ന്യൂഡല്‍ഹി: അമൃതാനന്ദ മയി മഠത്തിനെതിരെ കേസ് രജിസ്ട്രര്‍ ചെയ്യാന്‍ തെളിവില്ലെന്ന് കേരളം ഇന്ന് സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസെടുക്കണ മെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന്‍ ദീപക്ക് പ്രകാശ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. എന്നാല്‍ ഹര്‍ജിക്കാരന് ഇതേകുറിച്ച് കീഴ്കോടതിയില്‍ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഗെയില്‍ ട്രെഡ് വെല്ലിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും എന്നാല്‍ കേസെടുക്കാനാവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നുമാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ ഹാജരായി. . എഫ്ഐആര്‍ സമര്‍പ്പിക്കാനുള്ള തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നുമാണ് ആവശ്യപ്പെട്ടത്. ഗെയില്‍ ട്രെഡ് വെല്ലിന്റെ പുസ്തകമായ "വിശുദ്ധ നരകങ്ങളില്‍"ലാണ് അമൃതാനന്ദമയി മഠത്തിലെ ലൈംഗിക പീഡനം അടക്കമുള്ള പീഡനങ്ങള്‍ പുറത്ത് വന്നത്. ഏറെ വിവാദമായ വെളിപ്പെടത്തലുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അഡ്വ. ദീപക് പ്രകശിന്റെ ഹര്‍ജി.
deshabhimani
No comments:
Post a Comment