Tuesday, May 8, 2012
കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന് ഉമേഷ് ചള്ളിയില്‍
ചതിയന്മാരും വഞ്ചകരുമായ കോണ്‍ഗ്രസിന്റെ സഹായത്തോടെ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജെഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമേഷ് ചള്ളിയില്‍ പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തനം പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നത്. സ്വന്തം താല്‍പ്പര്യത്തിനുവേണ്ടി ഘടകകക്ഷികളെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസെന്ന് ഉമേഷ് ദേശാഭിമാനിയോട് പറഞ്ഞു.
കൊടുങ്ങല്ലൂരില്‍ മത്സരിച്ച ടി എന്‍ പ്രതാപന്‍ കയ്പമംഗലത്ത് തന്നെ പരാജയപ്പെടുത്താനാണ് കരുനീക്കിയത്. കൊടുങ്ങല്ലൂരില്‍ വിജയിച്ചാല്‍ മന്ത്രിയാകാമെന്ന മോഹം, കയ്പമംഗലത്ത് താന്‍ വിജയിച്ചാല്‍ നടക്കില്ലെന്ന് മനസ്സിലാക്കിയാണ് പ്രതാപന്‍ തനിക്കെതിരെ തിരിഞ്ഞത്. കൈപ്പത്തി ചിഹ്നം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജെഎസ്എസിനുവേണ്ടി വീടുകയറി പ്രചാരണം നടത്താന്‍പോലും കോണ്‍ഗ്രസുകാര്‍ തയ്യാറായില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലമാണ് ജെഎസ്എസ് ആവശ്യപ്പെട്ടതെങ്കിലും കയ്പമംഗലത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നു. കെ കരുണാകരനുമായി വൈകാരികമായ ബന്ധമുണ്ടെന്നു പറഞ്ഞാണ് കൊടുങ്ങല്ലൂര്‍ ജെഎസ്എസിന് നിഷേധിച്ചത്. കയ്പമംഗലത്ത് 12,000 വോട്ട് ചേര്‍ത്തിട്ടുണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പുസമയത്ത് തിരിഞ്ഞുനോക്കിയില്ല. രാഷ്ട്രീയസദാചാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ നിലവാരത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നാടിന് ബാധ്യതയാണ്. വഞ്ചകരായ ഇവരുമായി സഹകരിക്കാന്‍ ഇനിയില്ലെന്നും ഉമേഷ് ചള്ളിയില്‍ വ്യക്തമാക്കി.
ഗണേഷ് വിഭാഗം പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും കത്തു നല്‍കും
മന്ത്രി ഗണേഷ് കുമാറിനെ അനുകൂലിക്കുന്നവര്‍ മുഖ്യമന്ത്രിക്കും ബാലകൃഷ്ണപിള്ളക്കും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കും കത്തു നല്‍കും. പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും ഗണേഷിനൊപ്പമാണെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കുന്നത്. ഗണേഷിനെ അനുകൂലിക്കുന്നവര്‍ രൂപീകരിച്ച അഡ്ഹോക്ക് കമ്മറ്റിയാണ് കത്ത് നല്‍കുവാന്‍ തീരുമാനിച്ചത്. ഇതോടെ ബാലകൃഷ്ണപിള്ളയും മകനും മന്ത്രിയുമായ ഗണേഷും തമ്മിലുള്ള തര്‍ക്കം വഴിത്തിരിവിലെത്തി.
