Friday, May 2, 2014

നരേന്ദ്രമോഡിയെ എതിര്‍ക്കണം: പുരി, ദ്വാരക ശങ്കരാചാര്യര്‍

ന്യൂഡല്‍ഹി: നരേന്ദ്രമോഡി പ്രധാനമന്ത്രിയാകാന്‍ അര്‍ഹനല്ലെന്ന് പുരി, ശങ്കരാചാര്യര്‍മാര്‍.വാരണസി ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ പ്രചാരണം നടത്തുമെന്നും പുരി ശങ്കരാചാര്യര്‍ സ്വാമി അക്ഷോധജാനന്ദ ദേവതീര്‍ത്ഥ് പറഞ്ഞു. അതേസമയം മോഡി കോടികളുടെ കള്ളപണമാണ് തെരഞ്ഞെടുപ്പിനായി ഒഴുക്കുന്നതെന്ന് ദ്വാരക ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.

ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിയായ മോദിയെ എതിര്‍ക്കണമെന്ന് വാരണസിയിലെ ആദ്ധ്യാത്മിക നേതാക്കളോട് ആവശ്യപ്പെടുമെന്നും സമാജ്വാദി പാര്‍ട്ടിയുടെ എം പി ചൗധരി മുനവര്‍ സലീമിന്റെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുരി ശങ്കരാചാര്യര്‍ പറഞ്ഞു.

വാരണസിയില്‍ ഒരു അറിയപ്പെടുന്ന ക്രമിനില്‍ മത്സരിക്കുന്നുണ്ട്. അയാളെ തുറന്നു കാട്ടാന്‍ വാരണാസിയില്‍ പ്രവര്‍ത്തിക്കും. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടാന്‍ ശ്രമിക്കുന്നവരെ തുറന്നുകാട്ടുക തന്നെ വേണം.മോഡിയെപ്പോലൊരാള്‍ക്ക് ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയില്ല. നിരവധി നിരപരാധികളുടെ ചോര പറ്റിയ കൈകളാണ് മോഡിയുടേതെന്നും ശങ്കരാചാര്യര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment