Sunday, April 10, 2011

സുനാമി ഫണ്ട് - യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും

സോണിയാ ഗാന്ധിയും ആന്റണിയും കൂട്ടരും ഇടതുസര്‍ക്കാര്‍ സുനാമി ഫണ്ട് വക മാറ്റി ചെലവ് ചെയ്തു എന്ന നട്ടാല്‍ മുളയ്ക്കാത്ത നുണ ആവര്‍ത്തിച്ച് പറഞ്ഞ് സത്യമാക്കാനുള്ള വിഫലശ്രമത്തിലാണല്ലോ. അത് ഏറ്റു പിടിച്ച് മറ്റു ചിലരും രംഗത്തുണ്ട്. സുനാമി ഫണ്ടെന്നാല്‍ ചക്കാണോ ചുക്കാണോ എന്നറിയാത്തവരും ഇത് കണ്ട് ചാടി വീണിട്ടുണ്ട്. അവര്‍ക്കായി സുനാമി ഫണ്ടിന്റെ വസ്തുതകള്‍ എന്ത്, എങ്ങിനെയൊക്കെ എന്നതിനെപ്പറ്റി മാരീചന്‍ എഴുതിയ ബസ് പോസ്റ്റുകളുടെ സംഗ്രഹിത രൂപം .....

സുനാമി ഫണ്ട് ടൂറിസത്തിനു വകമാറ്റി എന്ന ആരോപണം വസ്തുതാവിരുദ്ധമാണ്.


കേന്ദ്ര പ്ലാനിംഗ് കമ്മിഷന്റെ Tsunami Rehabilitation Programme അഡ്വൈസര്‍ എല്‍ പി സോംഗര് 2005 ഡിസംബര് 19ന് അന്നത്തെ റവന്യൂ പ്രിന്സിപ്പല് സെക്രട്ടറി ജോണ്‍ മത്തായിയ്ക്ക് അയച്ച DO. M 12019/3/2005-TRP എന്ന കത്തിലാണ് സുനാമി ഫണ്ട് ഏതെല്ലാം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടത് എന്ന് നിഷ്കര്ഷിച്ചത്. കേരളത്തിന് അനുവദിച്ച 1441.75 കോടി രൂപ ആ കത്തില്‍ കൃത്യമായി വീതം വെച്ചിരുന്നു. അതിങ്ങനെയാണ്...

ഹൌസിംഗ് - 45.54 കോടി
ഫിഷറീസ് ആന്ഡ് ലൈവ്ലിഹുഡ് - 162.82 കോടി
അഗ്രിക്കള്‍ച്ചര്‍ ആന്ഡ് ലൈവ്ലിഹുഡ് - 7.83
പോര്ട്ട്സ് ആന്ഡ് ജെട്ടീസ് - 44.02
റോഡ്സ് ആന്ഡ് ബ്രിഡ്ജസ് - 125.51
പവര്‍ - 83
വാട്ടര്‍ ആന്ഡ് സിവറേജ് - 125
സോഷ്യല്‍ ഇന്ഫ്രാസ്ട്രക്ചര്‍ ആന്ഡ് വെല്ഫെയര്‍ - 175.85
എന്‍‌വയോണ്മെന്റ് ആന്റ് കോസ്റ്റല്‍ പ്രൊട്ടക്ഷന്‍ - 432.18
ടൂറിസം - 100
മിസലേനിയസ് - 100
ടെക്നിക്കല്‍ അസിസ്റ്റന്‍സ് - 40

ടൂറിസം മേഖലയില്‍ ഉപയോഗിക്കാന്‍ കേന്ദ്രം 100 കോടി കേരളത്തിന് അനുവദിച്ചിരുന്നു. ഈ തുകയില് 75 കോടി മാത്രമേ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉപയോഗിച്ചിട്ടുളളൂ.

എന്നാല്‍ മറ്റൊരു വക മാറ്റല്‍ നടന്നിട്ടുണ്ട്.. 1441 കോടിയില്‍ വീടു നിര്‍മ്മാണത്തിന് വെറും 45 കോടി രൂപയാണ് കേന്ദ്രം തന്നത്. അതിനാല്‍ മേല്പറഞ്ഞതില്‍ എന്വിറോണ്മെന്റ് വിഭാഗത്തിലെ 432.18 കോടി രൂപ കോസ്റ്റല്‍ റീ സെറ്റില്മെന്റ് പദ്ധതിയില്‍ 11,000 വീടുകള് നിര്മ്മിക്കാന് തീരുമാനിച്ചു.

മിസലേനിയസിലെ 100 കോടി ആറാട്ടുപുഴ, ആലപ്പുഴ, ഇടവനക്കാട് പ്രത്യേക പാക്കേജാക്കി.

