മോസ്‌കോ: ലോകത്ത് രഹസ്യരേഖകള്‍ ചോരുന്നത് സംബന്ധിച്ച വിവാദങ്ങള്‍ വ്യാപകമാകുന്നതിനിടെ പ്രതിവിധിയുമായി റഷ്യ രംഗത്തെത്തി. കമ്പ്യൂട്ടര്‍ വഴിയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നത് ഒഴിവാക്കാന്‍ ആശയവിനിമയമെല്ലാം ടൈപ്പ്‌റൈറ്റിംഗ് മെഷീന്‍ മുഖേന നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് റഷ്യ.
കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മറ്റും രഹസ്യ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിക്കും. ഇത് തടഞ്ഞ് ചാരപ്രവര്‍ത്തനം ചെറുക്കുന്നതിന് കമ്പ്യൂട്ടര്‍ ഒഴിവാക്കി പകരം പഴയ ടൈപ്പ്‌റൈറ്ററുകളിലേക്ക് റഷ്യ നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
റഷ്യന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ക്രെംലിന്‍ കമ്യൂണിക്കേഷനാണ് ഈ സുരക്ഷാ തന്ത്രത്തിന്റെ പിന്നില്‍. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വഴിയുള്ള ചോര്‍ത്തല്‍ തടയാന്‍ ടൈപ്പ് റൈറ്റര്‍ ഉപകരിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
വിക്കിലീക്‌സിന്റെയും സ്‌നോഡന്റെയും വെളിപ്പെടുത്തലുകളാണ് രഹസ്യരേഖകള്‍ സൂക്ഷിക്കുന്നതിനും കൈമാറുന്നതിനും കമ്പ്യൂട്ടര്‍ ഒഴിവാക്കി ടൈപ്പ്‌റൈറ്ററുകള്‍ ഉപയോഗിക്കാന്‍ റഷ്യയെ പ്രേരിപ്പിച്ചത്.
റഷ്യയുടെ ഫെഡറല്‍ ഗാര്‍ഡ് സര്‍വീസ് 48,600 റൂബിള്‍ ഏകദേശം ഒന്‍പത് ലക്ഷം രൂപയോളം മുടക്കി ടൈപ്പ്‌റൈറ്ററുകള്‍ വാങ്ങാനും പദ്ധതിയിട്ടിട്ടുണ്ട്. ഒരു വര്‍ഷത്തിനകം ടൈപ്പ്‌റൈറ്ററുകള്‍ വാങ്ങാനാണ് തീരുമാനം.
janayugom
No comments:
Post a Comment