ഒഴിവുള്ള ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്‌തികകൾ മുഴുവൻ ഉടൻ റിപ്പോർട്ട് ചെയ്യിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടും സമരം അവസാനിപ്പിക്കാതെ കടുംപിടിത്തവുമായി പിഎസ്‌സി റാങ്ക് ഹോൾഡർമാർ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി ആർ മോഹനൻ, പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്ത് എന്നിവർ വെള്ളിയാഴ്ച അർധരാത്രി സെക്രട്ടറിയറ്റിനുമുന്നിൽ സമരംചെയ്യുന്ന റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിവൈഎഫ്‌ഐ നേതാക്കളും ചർച്ചയിൽ പങ്കാളികളായി.
വെള്ളിയാഴ്ച രാത്രി ആരംഭിച്ച ചർച്ച ശനിയാഴ്ച പുലർച്ചെവരെ നീണ്ടു. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സെക്രട്ടറി എ എ റഹീം എന്നിവരുമായും ചർച്ച നടത്തിയിരുന്നു. തുടർന്ന് അർധരാത്രിയോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ചർച്ച നടന്നത്.
ജിഎസ്‌ടി വകുപ്പിലുൾപ്പെടെ എൽജിഎസ് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ നടപടിയെടുക്കും, പ്രൊമോഷൻ തസ്‌തികകൾ വേഗത്തിലാക്കി നിയമനം നടത്താൻ നടപടി സ്വീകരിക്കും, അപേക്ഷകരില്ലാത്ത ആശ്രിത നിയമനത്തിന് മാറ്റിവച്ചിരിക്കുന്ന എല്ലാ ഒഴിവുകളും താൽക്കാലികമായി റിപ്പോർട്ട് ചെയ്യും, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ച കാര്യങ്ങൾ അടിയന്തരമായി നടപ്പാക്കൽ തുടങ്ങിയവയിലെല്ലാം അനുകൂല തീരുമാനം ഉണ്ടാകുമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി പ്രതിനിധികൾ അറിയിച്ചു. എന്നാൽ, സ‘‘:സമരം അവസാനിപ്പിക്കില്ലെന്ന കടുംപിടിത്തത്തിലാണ് അസോസിയേഷൻ പ്രതിനിധികൾ.
No comments:
Post a Comment