തിരുവനന്തപുരം > പിഎസ്‌സി നിയമനം സംബന്ധിച്ച് കള്ളപ്രചാരണം കൊഴുപ്പിക്കുന്ന മാധ്യമങ്ങളെ; നിങ്ങളും കണ്ടതല്ലെ, ഈ കണക്കുകൾ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ച്‌വർഷം നടത്തിയ നിയമനം: 1,42,642 ; അതേസമയം ജനുവരി 30 നകം 1,57,911 പേർക്കാണ് ഈ സർക്കാർ നിയമനം നൽകിയത്. അതായത് 15, 267 യുവാക്കളുടെ സ്വപ്‌നങ്ങൾക്ക് കൂടി ഈ സർക്കാർ മിഴിവേകി.
എൽഡിഎഫ് സർക്കാർ വന്നതിനുശേഷം 27,000 സ്ഥിരം തസ്‌തിക ഉൾപ്പെടെ 44,000 തസ്‌തിക പുതുതായി സൃഷ്‌ടിച്ചു. ഇതിനകം 4012 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത് 3113 മാത്രമായിരുന്നു. (ചാർട്ട് കാണുക)
സംസ്ഥാനത്താകെ ജീവനക്കാരുടെ എണ്ണം 5,28,231 ആണ്. ഒരു വർഷം സർക്കാർ സർവീസിലേക്ക് ആകെ നടത്താൻ കഴിയുന്ന നിയമനം 25,000 വും. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്‌തികകളിൽ പോലും ദിവസവേതനക്കാരെ നിയമിക്കുന്ന നില കഴിഞ്ഞ യുഡിഎഫ് സർക്കാർ സ്വീകരിച്ചപ്പോൾ അത് തിരുത്തിയത് ഈ സർക്കാരാണ്.
മഹാമാരി കാലത്തും 28,837 നിയമനം
കോവിഡ് മാഹാമാരി കാലത്തും പിഎസ്‌സി റാങ്ക് പട്ടികയിൽനിന്ന് 28,837 പേരെ നിയമിച്ചു. ലോക്‌ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 24 മുതൽ 2021 ജനുവരി 31വരെയുള്ള ഈ കാലത്ത് 417 വിജ്ഞാപനമിറക്കി. 496 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. സിവിൽ പൊലീസ് റാങ്ക് പട്ടികയിൽനിന്ന് മാത്രം 5609 പേരെ നിയമിച്ചു.
ലോക്‌ഡൗണിൽ പിഎസ്‌സി ഓഫീസ് അടച്ചിട്ട ഘട്ടത്തിൽ ലഭ്യമായ സമയം ഉപയോഗിച്ച് നടപടികൾ പൂത്തിയാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ എ കെ ആന്റണി, ഉമ്മൻചാണ്ടി സർക്കാരുകൾ നിയമന നിരോധനം ഏർപ്പെടുത്തുകയാണ് ചെയ്തത്.
No comments:
Post a Comment