ലാഭകരമല്ലെന്നുപറഞ്ഞ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച കാസര്‍കോട് കെല്‍ യൂണിറ്റുമായി സംയുക്ത സംരംഭത്തിന് നവരത്ന പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പ്രേരിപ്പിച്ചത് ഇടതുപക്ഷ സര്‍ക്കാരിനുകീഴില്‍ സ്ഥാപനം കൈവരിച്ച നേട്ടങ്ങള്‍. കെല്‍-ഭെല്‍ കരാര്‍ എട്ടിന് ന്യൂഡല്‍ഹിയില്‍ ഒപ്പിടുകയാണ്. ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന നിലവാരവും മികച്ച തൊഴില്‍ സംസ്കാരവും ഭെല്‍ അധികൃതരെ ആകര്‍ഷിച്ചു. 15 കെവി മുതല്‍ 1500 കെവി വരെ ശേഷിയുള്ള ആള്‍ട്ടര്‍നേറ്റര്‍ നിര്‍മാണം ലക്ഷ്യമിട്ടാണ് കെല്‍ തുടങ്ങിയത്. റെയില്‍വേ, പ്രതിരോധം, ഒഎന്‍ജിസി, എന്‍ടിപിസി, ടെലികോം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ കെല്‍ നിര്‍മിച്ച ആള്‍ട്ടര്‍നേറ്റര്‍ ഉപയോഗിച്ചുവരുന്നു. കുവൈത്ത്, നേപ്പാള്‍, ഫിലിപ്പൈന്‍സ്, യുഎഇ, അങ്കോള, സെനഗല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കെല്ലിന്റെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തു. റെയില്‍വേയില്‍ രാജധാനി, ഗരീബ്രഥ്, ശതാബ്ദി എകസ്പ്രസുകളുടെ എന്‍ജിന്‍ പ്രവര്‍ത്തിക്കാനാവശ്യമായ 25 കിലോവാട്ട് ബ്രഷ്ലെസ് ആള്‍ട്ടര്‍നേറ്ററുകള്‍, 500 കെവി പവര്‍ കാറുകള്‍ എന്നിവ ഇവിടെ നിര്‍മിക്കുന്നു. അങ്കോളയിലെ റെയില്‍വേക്കായി 350 എച്ച്പിയുടെ 14 ഡീസല്‍ ജനറേറ്റര്‍ സെറ്റാണ് രണ്ട് വര്‍ഷംകൊണ്ട് കൊടുത്തത്. ജമ്മു-കശ്മീരില്‍ ബാരമുള്ള മുതല്‍ കാഷിഗുഡ് വരെ കുത്തനെയുള്ള റെയില്‍പാളത്തിലൂടെ ട്രെയിന്‍ ഓടിക്കാനായി ഉപയോഗിക്കുന്ന 320 കെവിയുടെ ഡീസല്‍ ജനറേറ്റര്‍ സെറ്റായ 6 അണ്ടര്‍ സ്ളംഗര്‍ ആള്‍ട്ടര്‍നേറ്ററാണ് കെല്‍ നിര്‍മിച്ചു നല്‍കിയത്. തണുത്ത കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇത്തരത്തിലുള്ള അഞ്ച് കോടി രൂപയുടെ ഏഴ് ആള്‍ട്ടര്‍നേറ്ററിനൂകൂടി ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. വടക്ക്- കിഴക്കന്‍ റെയില്‍വേയില്‍ ഉപയോഗിക്കുന്ന പരിശോധനാ വണ്ടികളായ ട്രാക്ക് സറ്റെബിലൈസറിനും കെല്ലാണ് ആള്‍ട്ടര്‍നേറ്റര്‍ നല്‍കിയത്.
