പുരകത്തുമ്പോള്‍ വാഴവെട്ട് എന്ന മട്ടില്‍ സംസ്ഥാനം വിവാദ കൊടുങ്കാറ്റികളില്‍ ആടിയുലയുന്ന തക്കം നോക്കി സംസ്ഥാനത്തെ സ്റ്റേറ്റ് ഹൈവേകളിലെ ടോള്‍ നിരക്ക് കുത്തനെ കൂട്ടി. മൂന്നിരട്ടിയോളം വരുന്ന വര്‍ധനയാണ് ഇന്നലെ മുതല്‍ നടപ്പാക്കിയത്. വായ്ക്കം മുറഞ്ഞപുഴ പാലത്തിലാണ് ഇന്നലെ മുതല്‍ പുതുക്കിയ വര്‍ധന നടപ്പാക്കിയത്. എസ് ആര്‍ ഒ-301-13 തിയതി 11-4-2013 എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ടോള്‍ നിരക്ക് കൂട്ടിയത്.
ചെറിയവാഹനങ്ങളുടെ ടോള്‍ നിരക്ക് മൂന്നര രൂപയില്‍ നിന്നും എട്ട് രൂപയാക്കി വര്‍ധിപ്പിച്ചു. ഇരുവശവും യാത്ര ചെയ്യുന്നതിന് ഇപ്പോള്‍ നല്‍കിയരുന്നത് 4.50 രൂപ. എന്നാല്‍ ഇന്നലെ മുതല്‍ 15 രൂപ നല്‍കേണ്ട ഗതികേടിലാണ് ജനങ്ങള്‍. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തുനിന്നും എം സി റോഡ് വഴി കാസര്‍കോഡെത്താന്‍ 320 രൂപ നല്‍കണം. ട്രെയിന്‍ യാത്ര ചെയ്യാന്‍ ഇതിനേക്കാള്‍ കുറഞ്ഞ തുക മതി. ദേശീയപാത വഴി കാസര്‍കോഡെത്താന്‍ ഇപ്പോള്‍ 285 രൂപ നല്‍കണം.
ഇതിനിടെ പാവപ്പെട്ട ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി അഞ്ച് കോടി രൂപയില്‍ കൂടുതല്‍ ചെലവുള്ള പാലങ്ങളില്‍ മാത്രമേ ടോള്‍ പിരിക്കുള്ളുവെന്നായിരുന്നു വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും വീമ്പിളക്കിയത്. എന്നാല്‍ ഇതൊക്കെ പൊള്ളയാമെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചത്. ഇതിനിടെ ടോള്‍ വര്‍ധനക്കെതിരെ സിപി ഐയും എ ഐ വൈ എഫും പ്രിതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈക്കം മുറിഞ്ഞപുഴയില്‍ ജനങ്ങള്‍ റോഡ് ഉപരോധിച്ചു. സര്‍ക്കാരിന്റെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് അവരുടെ തീരുമാനം.
janayugom
No comments:
Post a Comment