സ്ഥിര നിയമനമില്ലാതെ ദീർഘകാലം ജോലിയിൽ തുടരുന്നവരുടെ കണ്ണീർ എക്കാലത്തും മാധ്യമങ്ങളുടെ ഇഷ്ടവിഭവമാണ്. 23 വർഷം വരെ സർവീസുള്ളവരെ സ്ഥിരപ്പെടുത്തിയപ്പോൾ, പഴയ കഥകളെല്ലാം മറന്ന് ‘പിൻവാതിൽ നിയമന’മെന്ന പുകമറയുയർത്തുകയാണ് ചില മാധ്യമങ്ങൾ.
തിരുവനന്തപുരം അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ കെ ആർ ഉഷാകുമാരിയുടെ അവസ്ഥ നോക്കുക. അവരുടെ കഷ്ടപ്പാട് വാർത്തയാക്കാത്ത മാധ്യമങ്ങളില്ല. തോണി കടന്ന് കിലോമീറ്റർ താണ്ടിയാണ് അവർ കുട്ടികൾക്ക് അക്ഷരവെളിച്ചം പകരാൻ എത്തിയത്. 23 വർഷമായി തുടരുന്ന സപര്യ. ഈ കോവിഡ് കാലത്തും അവരുടെ കദനകഥ മനോരമയിൽ വാർത്തയായി വന്നു.
‘യോഗ്യതയുള്ളവരെ സ്ഥിരാധ്യാപകരാക്കണമെന്നും അല്ലാത്തവരെ മറ്റു വകുപ്പുകളിലേക്ക് മാറ്റണമെന്നുമുള്ള നിർദേശം ഇപ്പോഴും കടലാസിൽ മാത്രമാണ്’ മനോരമ അന്ന് പരിഭവിച്ചു. മാതൃഭൂമിയും സമാനമായ രീതിയിൽ പ്രാദേശിക പേജുകളിൽ വാർത്ത നൽകി. നിലമ്പൂർ വനത്തിനുള്ളിൽ നെടുങ്കയം മുണ്ടക്കടവ് സ്‌കൂളിലെ അധ്യാപകരായ വിജയന്റെയും രാധാകൃഷ്‌ണന്റെയും സങ്കടകഥയാണ് അവർ നിരന്തരം വാർത്തയാക്കിയത്. സ്ഥിരനിയമനമില്ലെന്ന സങ്കടമായിരുന്നു അതിലും മാതൃഭൂമി പങ്കുവച്ചത്
No comments:
Post a Comment