Tuesday, September 7, 2010

കോടികള്‍ കൊയ്യുന്ന അതിവിപ്ളവം

മാവോയിസ്റ്റുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വര്‍ഷം ചിലവിടുന്നത് 1500 കോടി രൂപയിലധികം. അതില്‍ല്‍ നല്ലൊരു പങ്കും അത്യാധുനിക ആയുധങ്ങള്‍, കംപ്യൂട്ടറുകളുള്‍പ്പെടെ ആധുനിക ഇലക്ട്രോണിക് വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവ വാങ്ങുന്നതിനും കേഡര്‍മാരെ പരിശീലിപ്പിക്കുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. തങ്ങളുടെ അണിയിലേക്ക് ആയുധങ്ങളുമായി കടന്നു വരുന്ന ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വീതം പ്രതിഫലം നല്‍കുമെന്നാണ് മാവോയിസ്റ്റ് നേതൃത്വം ഈയിടെ പ്രഖ്യാപിച്ചത്.

ചില വന്‍കിട കമ്പനികളുടെ വാര്‍ഷിക ബജറ്റിനേക്കാള്‍ കൂടുതലാണ് ഈ തുക. ഒളിവില്‍ല്‍ പ്രവര്‍ത്തിക്കുന്നന്ന തീവ്രവാദികള്‍ ഇത്രയും ഭീമമായ തുക സംഭരിക്കുന്നത് ഭീഷണിയുപയോഗിച്ച് ജനങ്ങളില്‍നിന്ന് തട്ടിയെടുത്തും കൊള്ളയടിച്ചുമാണ്. പല ബാങ്കുകളും കൊള്ളയടിച്ച് കോടികള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2008ല്‍ല്‍ റാഞ്ചഞ്ചിയില്‍ല്‍ മാവോയിസ്റ്റ് റീജിയണല്‍ല്‍ കമാന്‍ഡര്‍ കുണ്ഡന്‍ പഹാന്റെ നേതൃത്വത്തില്‍ല്‍ ഒരു ബാങ്ക് കൊള്ളയടിച്ച് നാലു കോടി രൂപയാണ് ഒറ്റയടിക്ക് തട്ടിയെടുത്തത്. ബാങ്കുറ ജില്ലയിലെ മക്കാന്‍ഗിരിയില്‍ല്‍ 2009 ല്‍ ല്‍ ഒരു ബാങ്ക് കവര്‍ച്ച നടത്തി 99ലക്ഷം രൂപ തട്ടി.

പല തീവ്രവാദ സംഘങ്ങളും മാഫിയ സംഘങ്ങളുമായും മാവോയിസ്റ്റുകള്‍ ആയുധക്കച്ചവടവും ലഹരി മരന്നു കച്ചവടവും നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര കള്ളക്കടത്ത് തലവനായ ദാവൂദ് ഇബ്രാഹിമുമായും മാവോയിസ്റ്റുകള്‍ക്ക് ബന്ധമുള്ളതായും പണ -ആയുധ ഇടപാടുകള്‍ നടത്തുന്നതായും റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങള്‍ കേന്ദ്രികരിച്ചാണ് ദാവൂദ് സംഘവുമായി മാവോയിസ്റ്റുകള്‍ ഇടപാടു നടത്തുന്നത്. ഈ രണ്ടു നഗരങ്ങളില്‍നിന്ന് പിടിയിലായ ആറ് പേരെ ചോദ്യം ചെയ്തപ്പോഴാണ് രാജ്യദ്രോഹകരമായ പല വിവരങ്ങളും പുറത്തുവരുന്നത്. പിടിയിലായ ഇവര്‍ പലതവണ ദുബായ് സന്ദര്‍ശിക്കുകയും ഇടനിലക്കാര്‍ മുഖേന ദാവൂദുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ആന്ധ്രയില്‍ല്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം സംഘടിപ്പിക്കാനും വിപുലീകരിക്കാനുമായി ഐഎസ്ഐ മുഖാന്തിരവും വന്‍ തോതില്‍ പണം ഒഴുകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബാംഗളൂരുവില്‍ല്‍പിടിയിലായ ബിനയ്കുമാര്‍, ദേബയ്യ എന്നിവരില്‍ല്‍നിന്നും വന്‍ തോതില്‍ല്‍ പണം കണ്ടെടുത്തു.