ബുധനാഴ്ച രാവിലെ കത്ത് കൈമാറാനാണ് ഗണേഷിനെ അനുകൂലിക്കുന്നവരുടെ യോഗം തീരുമാനിച്ചത്. പാര്‍ട്ടിയിലെ 95 ശതമാനവും ഗണേഷിനെ അനുകൂലിക്കുന്നതായി ഇവര്‍ അവകാശപ്പെട്ടു. പാര്‍ട്ടിയിലെ ജനപ്രതിനിധികളെ ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള ഭീഷണിപ്പെടുത്തുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടും. പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ യഥാര്‍ഥപ്രവര്‍ത്തകരെ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് നല്‍കുന്നു. കെപിസിസി നേതൃത്വവും എന്‍എസ്എസ് നേതൃത്വവും പലതവണ കിണഞ്ഞു ശ്രമിച്ചിട്ടും പരിഹരിക്കാനാവാതെ മുഖ്യമന്ത്രി കുഴങ്ങി. പുതിയ അവകാശവാദവുമായി ഗണേഷിന്റെ രംഗപ്രവേശം പിള്ളക്കും കോണ്‍ഗ്രസിനും ഒരുപോലെ തലവേദനയാകുമെന്നുറപ്പാണ്.
കോണ്‍ഗ്രസ്- കേരള കോണ്‍. പോര് രൂക്ഷമാകുന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വീണ്ടും തുറന്ന പോരിലേക്ക്. ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് കെപിസിസി പ്രസിഡന്റ് തന്നെ രംഗത്തു വന്നതോടെ മുന്നണി ബന്ധം തന്നെ വഷളാക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറി. സര്‍ക്കാരിന്റെ ഭരണപരാജയത്തിന് മറയിടാന്‍ ഇരുകൂട്ടരും ശ്രമിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യമാണ് ഹനിക്കപ്പെടുന്നത്. ഡാമിന്റെ സുരക്ഷാപ്രശ്നത്തില്‍ പ്രായോഗികപരിഹാരത്തിന് ശ്രമിക്കാതെ വിവാദങ്ങളുയര്‍ത്തി കാര്യങ്ങള്‍ തമിഴ്നാടിന് അനുകൂലമാക്കുകയാണ് സര്‍ക്കാരെന്ന് വീണ്ടും തെളിഞ്ഞു. ഡാം സുരക്ഷിതമെന്നും പരമാവധി ജലനിരപ്പായ 155 അടിയായി ഉയര്‍ന്നാലും ഭൂചലനത്തെ അതിജീവിക്കാനാവും വിധമാണ് ഇതിന്റെ നിര്‍മാണമെന്നുമുള്ള ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ചെന്നിത്തലയ്ക്കും മറ്റും. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടുണ്ടെന്നും കേരളത്തിന് അനുകൂലമാണെന്നും ചെന്നിത്തല പറയുന്നു.
ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് രംഗത്തുവന്നു. ജസ്റ്റിസ് കെ ടി തോമസിന്റെ നിലപാട് ആശ്ചര്യകരമെന്നു പറഞ്ഞ മന്ത്രി പി ജെ ജോസഫിന് പിന്നാലെ റിപ്പോര്‍ട്ട് ഉത്കണ്ഠജനകവും അംഗീകരിക്കാനാവാത്തതുമാണെന്ന് കെ എം മാണി പറഞ്ഞു. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിന് അനുകൂലമായാണ് ആര്യാടന്‍ മുഹമ്മദും കെ സി ജോസഫും പ്രതികരിച്ചത്. സുരക്ഷ സംബന്ധിച്ച് കേരളത്തിന്റെ ന്യായമായ ആവശ്യം ബോധ്യപ്പെടുത്താനോ അംഗീകരിപ്പിക്കാനോ കഴിയാത്തതിന്റെ ജാള്യം മറയ്ക്കാനാണ് മന്ത്രിസഭാംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നത്. യുഡിഎഫിലെ ഭിന്നത ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന ആക്ഷേപവും ശക്തമാണ്. യഥാര്‍ഥത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കേരള ജനതയെ വഞ്ചിക്കുകയാണ്.
(കെ ടി രാജീവ്)
deshabhimani news
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
ചതിയന്മാരും വഞ്ചകരുമായ കോണ്‍ഗ്രസിന്റെ സഹായത്തോടെ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജെഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമേഷ് ചള്ളിയില്‍ പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തനം പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നത്. സ്വന്തം താല്‍പ്പര്യത്തിനുവേണ്ടി ഘടകകക്ഷികളെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസെന്ന് ഉമേഷ് ദേശാഭിമാനിയോട് പറഞ്ഞു.
ReplyDelete