വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന് അയക്കാതെ മൂന്നുമാസം പൂഴ്ത്തിവച്ചതിന്റെ കാരണമാരാഞ്ഞ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് തെറ്റായ വിവരം നല്‍കിയത്. മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. മുപ്പത് ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ സലീമിന്റെ സ്ഥാവര-ജംഗമ വസ്തുക്കള്‍ ജപ്തിചെയ്ത് 10000 രൂപ അടച്ചെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വിവരാവകാശ കമീഷന്‍ നിര്‍ദേശം നല്‍കി. വിവരാവകാശ നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ 2012 ജൂലൈ 16ന് നല്‍കിയ അപേക്ഷയില്‍ ആഗസ്ത് മൂന്നിന് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് തെറ്റായ വിവരങ്ങള്‍. സിബിഐ അന്വേഷണ വിജ്ഞാപനം കേന്ദ്രസര്‍ക്കാരിനയക്കാതെ ആഭ്യന്തരവകുപ്പ് പൂഴ്ത്തുകയായിരുന്നു. ദല്ലാളിന് സുപ്രീംകോടതിയില്‍നിന്ന് സ്റ്റേ സമ്പാദിക്കാന്‍ സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുത്തു. അണ്ടര്‍ സെക്രട്ടറിയെ വിവരാവകാശ കമീഷന്‍ മെയ് രണ്ടിന് വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞിരുന്നു. ഫയലുകളും പരിശോധിച്ചു. തുടര്‍ന്നാണ് പിഴയടയ്ക്കാന്‍ ഉത്തരവിട്ടത്. ആഭ്യന്തരവകുപ്പ് 32 കേസുകളില്‍ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം 24 മണിക്കൂറിനകം കേന്ദ്രസര്‍ക്കാരിനയച്ചിരുന്നു. എന്നാല്‍ ദല്ലാള്‍ നന്ദകുമാറിനെതിരെയുള്ള വിജ്ഞാപനംമാത്രം പൂഴ്ത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ദല്ലാള്‍ നന്ദകുമാറിന് അടുത്ത ബന്ധമാണ്.
deshabhimani
No comments:
Post a Comment