Wednesday, May 14, 2014

സര്‍ക്കാര്‍ ചെലവ് 7000 കോടി; പാര്‍ടികളുടേത് 25,000 കോടി

പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ചെലവിട്ടത് 7000 കോടി; വോട്ടുപിടിക്കാന്‍ രാഷ്ട്രീയ പാര്‍ടികള്‍ ഒഴുക്കിയത് 25,000 കോടി രൂപ. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസാണ്(സിഎംഎസ്) ഈ കണക്ക് പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പ് കമീഷന്റെമാത്രം ചെലവ് 3500 കോടി രൂപ. തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്രമന്ത്രാലയങ്ങള്‍, റെയില്‍വേ എന്നിവയെല്ലാം ഇത്രത്തോളം തുക ചെലവിട്ടു. ഒരു സ്ഥാനാര്‍ഥിക്ക് ചെലവിടാവുന്ന പരമാവധി തുക 70 ലക്ഷം രൂപയെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നിശ്ചയിച്ചത്. സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും ശതകോടികളാണ് തെരഞ്ഞെടുപ്പിനായി ഒഴുക്കിയത്. 5000 കോടി രൂപ ബിജെപി ദേശീയതലത്തില്‍ ചെലവഴിച്ചു. നരേന്ദ്രമോഡി രാജ്യമെമ്പാടും പറന്ന വകയില്‍ ചെലവിട്ടത് വേറെ. കോണ്‍ഗ്രസ് പ്രമുഖരും ആകാശയാത്രയില്‍ പിന്നിലായില്ല. പല സ്ഥാനാര്‍ഥികളും വന്‍തോതില്‍ കള്ളപ്പണം ചെലവഴിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഒരു വോട്ടര്‍ക്കുവേണ്ടി ശരാശരി 400-500 രൂപ ചെലവഴിച്ചുവെന്നാണ് സിഎംഎസ് വ്യക്തമാക്കുന്നത്.

deshabhimani

No comments:

Post a Comment