Sunday, May 6, 2012
അന്വേഷണം വഴിതിരിക്കുന്നു
ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടക്കുമോ എന്ന കാര്യത്തില്‍ സംശയമുണര്‍ത്തുന്ന നടപടികളാണ് യുഡിഎഫില്‍നിന്നും അതിന്റെ സര്‍ക്കാരില്‍നിന്നും ഉണ്ടാകുന്നത്.
പോസ്റ്റുമോര്‍ട്ടം നടക്കുന്നിടത്തെ ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യം, ആഭ്യന്തരമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി രഹസ്യചര്‍ച്ച നടക്കുന്നിടത്തെ കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യം, അന്വേഷണസംഘത്തിന് ദിശ നിര്‍ണയിച്ചുകൊടുക്കുംവിധത്തിലുള്ള മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുടെ രാഷ്ട്രീയാഭിപ്രായപ്രകടനങ്ങള്‍ തുടങ്ങിയവയൊക്കെ ഒരു രഹസ്യ അജന്‍ഡ മുന്‍നിര്‍ത്തിയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന സംശയം ജനിപ്പിക്കുന്നതായിരുന്നു. ഈ സംശയം ശക്തിപ്പെടുത്തുന്ന കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മില്‍ കെട്ടിവയ്ക്കാനുള്ള ഒരു പഴുതും കാണുന്നില്ലെന്നു പറഞ്ഞ ഡിഐജിയില്‍ നിന്ന് അന്വേഷണച്ചുമതല മറ്റൊരാളിലേക്ക് മുഖ്യമന്ത്രി നേരിട്ടിടപെട്ട് മാറ്റിയെന്നതാണ് വിവരം. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിലപാട് വ്യക്തമാക്കിയ ഡിഐജിയെ മുഖ്യമന്ത്രി തന്നെ വിളിപ്പിച്ച് നിലപാടു മാറ്റാന്‍ പ്രേരിപ്പിച്ചതായും അദ്ദേഹം അതിന് കൂട്ടാക്കാതിരുന്നതായും അതേത്തുടര്‍ന്ന് ചുമതല മറ്റൊരാളിലേക്ക് മാറ്റിയതായുമാണ് റിപ്പോര്‍ട്ടുകള്‍. ആശങ്കാജനകമാണ് മുഖ്യമന്ത്രിയുടെ ഈ ഇടപെടല്‍.
യഥാര്‍ഥ വസ്തുത കണ്ടെത്തുന്നതിലോ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിലോ അല്ല, മറിച്ച് ദാരുണമായ ആ സംഭവം മുന്‍നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നതിലും സിപിഐ എം വിരുദ്ധ വേട്ട സംഘടിപ്പിക്കുന്നതിലുമാണ് താല്‍പ്പര്യമെന്നതാണ് സ്ഥിതി. കൊലപാതകത്തിന്റെ രാഷ്ട്രീയ ദുരുപയോഗം രണ്ടുതലത്തില്‍ നടക്കുന്നു. സിപിഐ എമ്മിനെതിരായ അപവാദപ്രചാരണം ഒരുതലത്തില്‍. സിപിഐ എമ്മിന്റെ ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിച്ചുതകര്‍ത്തും സിപിഐ എമ്മിന്റെ പ്രാദേശികനേതാക്കളെ കായികമായി വകവരുത്താന്‍ ശ്രമിച്ചും കലാപാന്തരീക്ഷം പടര്‍ത്തല്‍ മറ്റൊരു തലത്തില്‍. രണ്ടും യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തണലിലാണ് നടക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
ഉന്മൂലന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന പാര്‍ടിയല്ല സിപിഐ എം. രാഷ്ട്രീയപ്രവര്‍ത്തനമല്ലാതെ ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിക്കല്‍ അതിന്റെ പരിപാടിയല്ല. പൊതുവായ പ്രവര്‍ത്തനരീതിതന്നെ ഇതായിരിക്കെ, ഒരു ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ എതിര്‍പ്രചാരണത്തിന് ആയുധം കൊടുക്കുന്ന രീതിയില്‍ സിപിഐ എം എന്തെങ്കിലും ചെയ്യുമെന്ന് സാമാന്യബുദ്ധിയെങ്കിലുമുള്ള ആരും വിശ്വസിക്കുന്നുമില്ല. എന്നാല്‍, ജനങ്ങളുടെ ആ സാമാന്യബുദ്ധിയെത്തന്നെ അപഹസിക്കുന്ന രീതിയിലുള്ള അപവാദപ്രചാരണങ്ങളാണ് യുഡിഎഫും കൂട്ടരും നടത്തുന്നത്. ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനെതിരെ ദുഷ്പ്രചാരണം നടത്താന്‍ രാഷ്ട്രീയമായി ആസൂത്രണം ചെയ്തതാണോ ഇതെല്ലാമെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. പിറവം ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഒരു കാലുമാറ്റിക്കല്‍ നാടകം. ഇപ്പോള്‍ അതേക്കാളൊക്കെ കടുത്ത മറ്റൊരു നാടകം.