പരിമിതികള്‍ക്കുള്ളില്‍നിന്ന് കെല്ലിലെ ഗവേഷണ- വികസന വിഭാഗം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. ട്രെയിന്‍ എന്‍ജിന്‍ വലിച്ചുകൊണ്ടുപോകാനുള്ള ട്രാക്ഷന്‍ ആള്‍ട്ടര്‍നേറ്ററും ലൈറ്റിങ്ങിനായുള്ള ആള്‍ട്ടര്‍നേറ്ററും വികസിപ്പിച്ചെടുത്തു. ഇന്ത്യയുടെ പ്രതിരോധമേഖലക്ക് മുതല്‍ക്കൂട്ടായ ആകാശ് മിസൈലിന് ഗ്രൌണ്ട് പവര്‍ യൂണിറ്റിനായുള്ള 400 ഹെര്‍ട്സ് ശേഷിയുള്ള ഡീസല്‍ ജനറേറ്റര്‍ സെറ്റ് നിര്‍മിച്ച് നല്‍കിയതിന്റെ പെരുമയും കെല്ലിനാണ്. യൂണിറ്റിന് ഐഎസ്ഒ 9001 അംഗീകാരവുമുണ്ട്. 2006-07 വര്‍ഷം കെല്ലിനുണ്ടായത് അഞ്ചുകോടി രൂപയുടെ ലാഭമാണ്. തുടര്‍ന്ന് ഇത് 3.45 കോടിയായി. ലാഭം കുറഞ്ഞത് റെയില്‍വേയില്‍നിന്നുള്ള ഓര്‍ഡര്‍ കുറഞ്ഞതിന്റെ ഫലമാണ്. നവ ഉദാരവല്‍ക്കരണ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തിപ്പെടുത്തിയതിനെതുടര്‍ന്ന് സ്വകാര്യ കമ്പനികള്‍ക്ക് റെയില്‍വേ കൂടുതല്‍ പ്രധാന്യം നല്‍കിയപ്പോള്‍ കെല്ലിന്ന് ദോഷമായി. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് നിരവധി ഓര്‍ഡറുകള്‍ ലഭിച്ചിരുന്നുവെങ്കിലും മമതാ ബാനര്‍ജി വന്നതോടെ കുറഞ്ഞു.
ക്ഷീരഗംഗയ്ക്ക് തുടക്കമായി
പാലിലൂടെ സമ്പദ്സമൃദ്ധിയും ഭക്ഷ്യസ്വയംപര്യാപ്തതയും കൈവരിക്കാനുള്ള സുസ്ഥിര കന്നുകാലി വികസനപദ്ധതിയായ ക്ഷീരഗംഗയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. രണ്ട് എരുമയും മൂന്ന് പശുവും അടങ്ങുന്ന 2.5 ലക്ഷം രൂപയുടെ ഒരു യൂണിറ്റിന് 1 ലക്ഷം രൂപ സബ്സിഡിയായി ക്ഷീരകര്‍ഷകന് ലഭ്യമാക്കിയാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷീരഗംഗ പദ്ധതി ആരംഭിച്ചിട്ടുള്ളത്. 1.5 ലക്ഷം രൂപ ബാങ്കുകള്‍ വായ്പയായി ലഭ്യമാക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കിളിമാനൂരില്‍ മൃഗസംരക്ഷണമന്ത്രി സി ദിവാകരന്‍ കര്‍ഷകര്‍ക്ക് പശുക്കളെയും എരുമകളെയും വിതരണംചെയ്ത് നിര്‍വഹിച്ചു. എന്‍ രാജന്‍ എംഎല്‍എ അധ്യക്ഷനായി. എ സമ്പത്ത് എംപി മുഖ്യാതിഥിയായി. സംസ്ഥാനത്ത് 900 യൂണിറ്റിലൂടെ 4500 ഉരുക്കളെ കര്‍ഷകര്‍ക്കു നല്‍കി 135 ലക്ഷം മെട്രിക് ട പാല്‍ അധികമായി ലഭ്യമാക്കാനാണ് സര്‍ക്കാരും മൃഗസംരക്ഷണവകുപ്പും ലക്ഷ്യമിടുന്നത്. മൊത്തം 22.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ ഒമ്പത് കോടി രൂപ സബ്സിഡിയായി അനുവദിച്ചിട്ടുണ്ട്.
deshabhimani 06092010
ലാഭകരമല്ലെന്നുപറഞ്ഞ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച കാസര്‍കോട് കെല്‍ യൂണിറ്റുമായി സംയുക്ത സംരംഭത്തിന് നവരത്ന പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പ്രേരിപ്പിച്ചത് ഇടതുപക്ഷ സര്‍ക്കാരിനുകീഴില്‍ സ്ഥാപനം കൈവരിച്ച നേട്ടങ്ങള്‍. കെല്‍-ഭെല്‍ കരാര്‍ എട്ടിന് ന്യൂഡല്‍ഹിയില്‍ ഒപ്പിടുകയാണ്.
ReplyDelete