അഴിമതിയിലൂടെ നേടിയ കള്ളപ്പണം കൂറുമാറ്റം പ്രോത്സാഹിപ്പിക്കാന്‍ യുഡിഎഫ് വന്‍തോതില്‍ ഉപയോഗിക്കുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി "അധിനിവേശത്തിന്റെ രാഷ്ട്രീയവും പ്രതിരോധവും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സമ്പ്രദായങ്ങളെ മാറ്റിമറിക്കാനുള്ള ഇടപെടലുകള്‍ പല ഭാഗത്തുനിന്നുമുണ്ടാകുന്നു. അധിനിവേശ നയങ്ങള്‍ക്കെതിരായി വളര്‍ന്നുവരുന്ന ജനകീയഐക്യം തകര്‍ക്കാനാണ് ശ്രമം. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ അതിന്റെ ഭാഗമാണ്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും സ്വത്വരാഷ്ട്രീയം കൊണ്ടുവരാനും ശ്രമം നടക്കുന്നു. മാധ്യമരംഗത്തും രാഷ്ട്രീയത്തിലും സാംസ്കാരിക മണ്ഡലത്തിലും അധിനിവേശതാല്‍പ്പര്യം കടന്നുവരുന്നു. അരാഷ്ട്രീയവാദത്തിലൂടെ ജനങ്ങളുടെ പ്രക്ഷോഭമനസ്സിനെ മരവിപ്പിക്കാനാകുമോ എന്ന പരീക്ഷണമാണ് നടക്കുന്നത്. സംഘടനാബോധത്തെ തകര്‍ക്കാനും ശ്രമം നടക്കുന്നു. വലതുപക്ഷരാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്നാല്‍ അധിനിവേശത്തെ പിന്തുണയ്ക്കലാണ്. സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് എന്നും നേതൃത്വം നല്‍കുന്നത് കമ്യൂണിസ്റ്റ് പാര്‍ടികളാണ്.
ലോക മുതലാളിത്തത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ ഓഹരിക്കമ്പോളത്തില്‍ സ്ഥിരതയുള്ള നിക്ഷേപം കൊണ്ടുവരുന്നു. പെന്‍ഷന്‍ഫണ്ട് ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാനുള്ള ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും നിര്‍ദേശം കേന്ദ്രം അംഗീകരിച്ചു. സ്വാശ്രയത്വത്തില്‍ ഊന്നിയ സാമ്പത്തികനയങ്ങളാകെ തിരുത്തി. യുഡിഎഫ് സര്‍ക്കാര്‍ ഭൂപരിഷ്കരണം അട്ടിമറിക്കുന്നതും പൊതുമേഖലയെ തകര്‍ക്കുന്നതും പൊതുവിതരണസമ്പ്രദായത്തെയും സാമൂഹിക സുരക്ഷാപദ്ധതികളെയും ദുര്‍ബലപ്പെടുത്തുന്നതും എല്ലാം അധിനിവേശ രാഷ്ട്രീയത്തിന്റെ സ്വാധീനത്തിലാണ്. ജനാധിപത്യഘടനയും മതേതരസംസകാരവും സംരക്ഷിക്കാനും അധിനിവേശ ശക്തികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനും കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്നും പിണറായി പറഞ്ഞു.
അദൃശ്യമായ ഇന്നത്തെ അധിനിവേശം സമൂഹത്തിന്റെ ആത്മാവിലാണ് മുറിവേല്‍പ്പിക്കുന്നതെന്ന് മുല്ലക്കര രത്നാകരന്‍ എംഎല്‍എ പറഞ്ഞു. സമൂഹത്തിന്റെ ചരിത്രബോധത്തെ മറയ്ക്കാനാണ് അധിനിവേശ ശക്തികളുടെ ശ്രമം. മാനവികതയെ മുന്‍നിര്‍ത്തി യോജിച്ച പോരാട്ടത്തിലൂടെ അധിനിവേശത്തെ ചെറുക്കണം- മുല്ലക്കര പറഞ്ഞു. രാഷ്ട്രീയ- സാംസ്കാരിക മേഖലകളില്‍ ആധിപത്യം നേടാനാണ് അധിനിവേശ ശക്തികളുടെ ഇപ്പോഴത്തെ ശ്രമമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങളിലൂടെ ലോകത്തെ വരുതിയിലാക്കാനുള്ള വികസിത മുതലാളിത്ത രാജ്യങ്ങളുടെ ശ്രമങ്ങളെ തിരിച്ചറിയണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ കെ വരദരാജന്‍ അധ്യക്ഷനായി. എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍, ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ ശശീന്ദ്രന്‍ സ്വാഗതവും ജി പങ്കജാക്ഷന്‍പിള്ള നന്ദിയും പറഞ്ഞു.
deshabhimani 050512
അഴിമതിയിലൂടെ നേടിയ കള്ളപ്പണം കൂറുമാറ്റം പ്രോത്സാഹിപ്പിക്കാന്‍ യുഡിഎഫ് വന്‍തോതില്‍ ഉപയോഗിക്കുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി "അധിനിവേശത്തിന്റെ രാഷ്ട്രീയവും പ്രതിരോധവും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete