Tuesday, May 22, 2012
ആര്‍എസ്എസ് അക്രമം; 4 പേര്‍ക്ക് പരിക്ക്
കാവശേരി പഞ്ചായത്തിലെ പമ്പ്ഓപ്പറേറ്ററെയും കുടുംബാംഗങ്ങളെയും ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി അക്രമിച്ചു. സിപിഐ എം കിഴക്കേപ്പാടം ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ പാടൂര്‍ വില്ലേജ്ജോയിന്റ് സെക്രട്ടറിയുമായ രതീഷ്, അച്ഛന്‍ ചാമിയാര്‍(55), അമ്മ ദേവു (45), സഹോദരി രജനി(20) എന്നിവരെയുമാണ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവച്ചും ആര്‍എസ്എസുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. പൊലീസ് എത്തിയതോടെ സംഘം സ്ഥലം വിടുകയായിരുന്നു.
ഞായറാഴ്ച രാത്രി എട്ടോടെ അക്രമികള്‍ ആയുധങ്ങളുമായെത്തി മര്‍ദിച്ച്, വീട് തകര്‍ക്കുകയുമായിരുന്നു. കിഴക്കേപ്പാടം കുടിവെള്ളപദ്ധിതിയുടെ പമ്പ് ഓപ്പറേറ്ററായ രതീഷും ചില ആര്‍എസ്എസ്പ്രവര്‍ത്തകരും തമ്മില്‍ ജലവിതരണംസംബന്ധിച്ച് പകല്‍ വാക്കുതര്‍ക്കവുമുണ്ടായി. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനായിരുന്നു ആക്രമണം. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കാവശേരി കീഴക്കേപ്പാടം കുട്ടപ്പന്റെ മക്കളായ വിഷ്ണു, വിജയകുമാര്‍, വിജില്‍, അന്തോട് നാരായണന്റെ മകന്‍ ഉണ്ണിക്കുട്ടന്‍, ചാമിയുടെ മകന്‍ കുമാരന്‍, ചന്ദ്രന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എം കാവശേരി ലോക്കല്‍കമ്മിറ്റിയുടെയും ഡിവൈഎഫ്ഐ പാടൂര്‍ വില്ലേജ്കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. കഴനി ചുങ്കത്ത് നടന്ന പ്രതിഷേധയോഗത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ ചാമുണ്ണി, ലോക്കല്‍സെക്രട്ടറി കെ മുഹമ്മദാലി, ഏരിയ കമ്മിറ്റി അംഗം വി പൊന്നുക്കുട്ടന്‍, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി സി പ്രമോദ്, കെ രജനീഷ്, രമേഷ് എന്നിവര്‍ സംസാരിച്ചു.
deshabhimani 220512
Labels:
വാര്‍ത്ത,
സംഘപരിവാര്‍
Subscribe to:
Post Comments (Atom)

ReplyDelete