Sunday, May 20, 2012
വര്‍ഗശത്രുക്കളുടെ കള്ളപ്രചാരവേലകളെ തിരിച്ചറിഞ്ഞ് പാര്‍ടിയെ ശക്തിപ്പെടുത്തുക
കൊലപാതക രാഷ്ട്രീയത്തിനെതിരായി വടകരയില്‍ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസത്തില്‍ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ""ഇപ്പോള്‍ ചില പരല്‍മീനുകളേ പിടിയിലായുള്ളൂ, ഇനി ചില വമ്പന്‍സ്രാവുകളും പിടിയിലാകും"" എന്നു പറഞ്ഞത് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിലെ രാഷ്ട്രീയ ഇടപെടലുകളിലേക്ക് മുഴുവന്‍ വെളിച്ചം വീശുന്നു. പോലീസിെന്‍റ അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഇപ്പോഴത്തെ അറസ്റ്റുകളും വെളിപ്പെടുത്തലുകളും; കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കല്‍പന പ്രകാരമാണ് എന്ന് അതോടെ വെളിവാകുന്നു. ആരുടേയോ സ്വകാര്യലാഭത്തിനു വേണ്ടിയാണ് ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത് എന്ന നിഗമനം പോലീസ് ഉന്നതരാരും തിരുത്തിയിട്ടില്ല. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വമാണ് അത് തിരുത്തിയത്.
ടി പി ചന്ദ്രശേഖരന്റെ വധം അപലപനീയമാണ്; അത് ഒരു ക്വട്ടേഷന്‍ സംഘം ചെയ്തതായാണ് പൊതുവില്‍ പ്രാഥമിക വിലയിരുത്തല്‍; പോലീസ് ജാഗ്രതയോടെ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടുപിടിക്കട്ടെ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കൊലപാതകപ്പിറ്റേന്ന് നിര്‍ദ്ദേശിച്ചതിനോട് ഇത്തരത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രതികരിച്ചത്. മരണവാര്‍ത്ത കേട്ടതുമുതല്‍ക്കേ അവര്‍ സിപിഐ എമ്മിെന്‍റ മേല്‍ കുറ്റം ചാരാന്‍ ശ്രമിക്കുകയായിരുന്നു. അതിെന്‍റ ഒരു ഘട്ടമാണ് വടകരയിലെ ഉപവാസം. ഇത് സിപിഐ എമ്മിനെ അടിച്ചമര്‍ത്താനുള്ള കോണ്‍ഗ്രസ്സിന്റെ, പൊതുവില്‍ യുഡിഎഫിന്റെ നീക്കമാണ്. ഇതിനെ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും ബന്ധുക്കളും ഒറ്റക്കെട്ടായി ചെറുക്കും. കേരളത്തില്‍ കൊലപാതക രാഷ്ട്രീയത്തിനു തുടക്കംകുറിച്ചതും ഒട്ടനവധി കമ്യൂണിസ്റ്റുകാരുടെ ചുടുചോര ഒഴുക്കിയതും കോണ്‍ഗ്രസ്സാണെന്ന് വസ്തുത അവര്‍ ജനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കും. ഒരു വിഭാഗം മാധ്യമങ്ങള്‍ ആദ്യം മുതല്‍ക്കേ സിപിഐ എം നേതാക്കളാണ് കൊലപാതകത്തിനുത്തരവാദികള്‍ എന്ന് പ്രചരിപ്പിച്ചുവന്നു. അവര്‍ ദിവസേന പോലീസിനും ജനങ്ങള്‍ക്കും സിപിഐ എമ്മിെന്‍റ ഓരോരോ നേതാക്കളെ ചൂണ്ടിക്കൊടുക്കുന്ന പണി ഏറ്റെടുത്തിരിക്കയാണ്. മുമ്പ് 1940കളിലും 1960കളിലും 70കളിലും ചില മാധ്യമങ്ങളും വിരുദ്ധശക്തികളും ചെയ്തുവന്നതിെന്‍റ മറ്റൊരു തരത്തിലുള്ള ആവര്‍ത്തനമാണ് ഇത്.
കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറെയേറെ ഉണ്ടായിട്ടുണ്ട്, കഴിഞ്ഞ കാലത്ത്. അവയില്‍ കൂടുതല്‍ കൊലപ്പെടുത്തപ്പെട്ടത് കമ്യൂണിസ്റ്റുകാരായിരുന്നു. പശ്ചിമ ബംഗാളിലും അങ്ങനെ തന്നെ. അവയിലെ പ്രതികളെ കണ്ടുപിടിക്കുന്നതില്‍ കാണിക്കാത്ത ആവേശം ചില മാധ്യമങ്ങള്‍ സിപിഐ എമ്മുകാരെ പ്രതികളായി ജനമധ്യത്തില്‍ ചിത്രീകരിക്കുന്നതിലും അവരെ പിടികൂടാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നതിലും കാണിക്കുന്നു എന്നത് ഈ സന്ദര്‍ഭത്തില്‍ എടുത്തുപറയേണ്ടിയിരിക്കുന്നു. യുഡിഎഫ് നേതാക്കള്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇപ്പോള്‍ ഒരവസരം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ആ മുന്നണിയും അത് നയിക്കുന്ന സര്‍ക്കാരും അവയ്ക്കുള്ളിലെ പലതരം തര്‍ക്കവിതര്‍ക്കങ്ങള്‍മൂലം വലിയൊരു ഊരാക്കുടുക്കിലാണ്. യുഡിഎഫ് ഭരണമാണെങ്കില്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനദ്രോഹ നടപടികള്‍മൂലം ജനങ്ങളുടെ കടുത്ത രോഷത്തിനു ഇരയാണ്. അവര്‍ക്ക് ആ രോഷം പ്രകടിപ്പിക്കുന്നതിനുള്ള അവസരം യുഡിഎഫ് നേതൃത്വം തന്നെ എല്‍ഡിഎഫ് എംഎല്‍എ ആയിരുന്ന സെല്‍വരാജിനെ കാലുമാറ്റി രാജിവെപ്പിച്ച് ഉപതിരഞ്ഞെടുപ്പിന് ഇടവരുത്തിയതുവഴി ജനങ്ങള്‍ക്ക് നല്‍കിയിരിക്കയാണ്. സെല്‍വരാജിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള യുഡിഎഫ് സര്‍ക്കാര്‍ ആടിയുലയും. ജനങ്ങളെ എല്‍ഡിഎഫിന് - വിശേഷിച്ച് സിപിഐ എമ്മിന് - എതിരാക്കാനുള്ള അവസരമായാണ് യുഡിഎഫ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ കാണുന്നതും കൈകാര്യം ചെയ്യുന്നതും.
അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ്സും യുപിഎ സര്‍ക്കാരും, അഴിമതിയും വിലക്കയറ്റവും നാനാതരത്തിലുള്ള സമ്പന്ന പ്രീണനവുംമൂലം ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടിരിക്കുന്നു. യുപിഎയിലെ ഘടകകക്ഷികള്‍ പലതും കോണ്‍ഗ്രസ്സിെന്‍റ പല നയങ്ങളെയും നടപടികളെയും ചൊല്ലി എതിര്‍ക്കുന്നു. കേരളത്തിലെ സ്ഥിതി മുകളില്‍ വിവരിച്ചു. ഈ സര്‍ക്കാരുകള്‍ക്കെതിരെ ബഹുജന പ്രശ്നങ്ങള്‍ ഉയര്‍ത്തി പോരാടുന്നതിന് ഇടതുപക്ഷകക്ഷികളാണ് നേതൃത്വം നല്‍കുന്നത്. ഇക്കാര്യത്തില്‍ സിപിഐ എമ്മിെന്‍റ സംസ്ഥാന സമ്മേളനവും അഖിലേന്ത്യാ കോണ്‍ഗ്രസ്സും അംഗീകരിച്ച പ്രമേയങ്ങളും കൈക്കൊണ്ട തീരുമാനങ്ങളും ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം നേരിട്ട ഒറ്റപ്പെടലില്‍നിന്ന് അത് വലിയ അളവോളം കരകയറിയിരിക്കുന്നു. സിപിഐ എമ്മിെന്‍റയും ഇടതുപക്ഷത്തിന്റെയും ഈ തിരിച്ചുവരവില്‍ ഏറെ അസ്വസ്ഥരാണ് കോണ്‍ഗ്രസ്സും ബിജെപിയും അടക്കമുള്ള വലതുപക്ഷ ശക്തികള്‍. ഫലത്തില്‍ അവരോട് ഒട്ടിനില്‍ക്കുന്ന, സിപിഐ എമ്മില്‍നിന്ന് ഇടക്കാലത്ത് വിട്ടുപോയ, ഒഞ്ചിയത്തെയും ഷൊര്‍ണ്ണൂരെയും മറ്റും മുന്‍ പാര്‍ടി അംഗങ്ങളും