തങ്ങള്‍ക്ക് ആധിപത്യമുള്ള ബംഗാള്‍, ജാര്‍ഖണ്ഡ്, ഒറീസ്സ, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ല്‍വന്‍തോതിലുള്ള കപ്പം പിരിവാണ് മാവോയിസ്റ്റുകള്‍ നടത്തുന്നത്. കൊടുക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ വധശിക്ഷവരെയുള്ള കുറ്റങ്ങളാണ് നടപ്പാക്കുന്നത്. ജീവനക്കാര്‍, കച്ചവടക്കാര്‍, കോണ്‍ട്രാക്ടര്‍മാര്‍, തൊഴിലാളികള്‍, അധ്യാപകര്‍, കൃഷിക്കാര്‍, ഭൂഉടമകള്‍, വാഹന ഉടമകള്‍ തുടങ്ങി പല വിഭാഗങ്ങളായി തിരിച്ച് ഒരോ വിഭാഗത്തിനും പ്രത്യേകം നിരക്കുനിശ്ചയിച്ചാണ് പിരിവ്.

മാവോയിസ്റ്റുകളുടെ ഏറ്റവും വലിയ വരുമാനം ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ്, ഒറീസ്സ സംസ്ഥാനങ്ങളിലെ കല്‍ക്കരി, ഖര ധാതു ലവണ ഖനികളാണ്. അഞ്ഞുറ്, അറുനൂറ് കോടിരൂപയാണ് ഒരോ വര്‍ഷവും അവിടെനിന്ന് മാത്രം ശേഖരിക്കുന്നത്. വരുമാനത്തിന്റെ പത്തു ശതമാനം മാത്രമാണ് ബംഗാളില്‍നിന്ന് ലഭിക്കുന്നത്. ഇവിടെ പ്രധാനമായും സംസ്ഥാന -സ്വകാര്യ ജീവനക്കാര്‍, ജോലിക്കാര്‍, കച്ചവടക്കാര്‍, ചെറുകിട കൃഷിക്കാര്‍, അധ്യാപകര്‍ എന്നിവരില്‍ല്‍ നിന്നുമാണ് പിരിവ് നടത്തുന്നത്. ദേശീയ- സംസ്ഥാന പാതകളില്‍ല്‍ കൂടി ചരക്കുകള്‍ കയറ്റി വരുന്നന്ന ഒരോ വാഹനവും പല ഘട്ടങ്ങളിലും മാവോയിസ്റ്റുകള്‍ക്ക് വിഹിതം കൊടുക്കണം. വന മേഖലകളില്‍ല്‍ പലയിടങ്ങളിലും മാവോയിസ്റ്റുകളുടെ അനധികൃത ചെക്ക് പോസ്റ്റുകള്‍ ഉണ്ട്. അവ മറികടന്നുപോകാന്‍ പ്രയാസമാണ്. മാസ പിരിവുകള്‍ വേറെയുമുണ്ട്. ട്രക്-ബസ് സര്‍വീസുകള്‍ നടത്തുന്നവര്‍ 1000ത്തിനും 5000ത്തിനുമിടയിലാണ് പിരവ് നല്‍കേണ്ടത്. കപ്പം നല്‍കാന്‍ വിസമ്മതിച്ചാല്‍ വണ്ടികള്‍ കത്തിച്ചു കളയും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ല്‍ മാസപ്പടി നിരസിച്ച 22 ട്രക്കുകളാണ് അക്രമികള്‍ കത്തിച്ചത്. ലഹരി മരുന്ന് ചെടികളായ കഞ്ചാവ്, പോപ്പി എന്നിവ കൃഷി നടത്തുന്നന്ന ഗ്രാമീണര്‍ക്ക് സംരക്ഷണം നല്‍കുന്നതിലൂടെയും മാവോയിസ്റ്റുകള്‍ വന്‍ തുക നേടുന്നു. ബംഗാളില്‍ല്‍ പുരിളിയ, ബാങ്കുറ ജില്ലകളില്‍ല്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്ല് മില്ലുകള്‍ ഒരോ മാസവും എട്ട് പത്ത് ലക്ഷം രൂപയാണ് കപ്പം നല്‍കേണ്ടത്. 2009ല്‍ല്‍ അറസ്റ്റിലായ മാവോയിസ്റ്റ് പൊളിറ്റ് ബ്യൂറോഅംഗം അമിതാഭ് ബകസ്ചിയില്‍നിന്നും പൊലീസ് കണ്ടെടുത്ത ചില രേഖകള്‍ സൂചിപ്പിച്ചത് 20 കോടി രൂപയാണ് ബംഗാളില്‍ല്‍ മാത്രം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി അയാള്‍ ഒരു വര്‍ഷം ചെലവിട്ടതെന്നാണ്.

