Monday, May 21, 2012
അംഗീകാരമില്ലാത്ത കോളേജുകളില്‍ നേഴ്സിങ് പ്രവേശനത്തിനു നീക്കം
നേഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ നീക്കം. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് പ്രൈവറ്റ് നേഴ്സിങ് കോളേജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ നല്‍കിയ പരസ്യത്തിലാണ് അംഗീകാരമില്ലാത്ത കോളേജുകളും കടന്നുകൂടിയത്. ഇത്തരം കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമ്പോള്‍ ഇവയ്ക്ക് അംഗീകാരം നല്‍കാന്‍ നേഴ്സിങ് കൗണ്‍സില്‍ നിര്‍ബന്ധിതമാകുന്നതരത്തിലുള്ള സമ്മര്‍ദതന്ത്രമാണ് അസോസിയേഷന്റേതെന്നും ആക്ഷേപമുണ്ട്.
ബിഎസ്സി നേഴ്സിങ് കോഴ്സിലേക്ക് 2012-13 അധ്യയനവര്‍ഷത്തില്‍ പ്രവേശനത്തിന് അപേക്ഷക്ഷണിച്ച് 18നാണ് പരസ്യം നല്‍കിയത്. ഇതില്‍ പന്തളം അര്‍ച്ചന കോളേജ് ഓഫ് നേഴ്സിങ്, മഹാലക്ഷ്മി കോളേജ് ഓഫ് നേഴ്സിങ്, കാസര്‍കോട് സെഞ്ചുറി കോളേജ് ഓഫ് നേഴ്സിങ്, കൊച്ചി കടവന്ത്ര ഇന്ദിരഗാന്ധി കോളേജ് ഓഫ് നേഴ്സിങ്, കറുകച്ചാല്‍ ഗുരു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കാണ് അംഗീകാരമില്ലാത്തത്. പരസ്യത്തില്‍ ഇവയ്ക്കുനേരെ നക്ഷത്രചിഹ്നമിട്ട് അടിയില്‍ "സബ്ജക്ട് ടു ദി സാങ്ഷന്‍ ഫ്രം സ്റ്റാറ്റ്യൂട്ടറി ബോഡീസ്" എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ആരും ശ്രദ്ധിക്കാറില്ല.
അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനാലാണ് കോളേജുകള്‍ക്ക് അംഗീകാരം നല്‍കാത്തതെന്ന് നേഴ്സിങ് കൗണ്‍സില്‍ രജിസ്ട്രാര്‍ ആര്‍ ലത പറഞ്ഞു. ഇത് കോളേജ് അധികൃതരെയും ആരോഗ്യ സര്‍വകലാശാലയെയും അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും പരിശോധന നടത്തുമെന്നും രജിസ്ട്രാര്‍ പറഞ്ഞു. നേഴ്സിങ് കൗണ്‍സിലിന്റെയും ആരോഗ്യ സര്‍വകലാശാലയുടെയും അംഗീകാരമില്ലാതെ പ്രവേശനടപടിയുമായി മുന്നോട്ടുപോകാനുള്ള മാനേജ്മെന്റ് അസോസിയേഷന്റെ തീരുമാനം ധിക്കാരപരവും നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയുമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഓള്‍ കേരള നേഴ്സിങ് ടീച്ചേഴ്സ് അസോസിയേഷന്‍ (എകെഎന്‍ടിഎ) സംസ്ഥാന സെക്രട്ടറി അന്‍സല്‍ മുല്ലശേരി പറഞ്ഞു.
(അഞ്ജുനാഥ്)
deshabhimani 210512
Labels:
വാര്‍ത്ത,
വിദ്യാഭ്യാസം
Subscribe to:
Post Comments (Atom)

ReplyDelete