എം അടക്കമുള്ള പാർടികളും പൗരാവകാശ പ്രസ്ഥാനങ്ങളും ആവശ്യപ്പെടുന്നതും.

deshabhimani editorial 130221

സിഎഎ ഭീഷണിയുമായി അമിത്‌ഷാ വീണ്ടും

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021

Read more: https://www.deshabhimani.com/editorial/caa-protest-india/924313

No comments:

Post a Comment