എംഒഐഎല്ലില്‍ 20 ശതമാനം ഓഹരിവില്‍പ്പന
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും നൂറ്റാണ്ടിന്റെ പ്രവര്‍ത്തനപാരമ്പര്യമുള്ളതുമായ മിനിരത്ന സ്ഥാപനം മാംഗനീസ് ഓര്‍ ഇന്ത്യ ലിമിറ്റഡിന്റെ (എംഒഐഎല്‍) 20 ശതമാനം ഓഹരി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തിന് ആവശ്യമായ മാംഗനീസ് അയിരിന്റെ 70 ശതമാനവും നല്‍കുന്ന ഈ കേന്ദ്ര-സംസ്ഥാന പൊതുമേഖലാസ്ഥാപനം സ്വകാര്യവല്‍ക്കരിക്കുന്നതിനു മുന്നോടിയാണ് ഓഹരിവില്‍പ്പന. കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള 81.57 ശതമാനം ഓഹരിയില്‍നിന്ന് 10 ശതമാനവും മഹാരാഷ്ട്ര, മധ്യപ്രദേശ് സര്‍ക്കാരുകളുടെ കൈവശമുള്ള അഞ്ച് ശതമാനം ഓഹരികളുമാണ് ഓഹരിവിപണിയില്‍ വില്‍ക്കുകയെന്ന് മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിക്കവെ വാര്‍ത്താസമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരം അറിയിച്ചു.
കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് ഈ തീരുമാനം എടുത്തത്. അടച്ചുതീര്‍ത്ത മൂലധന ഓഹരികളില്‍നിന്നാണ് 20 ശതമാനം വില്‍ക്കുന്നത്. മഹാരാഷ്ട്രയ്ക്കും മധ്യപ്രദേശിനും യഥാക്രമം 9.62, 8.81 ശതമാനം ഓഹരികളാണ് എംഒഐഎല്ലില്‍ ഉള്ളത്. 1896 ലാണ് എംഒഐഎല്‍ രൂപംകൊണ്ടത്. 1977ല്‍ ബ്രിട്ടീഷ് കമ്പനിയുടെ ഓഹരികള്‍ പൂര്‍ണമായും ഇന്ത്യക്ക് നല്‍കിയതോടെ എംഒഐഎല്‍ സര്‍ക്കാരിന് നൂറുശതമാനം ഓഹരികളുള്ള പൊതുമേഖലാസ്ഥാപനമായി. മഹാരാഷ്ട്രയിലെ നാഗ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് പ്രധാനമായും പത്ത് ഖനികളുണ്ട്. ആറെണ്ണം നാഗ്പുരിലും നാലെണ്ണം മധ്യപ്രദേശിലെ ബാലാഘട്ടിലും. വര്‍ഷം തോറും 1.4 ദശലക്ഷം ടണ്‍ മാംഗനീസ് അയിര് ഉല്‍പ്പാദിപ്പിക്കുന്നു. ഫെറോ മാംഗനീസ് പ്ളാന്റും ഇലക്ട്രോലൈറ്റിക്ക് മാംഗനീസ് ഡയോക്സൈഡ് നിലയവും സ്ഥാപിച്ച് കമ്പനി വിപുലീകരണത്തിന്റെ പാതയിലേക്ക് നീങ്ങവെയാണ് ഓഹരിവില്‍പ്പന. 13 വര്‍ഷം തുടര്‍ച്ചയായി മികച്ച പ്രവര്‍ത്തനത്തിന് പുരസ്കാരം നേടിയ സ്ഥാപനം തൊഴില്‍ മന്ത്രാലയത്തിന്റെ സുരക്ഷയ്ക്കുള്ള പുരസ്കാരവും പ്രധാനമന്ത്രിയുടെ പുരസ്കാരവും നേടിയിട്ടുണ്ട്.
ഓഹരിവില്‍പ്പനയിലൂടെ ഈ സാമ്പത്തികവര്‍ഷം 40,000 കോടി രൂപ സമാഹരിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നാണ് ഈ തീരുമാനം തെളിയിക്കുന്നതെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നയം തിരുത്താന്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം വേണ്ടിവരുമെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 10 ശതമാനം ഓഹരി വില്‍ക്കുമെന്ന് കഴിഞ്ഞദിവസം പെട്രോളിയം സെക്രട്ടറി സുന്ദരേശന്‍ അറിയിച്ചിരുന്നു. ഒഎന്‍ജിസിയുടെ അഞ്ച് ശതമാനം ഓഹരി വില്‍ക്കുമെന്നും ഇതുവഴി 20440 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ഓഹരിവില്‍പ്പന നയത്തിന്റെ തുടര്‍ച്ചയാണ് എംഒഐഎല്‍ ഓഹരി വില്‍പ്പന. പവര്‍ഗ്രിഡ് കോര്‍പറേഷന്‍, എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ്, ആന്‍ഡ്രൂ യൂള്‍ ഇന്ത്യ ലിമിറ്റഡ്, സത്ലജ് വൈദ്യുത് നിഗം ലിമിറ്റഡ്, ഗ്രാമീണ വൈദ്യുതി കോര്‍പറേഷന്‍, കോള്‍ ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ഓഹരികള്‍ യുപിഎ സര്‍ക്കാര്‍ വിറ്റിരുന്നു.
(വി ബി പരമേശ്വരന്‍)
ദേശാഭിമാനി 10092010

ReplyDelete