Monday, May 7, 2012
ഐഎന്‍എല്‍ നേതാവിന് ക്രൂരമര്‍ദനം പേരാമ്പ്രയില്‍ ലീഗ് അഴിഞ്ഞാട്ടം
യുഡിഎഫ് ഹര്‍ത്താലിന്റെ മറവില്‍ പേരാമ്പ്രയില്‍ മുസ്ലിം ലീഗ് അഴിഞ്ഞാടി. ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടരിയറ്റംഗം എന്‍ കെ അബ്ദുള്‍ അസീസിനെ ലീഗുകാര്‍ ബസ്സില്‍നിന്ന് പിടിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. സാരമായി പരിക്കേറ്റ അസീസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ പേരാമ്പ്ര ബസ്സ്റ്റാന്‍ഡില്‍ ഏതാനും യുഡിഎഫ് പ്രവര്‍ത്തകര്‍ തൊട്ടില്‍പാലം ഡിപ്പോയില്‍നിന്നു വന്ന ബസുകള്‍ തടഞ്ഞിടുകയുണ്ടായി. പൊലീസ് സാന്നിധ്യത്തിലാണ് മാര്‍ക്കറ്റിനടുത്തും സ്റ്റാന്‍ഡിലും വാഹനങ്ങള്‍ തടഞ്ഞിട്ടത്. ഏഴരക്ക് വന്ന ബസില്‍ അബ്ദുള്‍ അസീസിനെ കണ്ടതോടെ ലീഗുകാര്‍ കൈയേറ്റത്തിന് മുതിര്‍ന്നു. ഒടുവില്‍ ബസ് വിടില്ലെന്നായപ്പോള്‍ കെഎസ്ആര്‍ടിസി ബസുകളെല്ലാം പൊലീസ് ഇടപെട്ട് തൊട്ടില്‍പാലത്തേക്കുതന്നെ തിരിച്ചുവിട്ടു. അസീസ് സഞ്ചരിച്ച ബസ്സില്‍ സ്റ്റാന്‍ഡില്‍നിന്നും കുറേ ലീഗുകാര്‍ കയറുകയും മാര്‍ക്കറ്റിനടുത്തെത്തിയപ്പോള്‍ ബസില്‍നിന്നും ബലമായി പിടിച്ചിറക്കുകയുമായിരുന്നു. മത്സ്യമാര്‍ക്കറ്റില്‍ തമ്പടിച്ച ലീഗുകാര്‍ ചേര്‍ന്നാണ് അസീസിനെ ക്രൂരമായി തല്ലിച്ചതച്ചത്. കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ് നടത്തുന്ന നിന്നെ ജീവനോടെ വിടില്ലെന്നാക്രോശിച്ചായിരുന്നു മര്‍ദനം. പരിക്കേറ്റ അസീസിനെ പേരാമ്പ്ര താലൂക്കാശുപത്രിയിലെത്തിച്ചു. ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് വിട്ടു.
പൊലീസ് ജീപ്പുകളുടെ അകമ്പടിയോടെ കോഴിക്കോട്ടേക്ക് തിരിച്ച അസീസിന്റെ കാര്‍ ലീഗുകാര്‍ വീണ്ടും മാര്‍ക്കറ്റിനടുത്ത് തടഞ്ഞിട്ട് മര്‍ദിച്ചു. പൊലീസ് ജീപ്പുകളും അക്രമികള്‍ തടഞ്ഞു. ഏറെ പണിപ്പെട്ടാണ് പൊലീസ് അക്രമികള്‍ക്കിടയില്‍നിന്നും അസീസിനെ രക്ഷിച്ച് മെഡിക്കല്‍ കോളേജിലേക്കയച്ചത്. പകല്‍ 12 വരെ ലീഗുകാര്‍ ടൗണില്‍ അക്രമവും വാഹനം തടയലുമായി അഴിഞ്ഞാടുകയായിരുന്നു. കാണികളായി നിന്ന പൊലീസുകാര്‍ അക്രമികളെ പിന്തിരിപ്പിക്കാന്‍പോലും ശ്രമിക്കാഞ്ഞത് പരക്കെ പ്രതിഷേധത്തിനിടയാക്കി.
deshabhimani news
Labels:
ഓഞ്ചിയം,
മുസ്ലീം ലീഗ്
Subscribe to:
Post Comments (Atom)
യുഡിഎഫ് ഹര്‍ത്താലിന്റെ മറവില്‍ പേരാമ്പ്രയില്‍ മുസ്ലിം ലീഗ് അഴിഞ്ഞാടി. ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടരിയറ്റംഗം എന്‍ കെ അബ്ദുള്‍ അസീസിനെ ലീഗുകാര്‍ ബസ്സില്‍നിന്ന് പിടിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. സാരമായി പരിക്കേറ്റ അസീസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ReplyDelete