ഉദാരവൽക്കരണത്തിലൂടെ ഇന്ത്യൻ അതിർത്തിയിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയത് കോൺഗ്രസ് കേന്ദ്രം ഭരിച്ചപ്പോൾ. വിദേശട്രോളറുകൾക്ക് ആദ്യമായി ലൈസൻസ് നൽകിയത് 1991ൽ അധികാരമേറ്റ നരസിംഹറാവു സർക്കാര്‍. ലോക്‌സഭാംഗമായി രമേശ് ചെന്നിത്തലയുമുണ്ടായിരുന്നു അന്ന് പാർലമെന്റിൽ. എണ്ണൂറിൽപ്പരം ട്രോളറുകൾക്കായി അനുവദിച്ചത് 170 ലൈസൻസ്. ഇതിനെതിരെ മത്സ്യത്തൊഴിലാളികൾ രാജ്യവ്യാപകമായി ഉയർത്തിയ പ്രക്ഷോഭവും കോൺഗ്രസ് ഗൗനിച്ചില്ല.
ഒമ്പത് സംസ്ഥാനത്തായി 7,500ൽപ്പരം കിലോമീറ്ററില്‍ ഇന്ത്യൻ സമുദ്രാതിർത്തിയിലെ മത്സ്യസമ്പത്ത് തൂത്തുവാരാനുള്ള കോർപറേറ്റ്‌മോഹത്തിനാണ് റാവു പച്ചക്കൊടി കാട്ടിയത്. ഇന്ത്യൻ മേഖലയിൽ മത്സ്യബന്ധനത്തിന് വിദേശട്രോളറുകൾ പാട്ടത്തിനെടുക്കാൻ അനുവദിക്കുക, ആഭ്യന്തര–-വിദേശ കമ്പനികളുടെ സംയുക്തസംരംഭങ്ങൾക്ക് അനുമതി നൽകുക, വിദേശട്രോളറുകൾ അനുവദിക്കുക എന്നിവയായിരുന്നു റാവു സർക്കാർ അംഗീകരിച്ച ആഴക്കടൽ മത്സ്യബന്ധന നയത്തിലെ (ഡിഎസ്‌എഫ്) പ്രധാന ഘടകങ്ങൾ. ട്രേഡ് യൂണിയനുകളും മത്സ്യത്തൊഴിലാളി പ്രസ്ഥാനങ്ങളും ഇതിനെതിരെ രംഗത്തത്തി.
ഇടതുപക്ഷം പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധമുയര്‍ത്തി. നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറത്തിന്റെ ആഹ്വാനപ്രകാരം 1994 ഫെബ്രുവരി നാലിന് ബന്ദ് ആചരിച്ചു. പുതിയ ലൈസൻസ് നൽകില്ലെന്ന് മന്ത്രിയായിരുന്ന തരുൺ ഗൊഗോയ് 1994 ഡിസംബർ 15ന് പാർലമെന്റിൽ പറഞ്ഞു. നയം പുനഃപരിശോധിക്കാൻ മുരാരി കമ്മിറ്റിയെ നിയോഗിച്ചു. എന്നാല്‍, വാക്ക് പാലിക്കാതെ സർക്കാർ വീണ്ടും ലൈസൻസ് നൽകി. നടപടികളോട് കോൺഗ്രസും പൂർണമായും യോജിച്ചു
സാജൻ എവുജിൻ
No comments:
Post a Comment