സിപിഐ എം പ്രവര്‍ത്തകരെ കൂട്ടക്കൊല നടത്താനും പാര്‍ടി നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കുകയുമെന്ന ലക്ഷ്യത്തോടെ ലാല്‍ഗഡ് പ്രദേശത്ത് തൃണമൂല്‍കോണ്‍ഗ്രസ് മാവോയിസ്റ്റ് 'ജനകീയ പ്രതിരോധ കമ്മറ്റി' കൂട്ടുകെട്ട് നടത്തിയ സംയുക്ത കലാപത്തെ സഹായിക്കാനായി വന്‍ തോതിലാണ് പണം ഒഴികിയത്. കൊല്‍ക്കത്തയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും മാത്രമല്ല വിദേശത്തു നിന്നും വന്‍ തുക കലാപകാരികള്‍ക്ക് ലഭിച്ചു. കലാപത്തിന് നേതൃത്വം നല്‍കിയ, അറസ്റ്റിലായ ജനകീയ പ്രതിരോധ കമ്മിറ്റി കണ്‍വീനര്‍ ഛത്രധര്‍ മഹതൊ, ട്രഷറര്‍ സുശക്തി ബക്സി, മാവോയിസ്റ്റ് ഏരിയാ കമാന്‍ഡര്‍ ചന്ദ്രശേഖര്‍ യാദവ് തുടങ്ങി പ്രമുഖ നേതാക്കളെ ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെട്ടതാണ് ഈ വിവരം . ജനകീയ കമ്മിറ്റിക്കാര്‍ പിരിച്ച പണത്തില്‍ വലിയ പങ്ക് മാവോയിസ്റ്റുകള്‍ക്ക് നല്‍കി. കൊല്‍ക്കത്തയില്‍ നിന്ന് വ്യവസായികളുള്‍പ്പെടെ നിരവധി പേര്‍ ഒന്നു മുതല്‍ അഞ്ചുലക്ഷം രൂപവരെ സ്ഥിരമായി കമ്മിറ്റിയ്ക്ക് നല്‍കിയിരുന്നു. സുശക്ത ബക്സിയില്‍ നിന്നും പിടിച്ചെടുത്ത കണക്ക് പുസ്തകത്തില്‍ പണം നല്‍കിയ പലരുടേയും പേരുകള്‍ പോലീസ് കണ്ടെടുത്തു. എന്നാല്‍ അവ മിക്കതും വ്യാജ പേരുകളാണ്. കമ്മിറ്റിയുടേയും അവരുടെ നേതാക്കളുടേയും പേരില്‍ നിരവധി ബാങ്ക് അക്കൌണ്ടുകളും പോലീസ് കണ്ടെടുത്തു. ലാല്‍ഗഡ്, ബിണ്‍പൂര്‍, സാല്‍ബണി, കാന്താപഹാഡി തുടങ്ങി ജനകീയ കമ്മിറ്റിയും മാവോയിസ്റ്റുകളും ആധിപത്യം സ്ഥാപിച്ച സ്ഥലങ്ങളിലെല്ലാം ബലാല്‍ക്കാരമായി വന്‍ തുക ഒരോ മാസവും ശേഖരിച്ചു. 80 ലക്ഷത്തിനും ഒരു കോടിയ്ക്കുമിടയിലാണ് ഓരോ മാസവും പിഴയായി പിരിച്ചത്. പാവപ്പെട്ട കൃഷിക്കാരേയും കൂലിവേലക്കാരേയും വരെ പിരിവില്‍നിന്ന് ഒഴിവാക്കിയില്ല. ഭൂമിയുടെ അളവനുസരിച്ചാണ് കൃഷിക്കാരില്‍നിന്നും പണം പിരിച്ചത്. ബംഗാളില്‍ല്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി ജാര്‍ഖണ്ഡ്, ഒറീസ്സ എന്നിവിടങ്ങളില്‍നിന്നും പണം എത്തുന്നു.