അങ്ങനെ തന്നെ. അവര്‍ക്ക് സിപിഐ എമ്മുമായി പ്രത്യയശാസ്ത്രപരമായ വിയോജിപ്പുണ്ട് എന്ന് പറയുന്നത് ഒരര്‍ഥത്തില്‍ ശരിയാണ്. കാരണം, പാര്‍ടി വിട്ടുപോയശേഷം അവരെ നയിക്കുന്ന പ്രത്യയശാസ്ത്രബോധം മാര്‍ക്സിസ്റ്റ് അടിസ്ഥാനത്തിലുള്ളതല്ല. (ഏറാമല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജനതാദളിനു കൊടുക്കാന്‍ പാര്‍ടി നേതൃത്വം നിര്‍ദേശിച്ചതായിരുന്നല്ലോ അവര്‍ പാര്‍ടി വിടാന്‍ കാരണം). ആയിരുന്നെങ്കില്‍, അവരാരും കോണ്‍ഗ്രസ്സിനോടും മറ്റ് വലതുപക്ഷങ്ങളോടും കൂട്ടുകൂടി സിപിഐ എമ്മിനെ മാത്രമല്ല, മറ്റ് ഇടതുപക്ഷ പാര്‍ടികളെയും എതിര്‍ക്കില്ലായിരുന്നു. ഇത്തരത്തിലുള്ളത് അപഥസഞ്ചാരമാണെന്നും അത് തങ്ങളെ നയിക്കുന്നത് പുരോഗമന നിലപാടുകളിലേയ്ക്കല്ല, പിന്തിരിപ്പത്തത്തിന്റെ പടുകുഴിയിലേയ്ക്കാണെന്നും തിരിച്ചറിഞ്ഞ പലരും ആ കൂട്ടത്തില്‍നിന്ന് തിരിച്ചുവന്നു. പാര്‍ടി അവരെ സ്വീകരിക്കുകയും ചെയ്തു. അത് ബാക്കിയുള്ളവര്‍ക്കും സ്വീകരിക്കാവുന്ന പാതയായിരുന്നു, ആണ്.
ആര്‍എംപിയുടെ ചില നേതാക്കളുടേതായി മാധ്യമങ്ങളില്‍ കണ്ട പ്രതികരണങ്ങളില്‍നിന്ന് മനസ്സിലാകുന്നത് സിപിഐ എം തെറ്റുതിരുത്തി അവരുടെ നിലപാടിലേക്ക് എത്തണമെന്നാണ് അവരുടെ തീര്‍പ്പ് എന്നത്രെ. ഒന്നോ രണ്ടോ അല്ലെങ്കില്‍ ഏതാനും പഞ്ചായത്തുകളില്‍ ഒതുങ്ങിനില്‍ക്കുന്ന ഈ വഴി തെറ്റിയ സംഘം എവിടെ, അഖിലേന്ത്യാതലത്തിലും വിവിധ സംസ്ഥാനങ്ങളിലൂം പ്രവര്‍ത്തിക്കുന്ന, ലക്ഷക്കണക്കിന് അംഗങ്ങളുള്ള, സാര്‍വദേശീയ - ദേശീയ - സംസ്ഥാന - പ്രാദേശിക നിലപാടുകളുള്ള സിപിഐ എം എവിടെ? മാത്രമല്ല, അവര്‍ ഇപ്പോള്‍ രാജ്യത്തെയും സംസ്ഥാനത്തെയും ഏകപ്രശ്നമായി ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. ആ കൊലപാതകത്തിന് അതിേന്‍റതായ പ്രാധാന്യമുണ്ട് എന്ന കാര്യത്തില്‍ സിപിഐ എമ്മിനു തര്‍ക്കമില്ല. അതിന് ഉത്തരവാദികളായവരെ പോലീസ് കണ്ടുപിടിച്ച് മാതൃകാപരമായി ശിക്ഷയ്ക്ക് അര്‍ഹരാക്കട്ടെ. ആ നിലപാട് ആ കൊലപാതകം നടന്ന ഉടനെ സിപിഐ എം സ്പഷ്ടമാക്കിയിരുന്നു. പിന്നെയും പാര്‍ടിക്കെതിരായ പ്രചരണം തുടരുന്നവര്‍, ശക്തമാക്കുന്നവര്‍ ആവശ്യപ്പെടുന്നത് കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്നല്ല. അവര്‍ ഉദ്ദേശിക്കുന്ന നേതാക്കളെ കേസില്‍ പ്രതികളാക്കണം എന്നത് ഒരു കാര്യം. അതോടൊപ്പം ഈ കൊലപാതകത്തിന്റെ പേരില്‍ സിപിഐ എമ്മിനെ തകര്‍ക്കണമെന്നത് രണ്ടാമത്തെ കാര്യം. ഇത് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ദുഃഖിക്കുകയും വേദനിക്കുകയും ചെയ്യുന്ന എല്ലാവരുടെയും ആഗ്രഹമാകണമെന്നില്ല. എന്നാല്‍, മാധ്യമങ്ങളില്‍ അവരുടെ പേരില്‍ ഉന്നയിക്കപ്പെടുന്നത് ഈ വികാരമാണ്. അതാകട്ടെ, രാജ്യത്തെ കോടിക്കണക്കിനു തൊഴിലാളികളും കൃഷിക്കാരും മറ്റുമായ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മുഖ്യ ആശ്രയത്തെ തച്ചു തകര്‍ക്കാനുള്ള ആഹ്വാനമാണ്.
