എണ്ണമറ്റ പോരാട്ടങ്ങളുടെ ചരിത്രഭൂമിയില്‍ ഉയിര്‍കൊണ്ട പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വീണ്ടും ഭരണകൂട ഭീകരത. രക്തസാക്ഷികളുടെ ചുടുനിണം വീണ് പവിത്രമായ മണ്ണില്‍നിന്ന് സിപിഐ എമ്മിനെ ഉന്മൂലനം ചെയ്യാന്‍ പാര്‍ടി വിരുദ്ധരെല്ലാം കച്ചകെട്ടിയിറങ്ങിയിരിക്കയാണ്. അടിച്ചമര്‍ത്തപ്പെട്ട ജനതയെ അനീതിക്കെതിരെ നട്ടെല്ല് നിവര്‍ത്തി പടനയിക്കാന്‍ കരുത്തും ഊര്‍ജവും ആശയവും ആവേശവും പകര്‍ന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കണ്ണൂരിന്റെ മണ്ണില്‍നിന്ന് തുടച്ചു നീക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അടിച്ചമര്‍ത്തലുകളെയും ഒറ്റപ്പെടുത്തലുകളെയും അതിജീവിച്ച് വര്‍ധിത വീര്യത്തോടെ പാര്‍ടി മുന്നേറിയതാണ് കണ്ണൂരിന്റെ ചരിത്രം. ഇതെല്ലാം മറന്നാണ് ഭരണകൂടവും പൊലീസും കോണ്‍ഗ്രസും ആര്‍എസ്എസ്സും മുസ്ലിം തീവ്രവാദികളും വലതുപക്ഷ മാധ്യമങ്ങളും ഒന്നടങ്കം സിപിഐ എമ്മിനെ കടന്നാക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്.
ജനം പൂര്‍ണമായി വിശ്വാസത്തിലെടുത്ത പ്രസ്ഥാനത്തെ ഭീകരതയ്ക്കും കള്ളക്കഥകള്‍ക്കും തകര്‍ക്കാനാവില്ലെന്നതാണ് കണ്ണൂരിന്റെ അനുഭവം. കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും പാടിക്കുന്നിന്റെയും മുനയന്‍കുന്നിന്റെയും തില്ലങ്കേരിയുടെയും പിന്മുറക്കാരെ തോക്കും ലാത്തിയും റെയ്ഡും കാട്ടി പേടിപ്പിക്കാനാവില്ല. ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ കണ്ണൂരിലെ ഇടതുപക്ഷം ഭരണകൂട ഭീകരതയ്ക്കിരയാവുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വവും ജന്മിനാടുവാഴിത്തവുമാണ് ഇതിന് തുടക്കം കുറിച്ചതെങ്കില്‍ സ്വാതന്ത്ര്യ സമരത്തോടെ കോണ്‍ഗ്രസ് സര്‍ക്കാരാണ് കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ തുടങ്ങിയത്. എംഎസ്പിയുടെയും കോണ്‍ഗ്രസ് ഗുണ്ടകളുടെയും നരനായാട്ടിന് മുന്നില്‍ തളരാത്ത പ്രസ്ഥാനത്തെ റെയ്ഡെന്ന ഉമ്മാക്കി കാണിച്ച് വിരട്ടാനാവില്ല. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍ ഭരണകൂട- പൊലീസ് വേട്ടയെ ചെറുത്ത പ്രസ്ഥാനത്തെയാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്. വീട്ടില്‍ അതിക്രമത്തിന് വന്നാല്‍ കുറ്റിച്ചൂലുകൊണ്ട് പ്രതികരിക്കണമെന്നാണ് അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ എ കെ ജി ആഹ്വാനം ചെയ്തത്. കമ്യൂണിസ്റ്റ് അമ്മമാരുടെയും അവരുടെ പിന്മുറക്കാരുടെയും കാതുകളില്‍ ഈ ആഹ്വാനം മുഴങ്ങുന്നുണ്ട്.
ആര്‍എസ്എസ്സുകാരെ സഹായിക്കുന്നതിന് പഞ്ചാബിലെ ഭീകരരെ നേരിടാന്‍ കൊണ്ടുവന്ന ഭീകരവിരുദ്ധ നിയമം "ടാഡ" കണ്ണൂരിലെ സിപിഐ എം നേതാക്കള്‍ക്ക് നേരെ പ്രയോഗിച്ച് തുറുങ്കിലിലടച്ചത് ആരും മറന്നിട്ടില്ല. സിപിഐ എമ്മിനെ ഭീകരരായി മുദ്രകുത്തിയിട്ടും കണ്ണൂരിലെ ജനങ്ങളുടെ മനസ്സില്‍നിന്ന് പാര്‍ടിയെ അടര്‍ത്തി മാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്ന് കാലം തെളിയിച്ചു.
സിപിഐ എമ്മിന്റെ ശക്തി കേന്ദ്രങ്ങളെ പാര്‍ടി ഗ്രാമങ്ങളെന്ന് മുദ്രകുത്തി അവിടെ കൊലപാതകികളെ ഒളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് റെയ്ഡ് നടത്തിക്കാനുള്ള ശ്രമത്തിലാണ് മനോരമ. പൊട്ടാത്ത ബോംബുകള്‍ പൊട്ടിക്കുകയാണ്. എതിരാളികളെ വകവരുത്താന്‍ പാര്‍ടിക്കാരെ കിട്ടാത്തതിനാല്‍ ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തുകയാണെന്ന് പരമ്പരയും ലേഖനവും ചമച്ച മാതൃഭൂമി ഇപ്പോള്‍ സിപിഐ എം നേരിട്ട് നടത്തിയ കൊലപാതകമാണ് ചന്ദ്രശേഖരന്റേതെന്ന് പറഞ്ഞ് മലക്കം മറയുകയാണ്. സിപിഐ എമ്മിനെ തകര്‍ക്കുകയെന്ന ഒരൊറ്റ ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്. ജനം ഇതിനെ പ്രതിരോധിക്കുന്നതും ചിലര്‍ക്ക് പിടിക്കുന്നില്ല. അതാണ് സിപിഐ എം റാലി നടത്തുന്നുവെന്ന് കേട്ടപ്പോള്‍ ആക്രോശിക്കുന്നത്. എല്ലാതരം കടന്നാക്രമണങ്ങളെയും ചെറുക്കാന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും ബന്ധുക്കളുമായ ജനലക്ഷങ്ങള്‍ സ്വമേധയാ രംഗത്തിറങ്ങുന്ന അനുഭവത്തിനാണ് കണ്ണൂര്‍ സാക്ഷ്യം വഹിക്കുന്നത്. ഇത് ദഹിക്കാത്തവരാണ് റാലിക്ക് നേരെ കുതിര കയറുന്നത്.
(പി സുരേശന്‍)
deshabhimani 210512

ReplyDelete