ടെക്നിക്കല്‍ അസിസ്റ്റന്‍സിന്റെ 40 കോടി എന്‍.ജി.ഒകളുടെ വായില്‍ പണ്ടാരമടക്കാതെ പദ്ധതിച്ചെലവില്‍ ഉള്‍പ്പെടുത്തി.

ഇതാണ് വസ്തുത. സുനാമി ബ്യൂട്ടിഫിക്കേഷന്‍ സ്കാം എന്നൊക്കെ കറക്കിയും തിരച്ചും എഴുതി ഇടിവെട്ടു സംഗീതത്തിന്റെ അകമ്പടിയോടെ കൊണ്ടുവന്ന ആരോപണം തെരഞ്ഞെടുപ്പു കാലത്ത് എല്ഡിഎഫിനെ വിഴുങ്ങാന്‍ തീരുമാനിച്ച മലയാള മാധ്യമങ്ങളില്‍ പോലും കാണാത്തതിനു കാരണം, അതില്‍ വസ്തുത കമ്മിയാണ് എന്നതു തന്നെയാണ്....

ഭാഗം രണ്ട്

സുനാമി - യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ത്

2004 ഡിസംബറില് കൊലയാളിത്തിരകള്‍ തീരം നക്കിത്തുടയ്ക്കുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മന്‍‌ചാണ്ടി..

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം നല്കിയില്ല.
അഞ്ചു നയാ പൈസയുടെ അടിയന്തര സഹായമില്ല.
ഒറ്റ പ്രോജക്ട് നടപ്പാക്കിയില്ല
രാജീവ് ഗാന്ധി പാക്കേജില്‍ കിട്ടിയ 100 കോടി എങ്ങനെ ചെലവഴിച്ചുവെന്ന് ഇന്നും കണക്കില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കൊഴുകിയെത്തിയ 74 കോടി രൂപ, പുതുപ്പളളി, പാലാ മണ്ഡലങ്ങളിലേയ്ക്ക് വീതംവച്ചു കൊണ്ടു പോയി..

2000 കോടിയുടെ കേന്ദ്രസഹായത്തിന് പ്രപ്പോസല്‍ കൊടുത്തത് 2005 മെയ് മാസത്തില്‍

അതില്‍ 1441 കോടിയുടെ സഹായത്തിന് കേന്ദ്രം അംഗീകാരം നല്കിയത് 2006ല്‍...

ടൂറിസം മേഖലയില്‍ 100 കോടി വേണമെന്ന ആവശ്യം അന്നത്തെ ടൂറിസം മന്ത്രി കെ സി വേണുഗോപാലിന്റേത്........(ഇതെത്രാമത്തെ ബൂമറാംഗാണ്??)

ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മരിച്ചവരുടെ വിധവകള്‍ക്ക് 500 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചു, പക്ഷേ കൊടുത്തില്ല.

മരിച്ചവര്‍ക്ക് 100000 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു.. അതും കൊടുത്തില്ല

2006ല്‍ അധികാരമേറ്റ വിഎസ് ആറാട്ടുപുഴയിക് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തപ്പോള്‍ നാട്ടുകാര്‍ അദ്ദേഹത്തെ തടഞ്ഞു വെച്ചു. ഉമ്മന്ചാണ്ടി പ്രഖ്യാപിച്ച പണം കിട്ടിയില്ല എന്നായിരുന്നു പരാതി...

തുടര്‍ന്ന് സംസ്ഥാന ഖജനാവില്‍ നിന്ന് പണം റിലീസ് ചെയ്തു... മരിച്ചവരുടെ മക്കളുടെ പേരില്‍ 51,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തു... ഉമ്മന്‍‌ചാണ്ടി പ്രഖ്യാപിച്ച ഒരു ലക്ഷത്തിനു പുറമെ ഒരു ലക്ഷം രൂപ കൂടി അനുവദിച്ചു.

ഭാഗം മൂന്ന്

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സുനാമിദുരിതബാധിതര്‍ക്ക് 5000 വീടുകള്‍ നിര്‍മ്മിച്ചു കൈമാറി. 5500 വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍

സ്വന്തമായി സ്ഥലമുളളവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ പടിപടിയായി 2.75 ലക്ഷം രൂപയുടെ ധനസഹായം.

11000 വീടുകള്‍ ആണ് ആദ്യം ലക്ഷ്യമിട്ടെങ്കിലും 12000 വീടുകള്‍ നിര്‍മ്മിച്ചു...

ഫിഷറീസ് മേഖലയില്‍ 20 ലക്ഷം പേര്‍ക്ക് നേരിട്ട് ആനുകൂല്യം ലഭിക്കുന്ന ലൈവ്ലിഹുഡ് പ്രോജക്ട്...

