ഫസല്‍ വധക്കേസില്‍ സിബിഐ കള്ളത്തെളിവുകള്‍ ഉണ്ടാക്കുന്നുവെന്ന് സിപിഐ എം നേതാക്കളായ കാരായി രാജന്, കാരായി ചന്ദ്രശേഖരന് എന്നിവര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ പങ്കാളിത്തം സംബന്ധിച്ച് സിബിഐ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഇരുവരും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. തങ്ങള്‍ക്കെതിരായി സിബിഐ തെളിവുകള്‍ കെട്ടിച്ചമച്ചുവെന്നും മറ്റു പ്രതികളുടെ കുറ്റസമ്മതമൊഴികളും കെട്ടിച്ചമച്ചതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഏപ്രില്‍ നാലുവരെ ഈ കുറ്റസമ്മതമൊഴികള്‍ ഉണ്ടായിരുന്നില്ലെന്നും പ്രതികളുടെ കുറ്റസമ്മതമൊഴി തെളിവായി പരിഗണിക്കാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
തങ്ങളെ പ്രതിചേര്‍ത്ത് ഇതുവരെ വിചാരണക്കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ഇത്തരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെയാണ് സിബിഐ തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇരുവരും പരാതിപ്പെട്ടു. കേസ്ഡയറി പരിശോധിച്ച ഹൈക്കോടതിതന്നെ തങ്ങള്‍ക്കെതിരെ തെളിവില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്ചെയ്യില്ലെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഉറപ്പു നല്‍കിയത്. ഇപ്പോള്‍ മറിച്ചൊരു നിലപാടാണ് സിബിഐ സ്വീകരിക്കുന്നത്. അറസ്റ്റിന് തടസ്സമില്ലെന്ന നിരീക്ഷണം മാത്രമാണ് കോടതി നടത്തിയത്- അറസ്റ്റ്ചെയ്യാമെന്ന് ഉത്തരവിട്ടിട്ടില്ല. ഇരുവരും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സത്യവാങ്മൂലം.
deshabhimani 160512

ReplyDelete