ഒരുവശത്ത് സിപിഐ എമ്മിനെതിരായ അപവാദപ്രചാരണം, മറ്റൊരുവശത്ത് അതിനെ ശരിവയ്ക്കുന്ന വിധത്തിലേക്ക് അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ഭരണദുരുപയോഗം, ഇനിയുമൊരുവശത്ത് ഭരണത്തണലില്‍ ഒഞ്ചിയത്ത് വ്യാപകമായി സിപിഐ എം വേട്ട. ഇതാണ് നടക്കുന്നത്. ഒറ്റദിവസം കൊണ്ടാണ് ഒഞ്ചിയത്ത് സിപിഐ എം പ്രവര്‍ത്തകരുടെ മുപ്പതോളം വീട് തകര്‍ത്തത്. രണ്ട് സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം നടന്നു; തലനാരിഴയ്ക്കാണ് അവര്‍ രക്ഷപ്പെട്ടത്. നാദാപുരം ഏരിയ കമ്മിറ്റി ഓഫീസ്, മണ്ടോടി കണ്ണന്‍ സ്മാരകം എന്നിവ തകര്‍ത്തു. നിരവധി വീട് കത്തിച്ചു. ഒട്ടനവധി സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇതെല്ലാം നിഷ്ക്രിയത്വം പാലിച്ച പൊലീസിന്റെ സാന്നിധ്യത്തിലാണ് നടന്നത്. പൊലീസിനെ നിഷ്ക്രിയമാക്കി നിര്‍ത്തിയത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനപ്രകാരമാണെന്നത് വ്യക്തം. സമാനസ്വഭാവത്തിലുള്ള അഴിഞ്ഞാട്ടം പേരാമ്പ്രയില്‍ മുസ്ലിംലീഗും നടത്തി. അവിടെ ഐഎന്‍എല്‍ നേതാവുവരെ ആക്രമണത്തിന് ഇരയായി.
സ്വതന്ത്രവും ജനാധിപത്യപരവുമായ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമാക്കുന്ന തരത്തിലുള്ള ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് അക്രമികളും പൊലീസും ചേര്‍ന്നു ശ്രമിക്കുന്നത്. ഈ പ്രവണത ഇവിടെ അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തിലാകെ ജനാധിപത്യ ധ്വംസനത്തിലൂടെയുള്ള യുഡിഎഫിന്റെ അമിതാധികാര മര്‍ദകവാഴ്ചയാകും ഉണ്ടാകുക. സമാനമായ സാഹചര്യങ്ങളില്‍ നിന്നാണ് പശ്ചിമബംഗാളില്‍ ഏറെ നീണ്ടുനിന്ന അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ച എഴുപതുകളിലുണ്ടായത് എന്നോര്‍മിക്കണം. ആ അവസ്ഥ നാലുപതിറ്റാണ്ടിനുശേഷം കേരളത്തില്‍ ആവര്‍ത്തിക്കുന്ന സ്ഥിതിയുണ്ടായിക്കൂടാ. എന്നാല്‍, അത്തരമൊരു അവസ്ഥ സൃഷ്ടിച്ചായാലും ഭരണം സംരക്ഷിക്കാനും ആ ഭരണത്തിന്റെ തണലിലിരുന്ന് തങ്ങള്‍ക്കെതിരായ കേസുകള്‍ തേച്ചുമാച്ചുകളയാനും അവിഹിതമായി സമ്പത്ത് കുന്നുകൂട്ടാനും യുഡിഎഫ് നേതാക്കള്‍ വ്യഗ്രതപ്പെടുമെന്നത് തീര്‍ച്ചയാണ്. രാഷ്ട്രീയപ്രബുദ്ധമായ കേരളം അതിന് അനുവദിക്കില്ല. വിപല്‍ക്കരമായ നീക്കങ്ങളെ മുളയിലേ നുള്ളേണ്ടതുണ്ട്. അതിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ഘട്ടമാണ് ഇത്. ജനാധിപത്യ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അപകടപ്പെടാതെ നോക്കാനുള്ള ജാഗ്രതയില്‍ വിട്ടുവീഴ്ചയുണ്ടായിക്കൂടാ.
deshabhimani editorial 070512
Labels:
ഓഞ്ചിയം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടക്കുമോ എന്ന കാര്യത്തില്‍ സംശയമുണര്‍ത്തുന്ന നടപടികളാണ് യുഡിഎഫില്‍നിന്നും അതിന്റെ സര്‍ക്കാരില്‍നിന്നും ഉണ്ടാകുന്നത്.
ReplyDeleteപോസ്റ്റുമോര്‍ട്ടം നടക്കുന്നിടത്തെ ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യം, ആഭ്യന്തരമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി രഹസ്യചര്‍ച്ച നടക്കുന്നിടത്തെ കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യം, അന്വേഷണസംഘത്തിന് ദിശ നിര്‍ണയിച്ചുകൊടുക്കുംവിധത്തിലുള്ള മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുടെ രാഷ്ട്രീയാഭിപ്രായപ്രകടനങ്ങള്‍ തുടങ്ങിയവയൊക്കെ ഒരു രഹസ്യ അജന്‍ഡ മുന്‍നിര്‍ത്തിയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന സംശയം ജനിപ്പിക്കുന്നതായിരുന്നു. ഈ സംശയം ശക്തിപ്പെടുത്തുന്ന കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മില്‍ കെട്ടിവയ്ക്കാനുള്ള ഒരു പഴുതും കാണുന്നില്ലെന്നു പറഞ്ഞ ഡിഐജിയില്‍ നിന്ന് അന്വേഷണച്ചുമതല മറ്റൊരാളിലേക്ക് മുഖ്യമന്ത്രി നേരിട്ടിടപെട്ട് മാറ്റിയെന്നതാണ് വിവരം. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിലപാട് വ്യക്തമാക്കിയ ഡിഐജിയെ മുഖ്യമന്ത്രി തന്നെ വിളിപ്പിച്ച് നിലപാടു മാറ്റാന്‍ പ്രേരിപ്പിച്ചതായും അദ്ദേഹം അതിന് കൂട്ടാക്കാതിരുന്നതായും അതേത്തുടര്‍ന്ന് ചുമതല മറ്റൊരാളിലേക്ക് മാറ്റിയതായുമാണ് റിപ്പോര്‍ട്ടുകള്‍. ആശങ്കാജനകമാണ് മുഖ്യമന്ത്രിയുടെ ഈ ഇടപെടല്‍.