മുഖ്യധാരാ മാധ്യമങ്ങളെ സ്വാധീനിക്കുന്നത് കോര്‍പറേറ്റുകളുടെ കച്ചവടതാല്‍പ്പര്യം: കെ ഇ എന്‍
മുഖ്യധാരാ മാധ്യമങ്ങളെ സ്വാധീനിക്കുന്നത് ആഗോളതലത്തിലെ വന്‍കിട കോര്‍പ്പറേറ്റുകളുടെ കച്ചവടതാല്‍പ്പര്യങ്ങളാണെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. പ്രത്യക്ഷ രക്ഷാ ദൈവസഭ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'മാധ്യമങ്ങളിലെ ജനാധിപത്യം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ അടിത്തറയായിരുന്ന മാധ്യമങ്ങളും കുത്തകകളുടെ സ്വാധീനത്തിലായി. അവരാണ് വാര്‍ത്തകളുടെ തലക്കെട്ടും ലേഔട്ടും കോളവും നിശ്ചയിക്കുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും കച്ചവടതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ്. അനീതിക്കെതിരെ തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണപിള്ളയും ഇന്ന് പ്രതീകങ്ങള്‍ മാത്രമായി. ഇപ്പോള്‍ എഡിറ്റര്‍മാര്‍ കൊലചെയ്യപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്റില്‍ എംപിമാരുടെ ശമ്പളം അതിശയകരമായ തോതില്‍ വര്‍ധിപ്പിച്ചു. നൂറോളം എംപിമാര്‍ പാര്‍ലമെന്റില്‍ ഇതുവരെ വാതുറന്ന് സംസാരിച്ചിട്ടില്ല. മുന്നൂറിലധികം എംപിമാര്‍ കോടീശ്വരന്മാരാണ്. ഇതൊന്നും മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. ഓരോ മിനിട്ടിലും രാജ്യത്ത് നൂറുകണക്കിന് പാവപ്പെട്ടവര്‍ അടിസ്ഥാന സൌകര്യങ്ങളില്ലാതെ മരിക്കുന്നു. എന്നാല്‍ രാജ്യത്തെ കുത്തകകള്‍ക്ക് കോടികളുടെ നികുതി ഇളവുകളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ജനോപകാരപ്രദവും ജനപക്ഷത്തുനിന്നുമുള്ള വാര്‍ത്തകള്‍ തമസ്ക്കരിക്കപ്പെടുകയാണ്. ജനാധിപത്യത്തിന്റെ കാവലാളുകളായ കോടതികളുടെ വിധികളും ആഗോളകോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന അവസ്ഥയിലേക്കാണ് മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പിആര്‍ഡിഎസ് പ്രസിഡന്റ് സി പി ദാമോദരന്‍ അധ്യക്ഷനായി. ഇ വി അനില്‍ വിഷയം അവതരിപ്പിച്ചു. ശനിയാഴ്ച രാവിലെ നടന്ന ചരിത്ര മാധ്യമപ്രദര്‍ശനം വി എന്‍ വാസവന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ദേശാഭിമാനി 12092010
മുഖ്യധാരാ മാധ്യമങ്ങളെ സ്വാധീനിക്കുന്നത് ആഗോളതലത്തിലെ വന്‍കിട കോര്‍പ്പറേറ്റുകളുടെ കച്ചവടതാല്‍പ്പര്യങ്ങളാണെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. പ്രത്യക്ഷ രക്ഷാ ദൈവസഭ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'മാധ്യമങ്ങളിലെ ജനാധിപത്യം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDeletedeshabhimani controlled by lottery mafia?
ReplyDelete