അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ഇറാനില്‍നിന്നുള്ള വാതകക്കുഴല്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. പകരം തുര്‍ക്ക്മെനിസ്ഥാനില്‍നിന്ന് വാതകമെത്തിക്കാനുള്ള പദ്ധതി നടപ്പാക്കും. ഈയാഴ്ചതന്നെ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവയ്ക്കും. തുര്‍ക്ക്മെനിസ്ഥാനിലെ തുര്‍നെന്‍ഗ്യാസ് വാതക കമ്പനിയുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ പൊതുമേഖലാ സ്ഥാപനമായ ഗെയിലിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ കരാറില്‍ ഒപ്പുവച്ചേക്കും. യുഎസ് വിദേശകാര്യ സെക്രട്ടറി ഇന്ത്യയില്‍ വന്നുപോയതിനു തൊട്ടുപിന്നാലെയാണ് തുര്‍ക്ക്മെനിസ്ഥാനുമായി വാതകക്കുഴല്‍ പദ്ധതി കരാറില്‍ ഒപ്പുവയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതോടെ ഇറാനുമായി വര്‍ഷങ്ങള്‍ക്കുമുമ്പ് ഒപ്പുവച്ച കരാര്‍ എങ്ങുമെത്താതെ അവസാനിക്കുമെന്ന് തീര്‍ച്ചയായി.
ഇറാനുമായി കരാര്‍ ഒപ്പുവച്ചതുമുതല്‍ പദ്ധതി ഉപേക്ഷിക്കാന്‍ അമേരിക്ക നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. തുര്‍ക്ക്മെനിസ്ഥാനില്‍നിന്ന് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും കടന്ന് വാതകക്കുഴല്‍ വലിക്കുകയെന്ന ആശയംപോലും ഇറാന്‍ പദ്ധതി അട്ടിമറിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ചതാണ്. ഇറാനില്‍നിന്ന് പാകിസ്ഥാന്‍വഴി ഇന്ത്യന്‍ അതിര്‍ത്തിയില്‍ കുഴല്‍മാര്‍ഗം പ്രകൃതിവാതകം എത്തിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. ഇത് താരതമ്യേന ചെലവുകുറഞ്ഞതും സുരക്ഷിതവുമായാണ് വിലയിരുത്തപ്പെട്ടത്. കുഴല്‍ വലിക്കേണ്ട ദൂരവും കുറവായിരുന്നു. സാമ്പത്തികമായി ഏറെ മെച്ചമാകുമായിരുന്ന പദ്ധതി ഉപേക്ഷിച്ചാണ് ഇപ്പോള്‍ തുര്‍ക്ക്മെനിസ്ഥാനില്‍നിന്ന് പ്രകൃതിവാതകം എത്തിക്കാനുള്ള തീരുമാനം.
1680 കിലോമീറ്ററാണ് കുഴലിന്റെ ദൈര്‍ഘ്യം. തുര്‍ക്ക്മെനിസ്ഥാനിലെ തെക്കന്‍ യൊലോതാന്‍ എണ്ണപ്പാടത്തുനിന്ന് ആരംഭിക്കുന്ന കുഴല്‍ അഫ്ഗാനിലെ ഹെറാത്ത് കാണ്ഡഹാര്‍ പ്രവിശ്യകളിലൂടെയാണ് പാകിസ്ഥാനില്‍ പ്രവേശിക്കുക. പാകിസ്ഥാനിലെ മുള്‍ത്താന്‍, ക്വെറ്റ എന്നിവിടങ്ങള്‍ പിന്നിട്ട് ഇന്ത്യ-പാക് അതിര്‍ത്തിയായ പഞ്ചാബിലെ ഫസില്‍ക്കയില്‍ എത്തും. പ്രതിദിനം 90 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ (എംഎംഎസ്സിഎംഡി) വാതകമാകും കുഴല്‍വഴി എത്തിക്കുക. ഇതില്‍ 14 എംഎംഎസ്സിഎംഡി വാതകം അഫ്ഗാനിസ്ഥാനും 38 വീതം ഇന്ത്യക്കും പാകിസ്ഥാനുമായി വിതരണംചെയ്യാനാണ് പദ്ധതി. എഡിബിയാണ് ഉപദേശകര്‍. 2017ല്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വാതകം എത്തിക്കാനാകുമെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.
deshabhimani 210512

ReplyDelete