എം പി മാരുടെ സമ്മേളനത്തില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുന്നു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരളത്തിലെ എം പി മാരുടെ യോഗമാണ് ഈ മാസം മുപ്പതിലേയ്ക്ക് മാറ്റിയത്. മഴക്കാല കെടുതികള്‍, വിലക്കയറ്റം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ സഭ ഒരിക്കലും ചര്‍ച്ച ചെയ്തില്ലെന്നും സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി മുതലകണ്ണീര്‍ പൊഴിച്ച മുഖ്യമന്ത്രിയാണ് എം പിമാരുടെ യോഗം മാറ്റിയത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ക്രീയാത്മകമായ ചര്‍ച്ചകള്‍ നടത്തി പാര്‍ളമെന്റില്‍ ഉന്നയിച്ച് അര്‍ഹമായ ഫണ്ടുകള്‍ ലഭ്യമാക്കുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി അട്ടിമറിച്ചത്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പാക്കിയതിന്റെ സൂചനയാണ് യോഗം മാറ്റിയതിന്റെ കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സ്ഥാനം ഒഴിയേണ്ടിവരുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ നിന്നും വ്യക്തമായ സൂചനകള്‍ ലഭ്യമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ സ്ഥാനത്ത് എത്തുന്നവര്‍ യോഗം നടത്തട്ടെയെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞതെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
യോഗം നടന്നാല്‍ പ്രതിപക്ഷ എം പിമാര്‍ കോടികളുടെ തട്ടിപ്പിന്റെ കഥയെടുത്ത് മുഖ്യമന്ത്രിയെ വിമര്‍ശിക്കും. വിമര്‍ശന ചൂടില്‍ ചിലപ്പോള്‍ സത്യം പറയേണ്ട അവസ്ഥ വരും. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇത് ഒഴിവാക്കാനാണ് മുഖ്യമന്ത്രി നിയമസഭ വെട്ടിച്ചുരുക്കി ഒളിച്ചോടിയതുപോലെ എം പിമാരുടെ യോഗത്തില്‍ നിന്നും ഒളിച്ചോടിയത്.
janayugom
No comments:
Post a Comment