ജനസാമാന്യത്തിന്റെ മാനുഷികമായ വികാരങ്ങളെ കുത്തക മുതലാളിമാരുടെയും മറ്റും താല്‍പര്യപൂരണത്തിനായി ദുരുപയോഗം ചെയ്യാനുള്ള നീക്കമാണത്. ഇവ രണ്ടിനെയും നെല്ലും കല്ലും പോലെ വേര്‍തിരിച്ചറിയലാണ് വര്‍ഗബോധത്തിന്റെ, രാഷ്ട്രീയ പ്രബുദ്ധതയുടെ അടിസ്ഥാനം. അതിനാല്‍ വര്‍ഗശത്രുക്കളുടെ കള്ളപ്രചാരവേലകളെ തിരിച്ചറിഞ്ഞ്, തങ്ങളെ ഏത് തെറ്റായ ധാരണയുടെ ചെളിക്കുണ്ടില്‍ പൂഴ്ത്താനാണ് തല്‍പരകക്ഷികളും മാധ്യമങ്ങളും കരുക്കള്‍ നീക്കുന്നത് എന്ന് മനസ്സിലാക്കി ശത്രുക്കളുടെ കടന്നാക്രമണങ്ങളെ ചെറുക്കാനും പാര്‍ടിയെയും പ്രസ്ഥാനത്തെയും രക്ഷിക്കാനും എല്ലാ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും പാര്‍ടി സ്നേഹികളും ഒത്തൊരുമിച്ച് മുന്നോട്ടുവരേണ്ട സന്ദര്‍ഭമാണിത്. അതിന് അവര്‍ അണിനിരക്കണമെന്ന പാര്‍ടി സെക്രട്ടേറിയറ്റിെന്‍റ ആഹ്വാനം അവരെല്ലാം ചെവിക്കൊണ്ട് പാര്‍ടിയെ കാത്തുരക്ഷിക്കേണ്ട സന്ദര്‍ഭമാണ് ഇത്.
chintha editorial
Labels:
ഓഞ്ചിയം,
നുണപ്രചരണം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
ജനസാമാന്യത്തിന്റെ മാനുഷികമായ വികാരങ്ങളെ കുത്തക മുതലാളിമാരുടെയും മറ്റും താല്‍പര്യപൂരണത്തിനായി ദുരുപയോഗം ചെയ്യാനുള്ള നീക്കമാണത്. ഇവ രണ്ടിനെയും നെല്ലും കല്ലും പോലെ വേര്‍തിരിച്ചറിയലാണ് വര്‍ഗബോധത്തിന്റെ, രാഷ്ട്രീയ പ്രബുദ്ധതയുടെ അടിസ്ഥാനം. അതിനാല്‍ വര്‍ഗശത്രുക്കളുടെ കള്ളപ്രചാരവേലകളെ തിരിച്ചറിഞ്ഞ്, തങ്ങളെ ഏത് തെറ്റായ ധാരണയുടെ ചെളിക്കുണ്ടില്‍ പൂഴ്ത്താനാണ് തല്‍പരകക്ഷികളും മാധ്യമങ്ങളും കരുക്കള്‍ നീക്കുന്നത് എന്ന് മനസ്സിലാക്കി ശത്രുക്കളുടെ കടന്നാക്രമണങ്ങളെ ചെറുക്കാനും പാര്‍ടിയെയും പ്രസ്ഥാനത്തെയും രക്ഷിക്കാനും എല്ലാ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും പാര്‍ടി സ്നേഹികളും ഒത്തൊരുമിച്ച് മുന്നോട്ടുവരേണ്ട സന്ദര്‍ഭമാണിത്. അതിന് അവര്‍ അണിനിരക്കണമെന്ന പാര്‍ടി സെക്രട്ടേറിയറ്റിെന്‍റ ആഹ്വാനം അവരെല്ലാം ചെവിക്കൊണ്ട് പാര്‍ടിയെ കാത്തുരക്ഷിക്കേണ്ട സന്ദര്‍ഭമാണ് ഇത്.
ReplyDelete