മമതാബാനര്‍ജിയുടെ ഭരണത്തില്‍ പശ്ചിമബംഗാളില്‍ ഭരണകൂട ഭീകരത അരങ്ങുവാഴുകയാണെന്ന് കേന്ദ്ര ജീവനക്കാരുടെ അഖിലേന്ത്യ ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സുകോമള്‍ സെന്‍ പറഞ്ഞു. സ്ത്രീ മുഖ്യമന്ത്രിയായ സംസ്ഥാനത്ത് സ്ത്രീകളുടെ ആത്മാഭിമാനത്തിന് ഒരുവിധ സംരക്ഷണവുമില്ലാതായി. എന്‍ജിഒ യൂണിയന്‍ സംസ്ഥാനസമ്മേളന പ്രതിനിധികളെ അഭിവാദ്യംചെയ്യുകയായിരുന്നു അദ്ദേഹം.
മമതയുടെ ഒരുവര്‍ഷത്തെ ഭരണത്തിനിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമം ദേശീയ ശരാശരിയുടെ ഇരട്ടിയായെന്നാണ് ദേശീയ മനുഷ്യാവകാശ കമീഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബലാത്സംഗത്തിന് ഇരകളാകുന്ന സ്ത്രീകളെയാണ് മമത കുറ്റപ്പെടുത്തുന്നത്. ബലാത്സംഗക്കേസുകളില്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍പോലും പൊലീസിനെ അനുവദിക്കുന്നില്ല. സ്ത്രീകള്‍ അതിക്രമത്തിന് ഇരകളാകുമ്പോള്‍ പൊലീസിന് കാഴ്ചക്കാരായി നില്‍ക്കേണ്ടിവരുന്നു. കുറ്റവാളികള്‍ക്കെതിരെ നടപടിക്ക് മുതിരുന്ന ഉദ്യോഗസ്ഥരെ ഒന്നുകില്‍ സ്ഥലംമാറ്റും അല്ലെങ്കില്‍ വകുപ്പുതല നടപടിക്ക് വിധേയമാക്കും. ഏറ്റവുമൊടുവില്‍ കൊല്‍ക്കത്തയില്‍ ആംഗ്ലോ ഇന്ത്യന്‍ സ്ത്രീയെ കാറിനുള്ളില്‍ കൂട്ട ബലാത്സംഗംചെയ്ത പ്രതികളെ അറസ്റ്റ്ചെയ്ത വനിതയായ അഡീഷണല്‍ പൊലീസ് കമീഷണറെ മുഖ്യമന്ത്രി ഇടപെട്ട് സ്ഥലംമാറ്റി. ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്യുന്നു. സര്‍വകലാശാലാ അധ്യാപകര്‍ പൊതുസ്ഥലങ്ങളില്‍ ആക്രമിക്കപ്പെടുന്നു. കേന്ദ്രം ഭരിക്കുന്ന യുപിഎയുടെ സഖ്യകക്ഷിയായതിനാലാണ് മമതയ്ക്ക് പ്രധാനമന്ത്രിയും സോണിയഗാന്ധിയും എല്ലാവിധ സംരക്ഷണവും നല്‍കുന്നത്.
നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ ലോക മുതലാളിത്ത രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും ശക്തി പ്രാപിക്കുകയാണെന്ന് സുകോമള്‍ സെന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്കൊപ്പം സമൂഹത്തിന്റെ പൊതു താല്‍പ്പര്യത്തിനായുള്ള പ്രക്ഷോഭങ്ങളിലും സജീവമായി അണിചേരണമെന്നും സുകോമള്‍സെന്‍ പറഞ്ഞു.
വിലക്കയറ്റം തടയണം: എന്‍ജിഒ യൂണിയന്‍
കൊല്ലം: മൂലധനശക്തികള്‍ക്ക് കീഴടങ്ങുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ തിരുത്തിയും പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തിയും വിലക്കയറ്റം തടയണമെന്ന് കേരള എന്‍ജിഒ യൂണിയന്‍ 49-ാം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഭക്ഷ്യവസ്തുക്കള്‍ക്ക് അവധിവ്യാപാരവും ഊഹക്കച്ചവടവും അനുവദിച്ചതും ഭക്ഷ്യ-ധാന്യ മേഖലകളില്‍ സ്വകാര്യകുത്തകകള്‍ക്ക് കടന്നുവരാന്‍ അവസരം ഒരുക്കിയതും രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കിയെന്ന് പ്രമേയത്തില്‍ പറഞ്ഞു.
പെട്രോളിന്റെ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് കൈമാറിയതിനെത്തുടര്‍ന്ന് വിലക്കയറ്റത്തോത് വര്‍ധിച്ചു. ഡീസലിന്റെ വിലനിയന്ത്രണവും വിട്ടുകൊടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ ഇളവുകള്‍ നല്‍കുമ്പോഴും സാധാരണക്കാരന് ആശ്വാസമേകുന്ന സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്നു. രാജ്യത്തിനാകെ മാതൃകയായിരുന്ന കേരളത്തിലെ പൊതുവിതരണസമ്പ്രദായം തകര്‍ച്ചയെ നേരിടുകയാണ്. മാവേലിസ്റ്റോര്‍, നീതി സ്റ്റോര്‍, ഉത്സവച്ചന്തകള്‍, പച്ചക്കറി വിതരണകേന്ദ്രങ്ങള്‍ എന്നിങ്ങനെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിലക്കയറ്റ നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിരുന്ന സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളില്‍ അണിചേരുക, കാര്‍ഷികമേഖലയെ സംരക്ഷിക്കുക, വനിതാസംവരണ ബില്‍ നിയമമാക്കുക, പണിമുടക്കവകാശം സംരക്ഷിക്കുക, ബംഗാളിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ജനാധിപത്യാവകാശം സംരക്ഷിക്കുക, പൊതുവിദ്യാഭ്യാസം തകര്‍ക്കരുത്, അഴിമതിവിരുദ്ധ ജനകീയപോരാട്ടങ്ങളില്‍ അണിനിരക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
deshabhimani 070512
മമതാബാനര്‍ജിയുടെ ഭരണത്തില്‍ പശ്ചിമബംഗാളില്‍ ഭരണകൂട ഭീകരത അരങ്ങുവാഴുകയാണെന്ന് കേന്ദ്ര ജീവനക്കാരുടെ അഖിലേന്ത്യ ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സുകോമള്‍ സെന്‍ പറഞ്ഞു. സ്ത്രീ മുഖ്യമന്ത്രിയായ സംസ്ഥാനത്ത് സ്ത്രീകളുടെ ആത്മാഭിമാനത്തിന് ഒരുവിധ സംരക്ഷണവുമില്ലാതായി. എന്‍ജിഒ യൂണിയന്‍ സംസ്ഥാനസമ്മേളന പ്രതിനിധികളെ അഭിവാദ്യംചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete