എക്സിക്യൂട്ടിവിനേയും ലെജിസ്ലേച്ചറിനേയും മാധ്യമങ്ങളേയും വിമര്‍ശിക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് ജുഡീഷറിയെ വിമര്‍ശിച്ചുകൂട? നീതിപീഠങ്ങളേയും വിചാരണ ചെയ്യണം. വിമര്‍ശിക്കാനുള്ള അധികാരവും യോഗ്യതയും എന്താണെന്നുള്ള കോടതിയുടെ ചോദ്യം അനുചിതമല്ല. ജഡ്ജിമാരെ വിലയിരുത്താന്‍ പൊതുസമൂഹത്തിന് അവകാശമുണ്ടാകണം. ജഡ്ജിമാര്‍ തെറ്റുചെയ്താല്‍ വിമര്‍ശിച്ചില്ലെങ്കില്‍ അവര്‍ ഏകാധിപതികളായിമാറുംമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായി നില്‍ക്കുന്ന സ്ഥാപനമെന്ന നിലയില്‍ നീതിപീഠങ്ങളെ വിചാരണചെയ്യാനുള്ള അധികാരം സമൂഹത്തിന് ഉണ്ടെന്ന് കേരളാ നിയമ സര്‍വകലാശാല മുന്‍വൈസ് ചാന്‍സലര്‍ ഡോ: എന്‍ കെ ജയകുമാര്‍ പറഞ്ഞു. നീതിപീഠങ്ങള്‍ വിചാരണചെയ്യപ്പെടുമ്പോള്‍" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിഭാഷകര്‍ കോടതികളില്‍ തിരുത്തല്‍ ശക്തികളാകണം. ഇതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. തെറ്റായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നീതിപീഠങ്ങളെ സമൂഹം ചോദ്യം ചെയ്യും. മൗലികമായ അവകാശം നിഷേധിക്കുന്നത് ഭൂഷണമാണോയെന്നും അദ്ദേഹം ചോദിച്ചു.
സീതാറാം ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ഗണേശന്‍ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, അഡ്വ. കെ അനില്‍കുമാര്‍, യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ പ്രസന്നന്‍ സ്വാഗതവും എം എന്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
deshabhimani
No comments:
Post a Comment