മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിസംഗതയുടെയും പിടിപ്പുകേടിന്റെയും പ്രതിഫലനമാണ് ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്. യഥാസമയം ഫലപ്രദമായി ഇടപെടുന്നതിലും വിദഗ്ധ റിപ്പോര്‍ട്ടുകള്‍ സമിതിയെ ബോധ്യപ്പെടുത്തുന്നതിലും കേരളം പരാജയപ്പെട്ടതിന്റെ തെളിവാണ് തമിഴനാടിനുകൂലമായ റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടെ 34 ഭൂചലനമാണ് ഡാം ഉള്‍പ്പെടുന്ന മേഖലയിലുണ്ടായത്. ചലനങ്ങള്‍ അണക്കെട്ടിനെ കുടുതല്‍ ദുര്‍ബലമാക്കുമെന്ന് സമിതിയെ ബോധ്യപ്പെടുത്താനും നമുക്കായില്ല. എത്ര ഭൂചലനം ഉണ്ടായാലും അണക്കെട്ട് തകരില്ലെന്നാണ് ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിലുള്ളത്. പ്രായോഗിക മാര്‍ഗങ്ങള്‍ അവംലംബിക്കാതെ, വന്‍ദുരന്തം ഉണ്ടാകുമെന്ന സംസ്ഥാന ജലവിഭവ മന്ത്രി പി ജെ ജോസഫിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ ആശങ്കയും ഇരു സംസ്ഥാനങ്ങളിലും അക്രമമടക്കമുള്ള പ്രശ്നങ്ങളും മാത്രമാണ് സൃഷ്ടിച്ചത്.
ഇതിനിടെ മുല്ലപ്പെരിയാറിലെ വെള്ളം താങ്ങാന്‍ ഇടുക്കി അണക്കെട്ടിനാകുമെന്ന കേരള അഡ്വക്കേറ്റ് ജനറല്‍ നിലപാടും തമിഴ്നാടിന് അനുകൂലമായി. സര്‍ക്കാറിന്റെ അറിവേടെയാണ് ഈ നിലപാട് അഡ്വക്കേറ്റ് ജനറല്‍ എടുത്തത്. അണക്കെട്ട് ഘടനാപരമായും ഭൗമശാസ്ത്രപരമായും സുരക്ഷിതമാണെന്ന് സമിതി അന്തിമറിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ കേരളത്തിന്റെ ഒരു താല്‍പ്പര്യവും പരിഗണിച്ചിട്ടില്ലെന്നും തമിഴ്നാടിനുവേണ്ടി കേന്ദ്രസ്വാധീനമുണ്ടായെന്നും വ്യക്തമായി.
ഡാമിന്റെ ജീര്‍ണാവസ്ഥ പരിഗണിച്ചാണ് കേന്ദ്രജലകമീഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് 1979 മുതല്‍ ജലനിരപ്പ് 136 അടിയാക്കി കുറച്ചത്. സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ സ്ഥിതിക്ക് ഇനി ജലനിരപ്പ് 142 ആയി ഉയര്‍ത്തേണ്ടിവരും. യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴൊക്കെ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നിരന്തരം കേരളത്തിന് തിരിച്ചടിയാണുണ്ടായിട്ടുള്ളത്. ജലനിരപ്പ് 142 അടിയായും ഡാം ബലപ്പെടുത്തിയശേഷം 152 അടിയായും ഉയര്‍ത്തണമെന്ന് 2006 ഫെബ്രുവരിയില്‍ സുപ്രീംകോടതി വിധി വന്നത് കേരളത്തില്‍ അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടാത്തതിനെ തുടര്‍ന്നായിരുന്നു. 2006 മേയില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ കേസില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. എന്നാല്‍ അടുത്തിടെ സമിതി നടത്തിയ അവസാനവട്ട സാങ്കേതിക പരിശോധനകളിലും തെളിവെടുപ്പിലും ഫലപ്രദമായി ഇടപെടാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിയാഞ്ഞതും ഈ തിരിച്ചടിക്ക് കാരണമാണ്.
(കെ ടി രാജീവ്)
deshabhimani 070512

ReplyDelete