Friday, May 4, 2012

മുഖ്യമന്ത്രിയുടെ ബിഷപ്സ് ഹൗസ് സന്ദര്‍ശനം പഴയ പാപക്കറ മായ്ക്കുമോ?


യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് പിടിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ കയറിയപ്പോള്‍ അന്തേവാസികളും വിശ്വാസികളും സമീപവാസികളും ഓര്‍ത്തത് ആ പഴയ പാപക്കറയെക്കുറിച്ച്. 2005 ഒക്ടോബര്‍ 17ന് അര്‍ധരാത്രിയില്‍ ഒരുസംഘം ക്രിമിനലുകള്‍ ലത്തീന്‍ അതിരൂപതാ നെയ്യാറ്റിന്‍കര ആസ്ഥാനം അതിക്രമിച്ച് കയറിയപ്പോള്‍ കേരളക്കരയാകെ ഞെട്ടി. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആക്രമിച്ചത് കോണ്‍ഗ്രസ് ക്രിമിനലുകള്‍. കേസ് ഒതുക്കാന്‍ തീവ്രശ്രമം തുടങ്ങി. ഉമ്മന്‍ചാണ്ടി ബിഷപ്സ് ഹൗസിലേക്ക് തിരിഞ്ഞുനോക്കിയതുപോലുമില്ല. കസ്റ്റഡിയിലെടുത്ത പ്രതികളെ ഉന്നതങ്ങളില്‍നിന്നുള്ള ഇടപെടലിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം വിട്ടു. ഒടുവില്‍ നാട്ടുകാര്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. വഴിതടയല്‍ ഉള്‍പ്പെടെയുള്ള ശക്തമായ സമരങ്ങള്‍ സംഘടിപ്പിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ പ്രതികളെ പിടികൂടേണ്ടി വന്നു.

ഒന്നാംപ്രതി കോണ്‍ഗ്രസ് നേതാവ് സജിന്‍ലാല്‍. മറ്റ് പ്രതികള്‍ സജിന്‍ലാലിന്റെ ഗുണ്ടാസംഘത്തില്‍പ്പെട്ടവര്‍. അന്ന് കോണ്‍ഗ്രസിന്റെ സാദാ പ്രവര്‍ത്തകനായിരുന്നു സജിന്‍ലാല്‍. ഇന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മുനിസിപ്പാലിറ്റിയിലെ തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ മുഖ്യചുമതല വഹിക്കുന്നു. കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് അപ്രിയമായ ചോദ്യമുയര്‍ന്നപ്പോള്‍ ചോദ്യകര്‍ത്താവിനെ കസേരയെടുത്ത് അടിക്കാനുള്ള സംഘത്തിന് നേതൃത്വം നല്‍കി. ഇപ്പോഴും എന്തിനും തയ്യാറായി കോണ്‍ഗ്രസിനൊപ്പം ഇയാളുണ്ട്.

നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസിയായിരുന്ന കൃഷണദാസിനെ 2003ല്‍ പട്ടാപ്പകല്‍ ജനങ്ങളുടെ കണ്‍മുന്നില്‍വച്ച് ഒരുസംഘമാളുകള്‍ ചവിട്ടിക്കൊന്നു. പ്രതികളില്‍ ഒന്നാമന്‍ ബിഷപ്സ് ഹൗസിന് എതിര്‍വശത്തെ താമസക്കാരന്‍ സജിന്‍ലാല്‍. മറ്റു പ്രതികളും കോണ്‍ഗ്രസുകാര്‍. ഈ കേസിലെ ഒന്നാം സാക്ഷി ഫാദര്‍ ജെറാള്‍ഡ് മത്യാസ്. കേസ് വിചാരണയ്ക്കിടെ ഫാദറിനെ കൂറുമാറാന്‍ പ്രേരിപ്പിച്ചു, ഭീഷണിപ്പെടുത്തി- എന്നിട്ടും വഴങ്ങിയില്ല. ഫാ. ജെറാള്‍ഡ് മത്യാസ് താമസിച്ചിരുന്നത് ബിഷപ്സ് ഹൗസില്‍. ഇദ്ദേഹത്തെ വകവരുത്തുകയെന്നതായിരുന്നു ബിഷപ് ഹൗസ് ആക്രമണത്തിനു പിന്നിലെ ലക്ഷ്യം. ഇടയ്ക്ക് വാഹനങ്ങള്‍ റോഡിലൂടെ പോകുന്നത് കണ്ട് ഭയന്ന് അക്രമികള്‍ ശ്രമം പാതിവഴിക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കൃഷ്ണദാസിനെ പ്രതികള്‍ ചവിട്ടിക്കൊന്നിട്ട് രണ്ടുവര്‍ഷം തികയുന്ന നാളിലാണ് അക്രമം നടന്നത്. ഒരുവര്‍ഷം തികഞ്ഞനാളില്‍ സാക്ഷികളായ ചിലരുടെ വീട് കൈയേറുകയും കിണറില്‍ വിഷം കലര്‍ത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്തു. എന്നിട്ടും രണ്ടാം വാര്‍ഷിക നാളില്‍ പൊലീസ് ജാഗ്രതപാലിച്ചില്ല. ഇപ്പോഴും ഈ പ്രതികളോടൊപ്പമാണ് സര്‍ക്കാരും കോണ്‍ഗ്രസും പൊലീസും.

deshabhimani 040512

1 comment:

  1. യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് പിടിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ കയറിയപ്പോള്‍ അന്തേവാസികളും വിശ്വാസികളും സമീപവാസികളും ഓര്‍ത്തത് ആ പഴയ പാപക്കറയെക്കുറിച്ച്. 2005 ഒക്ടോബര്‍ 17ന് അര്‍ധരാത്രിയില്‍ ഒരുസംഘം ക്രിമിനലുകള്‍ ലത്തീന്‍ അതിരൂപതാ നെയ്യാറ്റിന്‍കര ആസ്ഥാനം അതിക്രമിച്ച് കയറിയപ്പോള്‍ കേരളക്കരയാകെ ഞെട്ടി. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആക്രമിച്ചത് കോണ്‍ഗ്രസ് ക്രിമിനലുകള്‍. കേസ് ഒതുക്കാന്‍ തീവ്രശ്രമം തുടങ്ങി. ഉമ്മന്‍ചാണ്ടി ബിഷപ്സ് ഹൗസിലേക്ക് തിരിഞ്ഞുനോക്കിയതുപോലുമില്ല. കസ്റ്റഡിയിലെടുത്ത പ്രതികളെ ഉന്നതങ്ങളില്‍നിന്നുള്ള ഇടപെടലിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം വിട്ടു. ഒടുവില്‍ നാട്ടുകാര്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. വഴിതടയല്‍ ഉള്‍പ്പെടെയുള്ള ശക്തമായ സമരങ്ങള്‍ സംഘടിപ്പിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ പ്രതികളെ പിടികൂടേണ്ടി വന്നു

    ReplyDelete