Monday, May 21, 2012

കടക്കെണി: നെല്‍കര്‍ഷകന്‍ പാടശേഖരത്തില്‍ ആത്മഹത്യചെയ്തു


സര്‍ക്കാര്‍ എടുത്ത നെല്ലിന്റെ വില ലഭിക്കാത്തതില്‍ മനംനൊന്ത് കടക്കെണിയിലായ കര്‍ഷകന്‍ പാടശേഖരത്തില്‍ ആത്മഹത്യചെയ്തു. എടത്വാ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ തായങ്കരി തെക്കേടത്ത് വീട്ടില്‍ സത്യദാസ് (48) ആണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച പകല്‍ 3.30 നാണ് സംഭവം. ചുങ്കം- ഇടച്ചുങ്കം പാടശേഖരം, തായങ്കരി വടകര എടച്ചേരിക്കോണം എന്നിവിടങ്ങളിലായി ഒന്‍പത് ഏക്കറില്‍ സത്യദാസ് കൃഷി ചെയ്തിരുന്നു. അവിടെ രണ്ടാം കൃഷിക്ക് നിലം ഒരുക്കുന്നതിന് ഞായറാഴ്ച രാവിലെ തൊഴിലാളികളെ ഇറക്കിയിരുന്നു. തൊഴിലാളികള്‍ പണിതീര്‍ത്തപ്പോള്‍ അവര്‍ക്ക് കൂലികൊടുക്കാന്‍ പണമില്ലാത്തതിനാല്‍ വിഷമിച്ച സത്യദാസ് പാടശേഖരത്തിന്റെ ബണ്ടില്‍ വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. മകളുടെ വിവാഹത്തിന് വരന്റെ വീട്ടുകാര്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞ പണം കൊടുക്കാനാവാത്തതിനാല്‍ വിവാഹം മുടങ്ങിയതും ഇയാളെ വിഷമത്തിലാക്കിയിരുന്നു.

നാലരയേക്കറില്‍ വിളവെടുപ്പ് നടത്തിയ സച്ചിദാസ് മാര്‍ച്ച് 25ന് നെല്ല് സപ്ലൈകോ അധികൃതര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ രണ്ടുമാസം കഴിഞ്ഞിട്ടും വില ലഭിക്കാത്തതിനെ തുടര്‍ന്ന് കടക്കെണിയിലായ സത്യദാസ് കുറച്ചുദിവസമായി മൗനിയായിരുന്നു. ഒരുലക്ഷത്തിലേറെ രൂപ കടമുണ്ട്. ബാങ്കുകളില്‍നിന്നും വ്യക്തികളില്‍നിന്നും കടംവാങ്ങിയാണ് നെല്‍കൃഷി നടത്തിയത്. പണം ലഭിക്കുന്നതിനുവേണ്ടി കുറെദിവസമായി ഓഫീസില്‍ കയറിയിറങ്ങിയിരുന്നു. 130 കോടി രൂപയാണ് കുട്ടനാടന്‍ കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ച ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത്. ഭാര്യ: ഓമന. മക്കള്‍: അശ്വിന്‍, അര്‍ച്ചന.

deshabhimani 210512

1 comment:

  1. സര്‍ക്കാര്‍ എടുത്ത നെല്ലിന്റെ വില ലഭിക്കാത്തതില്‍ മനംനൊന്ത് കടക്കെണിയിലായ കര്‍ഷകന്‍ പാടശേഖരത്തില്‍ ആത്മഹത്യചെയ്തു. എടത്വാ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ തായങ്കരി തെക്കേടത്ത് വീട്ടില്‍ സത്യദാസ് (48) ആണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച പകല്‍ 3.30 നാണ് സംഭവം. ചുങ്കം- ഇടച്ചുങ്കം പാടശേഖരം, തായങ്കരി വടകര എടച്ചേരിക്കോണം എന്നിവിടങ്ങളിലായി ഒന്‍പത് ഏക്കറില്‍ സത്യദാസ് കൃഷി ചെയ്തിരുന്നു. അവിടെ രണ്ടാം കൃഷിക്ക് നിലം ഒരുക്കുന്നതിന് ഞായറാഴ്ച രാവിലെ തൊഴിലാളികളെ ഇറക്കിയിരുന്നു. തൊഴിലാളികള്‍ പണിതീര്‍ത്തപ്പോള്‍ അവര്‍ക്ക് കൂലികൊടുക്കാന്‍ പണമില്ലാത്തതിനാല്‍ വിഷമിച്ച സത്യദാസ് പാടശേഖരത്തിന്റെ ബണ്ടില്‍ വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. മകളുടെ വിവാഹത്തിന് വരന്റെ വീട്ടുകാര്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞ പണം കൊടുക്കാനാവാത്തതിനാല്‍ വിവാഹം മുടങ്ങിയതും ഇയാളെ വിഷമത്തിലാക്കിയിരുന്നു.

    ReplyDelete