വിദ്യാഭ്യാസ മേഖലയില്‍ - 713 പുതിയ ബ്ലോക്കുകള്‍, കെട്ടിടങ്ങള്‍
313 അംഗനവാടി കെട്ടിടങ്ങള്‍...

തീരദേശത്ത് താലൂക്ക് ആശുപത്രികളില്‍ 108 ആംബുലന്‍സ് സര്‍‌വീസിന് 4.5 കോടി ആരോഗ്യവകുപ്പിന് പ്രത്യേക സഹായം.

50 കോടിയുടെ ഓച്ചിറ ക്ലാപ്പന ഇറിഗേഷന് പദ്ധതി

കൊച്ചി ജെട്ടി, ആറാട്ടുപുഴ, വലിയ അഴീക്കല്‍, എന്നിവിടങ്ങളില്‍ 100 കോടി ചെലവില്‍ വന്‍‌കിട പാലങ്ങള്‍.. റെക്കോര്‍ഡ് വേഗത്തില്‍ - 18 മാസത്തിനുളളില്‍ - പണി പൂര്‍ത്തിയാക്കി...

15 സര്‍ക്കാര്‍ വകുപ്പുകള്‍ കോര്‍ത്തിണക്കിയാണ് കേരളം സുനാമി പുനരധിവാസ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. 9 മന്ത്രിമാര്‍ അടങ്ങിയ സബ് കമ്മിറ്റി എല്ലാ ആഴ്ചയും യോഗം ചേര്‍ന്ന് പദ്ധതി വിലയിരുത്തി. കേന്ദ്രം അനുവദിച്ച മുഴുവന്‍ പണവും അടിത്തട്ടിലെത്തിയെന്നുറപ്പു വരുത്തി....

സുനാമി പുനരധിവാസം സംബന്ധിച്ച സോണിയയുടെ ആരോപണം ഉണ്ടയില്ലാവെടിയായിപ്പോയത് ഈ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളുടെ മുന്നിലുണ്ടായതു കൊണ്ടാണ്. അതിവിപുലമായ പദ്ധതിയുടെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ സോണിയയുടെ നമ്പര്‍ ചെലവാകില്ല.

സര്‍ക്കാരിനെതിരെ ഏത് അപവാദവും പ്രചരിപ്പിക്കാന്‍ സദാ സന്നദ്ധരായി നില്ക്കുന്ന മാതൃഭൂമിയും മനോരമയും സുനാമി ബാധിതരുടെ കദനകഥകള്‍ വിളമ്പാത്തതിന്റെ കാരണവും വ്യക്തം.

സര്‍ക്കാര്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സാധാരണ ഗതിയില്‍ ഒട്ടേറെ പരാതികള്‍ ഉണ്ടാകാനിടയുണ്ട്. സുനാമി ദുരിതബാധിതരുടെ അത്തരം ഏത് ആവലാതിയും യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പാണ്. ഒറ്റപ്പെട്ട ഏതെങ്കിലും പ്രശ്നങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം നേടുകയാണ് അടിയന്തരമായി ചെയ്യേണ്ടത്.

കടപ്പാട് : മാരീചന്റെ ഗൂഗിള്‍ ബസ് പോസ്റ്റ്

1 comment:

  1. സുനാമി പുനരധിവാസം സംബന്ധിച്ച സോണിയയുടെ ആരോപണം ഉണ്ടയില്ലാവെടിയായിപ്പോയത് ഈ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളുടെ മുന്നിലുണ്ടായതു കൊണ്ടാണ്. അതിവിപുലമായ പദ്ധതിയുടെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ സോണിയയുടെ നമ്പര്‍ ചെലവാകില്ല.

    സര്‍ക്കാരിനെതിരെ ഏത് അപവാദവും പ്രചരിപ്പിക്കാന്‍ സദാ സന്നദ്ധരായി നില്ക്കുന്ന മാതൃഭൂമിയും മനോരമയും സുനാമി ബാധിതരുടെ കദനകഥകള്‍ വിളമ്പാത്തതിന്റെ കാരണവും വ്യക്തം.

    സര്‍ക്കാര്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സാധാരണ ഗതിയില്‍ ഒട്ടേറെ പരാതികള്‍ ഉണ്ടാകാനിടയുണ്ട്. സുനാമി ദുരിതബാധിതരുടെ അത്തരം ഏത് ആവലാതിയും യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പാണ്. ഒറ്റപ്പെട്ട ഏതെങ്കിലും പ്രശ്നങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം നേടുകയാണ് അടിയന്തരമായി ചെയ്യേണ്ടത്.

    ReplyDelete