വിദേശത്തുനിന്നും മാവോയിസ്റ്റു കലാപത്തിനായി വന്‍ തുക ലഭിച്ചതിന്റെ തെളിവുകള്‍ പലതും പുറത്തു വന്നു. മാവോയിസ്റ്റുകളെ സഹായിക്കാനായി വിദേശികള്‍ ലാല്‍ഗഡില്‍ല്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചു. ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിദേശ ഗവണ്‍മെന്റിതര സംഘടന(എന്‍ ജി ഒ)യുടെ ലയ്സണ്‍ ഓഫീസര്‍മാരായി പരിചയപ്പെടുത്തി അവിടെ കടന്നുകൂടിയ അവര്‍ വന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുമായി രഹസ്യ ബന്ധം പുലര്‍ത്തുകയും അവരുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്തു. മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോഅംഗമായ അമിതാഭ് ബക്സി മുഖാന്തിരമാണ് ഈ ബന്ധം സ്ഥാപിച്ചത്. ബക്സി ജാര്‍ഖന്ധ് പൊലീസിന്റെ പിടിയിലായി. ഇന്ത്യയിലെ മാവോയിസ്റ്റുകളും വിദേശത്ത് അവരുമായി അനുഭാവമുള്ള സംഘടനകളും തമ്മില്‍ സമ്പര്‍ക്കം നിലനിര്‍ത്താനും കലാപത്തിന് സഹായം ലഭ്യമാക്കാനും ഇവരുടെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തി. ലാല്‍ഗഡ് വന മേഖലകളില്‍ ക്യാമ്പ് ചെയ്ത ഈ വിദേശികള്‍ അവിടെ കടക്കുന്നതിനു മുമ്പ് ജാര്‍ഖണ്ഡിന്റെ പല ഭാഗങ്ങളിലും താമസിച്ചിരുന്നു. ലാല്‍ഗഡ് ഭാഗത്തുനിന്ന് നിരവധി രേഖകളും ഫോട്ടോകളും വീഡിയോകളും ശേഖരിച്ച ഇവര്‍ അവിടെ മാവോയിസ്റ്റ് ജനകീയ പ്രതിരോധ കമ്മിറ്റി കലാപം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലം വിട്ടു. ഇന്ത്യയിലെ ആദിവാസി വിഭാഗത്തിന്റെ കഷ്ടതകള്‍ നിരത്തി അവരുടെ ഉന്നമനത്തിന്റെ പേരു പറഞ്ഞ് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ എന്‍ ജി ഒ കളില്‍ നിന്ന് വന്‍ തുകകളാണ് മാവോയിസ്റ്റുകള്‍ ശേഖരിച്ചത്. മനുഷ്യാവകാശ സംരക്ഷണത്തിന്റേയും സാമൂഹ്യക്ഷേമത്തിന്റേയും പേരിലാണ് പിരവ് നടത്തിയത്. അവ കലാപത്തിനും കൊലപാതകത്തിനും വേണ്ടി വിനിയോഗിച്ചു.

കൊലപാതകത്തിലും മാവോയിസ്റ്റുകള്‍ റിക്കാര്‍ഡാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ല്‍ വിവിധ സംസ്ഥാനങ്ങളില്‍നടത്തിയ അക്രമത്തില്‍ല്‍ 10,268 പേരാണ് കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കണക്കനുസരിച്ച് മാവോയിസ്റ്റ് ആക്രമണത്തില്‍ല്‍ 2005ല്‍ല്‍ 1952 പേരും 2006ല്‍1999 പേരും 2007ല്‍ല്‍ 1739 ഉം 2008ല്‍1769 ഉം 2009ല്‍ല്‍ 2372 പേരുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ല്‍ ബംഗാളില്‍ല്‍ 268 സിപിഐഎം പ്രവര്‍ത്തകരെ മാവോയിസ്റ്റുകള്‍ വകവരുത്തി.

ഗോപി (കൊല്‍ക്കത്ത) ദേശാഭിമാനി വാരിക 04092010

1 comment:

  1. മാവോയിസ്റ്റുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വര്‍ഷം ചിലവിടുന്നത് 1500 കോടി രൂപയിലധികം. അതില്‍ല്‍ നല്ലൊരു പങ്കും അത്യാധുനിക ആയുധങ്ങള്‍, കംപ്യൂട്ടറുകളുള്‍പ്പെടെ ആധുനിക ഇലക്ട്രോണിക് വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവ വാങ്ങുന്നതിനും കേഡര്‍മാരെ പരിശീലിപ്പിക്കുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. തങ്ങളുടെ അണിയിലേക്ക് ആയുധങ്ങളുമായി കടന്നു വരുന്ന ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വീതം പ്രതിഫലം നല്‍കുമെന്നാണ് മാവോയിസ്റ്റ് നേതൃത്വം ഈയിടെ പ്രഖ്യാപിച്ചത്.

    ReplyDelete