Wednesday, May 9, 2012
ചന്ദ്രശേഖരനെ കൊന്നത് ആരുടെയോ സ്വകാര്യ ലാഭത്തിന്: ഡിജിപി
ആര്‍എംപി നേതാവ് ചന്ദ്രശേഖരന്റെ കൊലപാതകം ആരുടെയോ സ്വകാര്യലാഭത്തിന് വേണ്ടി ചെയ്തതാണെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ച് അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഡിജിപി വ്യക്തമാക്കി. സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരനെ കൊന്നതാരാണെന്ന് മനസിലായെന്നും കൊല്ലിച്ചവരെക്കുറിച്ചാണ് ഇനി വ്യക്തമാകാനുള്ളതെന്നും ഡിജിപി വിശദീകരിച്ചു. പലരെയും ചോദ്യം ചെയ്ത് വരുന്നുണ്ട്. അന്വേഷണ പുരോഗതി പരസ്യമായി പങ്കുവെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഡിജിപി പറഞ്ഞു.
ചന്ദ്രശേഖരന്‍ വധം; മൂന്ന് പേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വളയം സ്വദേശികളായ എസ് അശോകന്‍, ഒ കെ മനോജന്‍ സുമോഹന്‍ എന്നിവരെയാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് കസ്റ്റഡിയിലെടുത്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം വളയത്തെ സ്വന്തം വീടുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
കേസിലെ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന റഫീഖ്, കൊടി സുനി എന്നിവരുമായി ഇവര്‍ക്ക് അടുത്ത ബന്ധമാണുള്ളതെന്ന്് പൊലീസ് പറയുന്നത്. മൂന്നുപേരും ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്. അശോകന്‍ കണ്ണൂര്‍ വിലക്കോട്ടൂരില്‍ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. വളയത്ത് സിപിഐ എം പ്രവര്‍ത്തകനും അധ്യാപകനുമായ ശ്രീജയനെ ആക്രമിച്ച കേസില്‍ പ്രതിയാണ് മനോജന്‍.
deshabhimani news
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
ആര്‍എംപി നേതാവ് ചന്ദ്രശേഖരന്റെ കൊലപാതകം ആരുടെയോ സ്വകാര്യലാഭത്തിന് വേണ്ടി ചെയ്തതാണെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete