ഹിമാചലിലും രാജസ്ഥാനിലും എസ്എഫ്ഐക്ക് വന്‍ മുന്നേറ്റം
ഹിമാചല്‍പ്രദേശിലും രാജസ്ഥാനിലും കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വന്‍ മുന്നേറ്റം. കഴിഞ്ഞ മാസം അവസാനം നടന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് എന്‍എസ് യു(ഐ), എബിവിപി കോട്ടകള്‍ തകര്‍ത്ത് എസ്എഫ്ഐ മുന്നേറ്റം നടത്തിയത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി പ്രചാരണം നടത്തിയ ഹിമാചല്‍പ്രദേശ് സര്‍വകലാശാലയിലെ എല്ലാ സീറ്റും എസ്എഫ്ഐ തൂത്തുവാരി. രാജസ്ഥാനില്‍ ആഗസ്ത് 25ന് നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 224 കേന്ദ്രപദവികളില്‍ എസ്എഫ്ഐ വിജയിച്ചു. 56 കോളേജുകളുടെ പ്രസിഡന്റുപദവിയും എസ്എഫ്ഐ നേടി. സംസ്ഥാനത്തെ ഏറ്റവും വലിയ കോളേജായ സിക്കറിലെ ശ്രീകല്യാണ്‍ കോളേജില്‍ നാലു പ്രധാന സ്ഥാനത്തിലും എസ്എഫ്ഐ വിജയിച്ചു. ഒമ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ കോളേജില്‍ ഓരോ സീറ്റും ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എസ്എഫ്ഐ നേടിയത്. രണ്ടാമത്തെ ഏറ്റവും വലിയ കോളേജായ ബിക്കാനീറിലെ ഗവ. ദുംഗര്‍ കോളേജില്‍ പ്രധാനപ്പെട്ട മൂന്ന് സ്ഥാനവും എസ്എഫ്ഐ നേടി.
ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് രാജസ്ഥാനില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. വസുന്ധരെ രാജെ സര്‍ക്കാരാണ് വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നിരോധിച്ചത്. അതിനെതിരെയുള്ള സമരത്തിന്റെ ചുക്കാന്‍ പിടിച്ചത് എസ്എഫ്ഐയായിരുന്നു. അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും ഈ മുദ്രാവാക്യമുയര്‍ത്തി സമരം നടത്തിയത് എസ്എഫ്ഐയായിരുന്നു. അതിനുള്ള അംഗീകാരമാണ് വിദ്യാര്‍ഥികള്‍ എസ്എഫ്ഐക്ക് നല്‍കിയത്.
ഹിമാചല്‍പ്രദേശിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും ചരിത്രവിജയമാണ് എസ്എഫ്ഐക്കുണ്ടായത്. സിംലയിലെ ഹിമാചല്‍പ്രദേശ് സര്‍വകലാശാലയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പോസ്റ്റുകളില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഭൂരിപക്ഷം മെച്ചപ്പെടുത്തിയാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. സര്‍വകലാശാലയിലെ 43 വകുപ്പ് പ്രതിനിധികളില്‍ 33ഉം എസ്എഫ്ഐ നേടി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അഞ്ച് സീറ്റ് അധികമാണിത്. എന്‍എസ് യു(ഐ)ക്ക് ഒരു പ്രതിനിധിയെപ്പോലും ജയിപ്പിക്കാനായില്ല.
സിംല ജില്ലയില്‍ സഞ്ചോളി കോളേജ് ഒഴിച്ചുള്ള എല്ലാ കോളേജിലും എസ്എഫ്ഐ വിജയക്കൊടി നാട്ടി. സംസ്ഥാനത്തെ പ്രസിദ്ധ വനിതാ കോളേജായ ആര്‍കെഎംവി വനിതാ കോളേജിന്റെ പ്രസിഡന്റുസ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാര്‍ഥി 600 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോട്ഷേര, തിയോഗ്, ചക്മോഹ്, എച്ച്പിയു സായാഹ്ന കോളേജ്, സര്‍ക്കാഘട്ട്, ബംഗാന, ഡിഎവി കാംഗ്ഡ, ബൈജനാഥ്, രാജ്പുര, ചംബ, ചൊവാഡി എന്നീ കോളേജുകളിലും എസ്എഫ്ഐയാണ് വിജയിച്ചത്. എബിവിപിയുടെ ഗുണ്ടാരാഷ്ട്രീയത്തെയും രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തെയും അതിജീവിച്ചാണ് എസ്എഫ്ഐ ഈ നേട്ടം കൈവരിച്ചത്.
ദേശാഭിമാനി 06092010
ഹിമാചല്‍പ്രദേശിലും രാജസ്ഥാനിലും കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വന്‍ മുന്നേറ്റം. കഴിഞ്ഞ മാസം അവസാനം നടന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് എന്‍എസ് യു(ഐ), എബിവിപി കോട്ടകള്‍ തകര്‍ത്ത് എസ്എഫ്ഐ മുന്നേറ്റം നടത്തിയത്.
ReplyDelete