Sunday, May 6, 2012
ചെന്നിത്തലയെയും കൂട്ടരെയും പാഠം പഠിപ്പിക്കും: സുകുമാരന്‍ നായര്‍
എന്‍എസ്എസിന്റെ കൂടി സഹായത്തോടെ അധികാരത്തിലെത്തിയ ശേഷം ഹുങ്ക് കാണിക്കുന്ന രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാരെ പാഠം പഠിപ്പിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസ് സഹായത്തില്‍ കാര്യം നേടിയശേഷം തിരിഞ്ഞുകുത്തുന്നത് കോണ്‍ഗ്രസുകാരാണ്. ന്യൂനപക്ഷ വാഴ്ചയ്ക്കെതിരെ ഹിന്ദുഐക്യം പറയുന്ന പാര്‍ട്ടിയ്ക്ക് രാഷ്ട്രീയ താല്‍പര്യമാണുള്ളതെന്നും അതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല താലൂക്ക് എന്‍എസ്എസ് യൂണിയന്‍ സംഘടിപ്പിച്ച നായര്‍മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നാണ് ഭരണത്തില്‍ സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തത്. കേരളചരിത്രത്തിലാദ്യമായാണ് മന്ത്രിസഭയില്‍ സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തത്. നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കുമെന്ന ചിലരുടെ പ്രഖ്യാപനത്തോട് യോജിപ്പില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. നെയ്യാറ്റിന്‍കരയില്‍ സമദൂര നിലപാട് എന്‍എസ്എസ് സ്വീകരിക്കും. ശരിദൂരം നിശ്ചയിക്കാന്‍ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ക്ക് കഴിയും. പിന്തുണതേടി മൂത്ത നേതാക്കള്‍ സാമുദായിക സംഘടനാ ആസ്ഥാനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ യൂത്തിനെ തെരുവിലിറക്കി സമുദായങ്ങളെ ചീത്തവിളിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
deshabhimani news
Labels:
നെയ്യാറ്റിന്‍കര,
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete