Friday, May 9, 2014

കുടിവെള്ള വിതരണം സ്വകാര്യ മേഖലയ്‌ക്ക്‌ നൽകാൻ നീക്കം

കേരളത്തിലെ കുടിവെള്ള വിതരണം സ്വകാര്യ മേഖലയ്‌ക്ക്‌ നൽകാനുള്ള അണിയറ നീക്കങ്ങൾ . കുടിവെള്ള വിതരണം ഘട്ടംഘട്ടമായി സ്വകാര്യവൽക്കരിക്കാനുള്ള കരട്‌ നിർദ്ദേശം ആസൂത്രണ ബോർഡിന്‌ സമർപ്പിച്ചിട്ടുണ്ട്‌. 2002 ലെ പെരിയാർ ജല വിൽപ്പനയ്‌ക്കെതിരെയും 2011ലെ സിയാൽ മോഡൽ കുടിവെള്ള കമ്പനിക്കെതിരെയും ഉയർന്ന ശക്തമായ ജനവികാരത്തിന്റെ ഭാഗമായി മാറ്റിവച്ച സ്വകാര്യവൽക്കരണമാണ്‌ ഇപ്പോൾ വീണ്ടും ഉയർന്നുകേൾക്കുന്നത്‌. കുടിവെള്ള മേഖലയെ കൈപ്പിടിയിലൊതുക്കി ലാഭം കൊയ്യാൻ തക്കം പാർത്തിരിക്കുന്ന കോർപ്പറേറ്റുകൾക്കുവേണ്ടിയാണ്‌ ഉമ്മൻചാണ്ടി സർക്കാരിന്റെ ഇപ്പോഴത്തെ നീക്കമെന്നും ആശങ്കയുണ്ട്‌.

ആദ്യഘട്ടത്തിൽ പിപിപി മാതൃകയിൽ തുടങ്ങുന്ന പദ്ധതികൾ ക്രമേണ പൊതുപങ്കാളിത്തം കുറച്ച്‌ പൂർണമായും സ്വകാര്യ കുത്തകകളുടെ കൈകളിലേയ്‌ക്ക്‌ എത്തിപ്പെടുന്നു. അതുകൊണ്ടുതന്നെ കുടിവെള്ള മേഖലയിലെ പിപിപി മോഡലുകൾ സ്വകാര്യ സംരംഭങ്ങളായി മാറുകയും കുടിവെള്ള വിതരണം സ്വകാര്യവൽക്കരിക്കപ്പെടുകയും ചെയ്യും.

ഒരു ലിറ്റർ വെള്ളം 0.4 പൈസയ്‌ക്ക്‌ വിതരണം ചെയ്യുന്ന സംസ്ഥാന ജല അതോറ്റിയെന്ന പൊതു​‍േമഖലാ സ്ഥാപനത്തെ ഇല്ലാതാക്കി സ്വകാര്യവൽക്കരണത്തിലേയ്‌ക്ക്‌ തള്ളിവിടുന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ സമീപനം ഏറെ ദോഷകരമാണെന്ന്‌ എൻജിനിയേഴ്‌സ്‌ ഫെഡറേഷൻ ഓഫ്‌ കേരള വാട്ടർ അതോറിറ്റി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ദേശീയ ജലനയത്തിന്റെ ചുവടുപിടിച്ചാണ്‌ സംസ്ഥാന സർക്കാരിന്റെ നീക്കമെന്ന്‌ ഫെഡറേഷൻ പ്രസിഡന്റ്‌ ബിനോയ്‌ വിശ്വവും, വർക്കിംഗ്‌ പ്രസിഡന്റ്‌ പി എസ്‌ രാജീവ്‌, ജനറൽ സെക്രട്ടറി കെ എസ്‌ പ്രവീൺ എന്നിവർ സംയുക്ത പ്രസ്‌താവനയിൽ ആരോപിച്ചു.

janayugom

No comments:

Post a Comment