Tuesday, May 8, 2012

ഒഞ്ചിയം അക്രമത്തില്‍ നടപടി സ്വീകരിക്കണം എല്‍ഡിഎഫ് എംഎല്‍എമാര്‍


ടി പി ചന്ദ്രശേഖരന്റെ വധത്തോടനുബന്ധിച്ച് ഒഞ്ചിയത്തുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് എംഎല്‍എമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാവിലെ എംഎല്‍എമാര്‍ ഒഞ്ചിയത്ത് സന്ദര്‍ശനമാരംഭിച്ചു.
അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണം. സംഭവം നടന്നയുടന്‍ സിപിഐഎമ്മിനെ പ്രതിയാക്കി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ പ്രസ്താവനയാണ് അക്രമത്തിനു കാരണമായതെന്ന് എളമരം കരീം പറഞ്ഞു. ടി പിയുടെ വീട് സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കഴിയാത്തതില്‍ ഖേദമുണ്ട്. പോകുന്നത് സമാധാനത്തിന് ഭംഗം വരുത്തുമെന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം ഒഴിവാക്കിയത്.

69 വീടുകള്‍ തകര്‍ത്തിട്ടുണ്ട്. 2 കോടിയുടെ നഷ്ടം സംഭവിച്ചു. സംഘര്‍ഷമുണ്ടായ പ്രദേശങ്ങള്‍ രാവിലെ മുതല്‍ എംഎല്‍എമാര്‍ സന്ദര്‍ശിച്ചു. ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ സ്ഥലവും സിപിഐഎം പ്രവര്‍ത്തകരുടെ തകര്‍ക്കപ്പെട്ട വീടുകളും പാര്‍ട്ടി ഓഫീസുകളും സന്ദര്‍ശിച്ചു. സിപിഐ എം പ്രതിനിധികളായ എളമരം കരീം, എ പ്രദീപ് കുമാര്‍, കെ കെ ലതിക, പുരുഷന്‍ കടലുണ്ടി, കെ ദാസന്‍, കെ കുഞ്ഞഹമ്മദ് ജനതാദളിലെ സി കെ നാണു, എന്‍സിപിയിലെ എ കെ ശശീന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്. കോഴിക്കോട് റൂറല്‍ എസ് പി ടി കെ രാജ്മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്.

deshabhimani news

No comments:

Post a Comment